HOME
DETAILS

നഗരത്തില്‍ മൂന്ന് വാഹനാപകടങ്ങളില്‍ 33 പേര്‍ക്ക് പരുക്ക്

  
backup
June 12, 2017 | 2:50 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%be%e0%b4%aa


കോഴിക്കോട്: നഗരത്തില്‍ ഇന്നലെയുണ്ടായ മൂന്നു വാഹനാപകടങ്ങളില്‍ 33 പേര്‍ക്ക് പരുക്ക്. തൊണ്ടയാട് ജങ്ഷനില്‍ സിഗ്നല്‍ കണ്ട് നിര്‍ത്തിയ ബസിന് പിറകില്‍ മറ്റൊരു സ്വകാര്യ ബസിടിച്ച് 30 പേര്‍ക്കും വൈ.എം.സി.എ ക്രോസ് റോഡിന് സമീപം കണ്ണൂര്‍ റോഡില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്കും ചക്കോരത്ത്കുളത്ത് ബൈക്ക് ബസിനടിയില്‍പ്പെട്ട് ഒരാള്‍ക്കുമാണ് പരുക്കേറ്റത്.
ഇന്നലെ ഉച്ചക്ക് 2.15ഓടെയാണ് തൊണ്ടയാട് ജങ്ഷനില്‍ അപകടമുണ്ടായത്. മുക്കം അരീക്കോട് ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എല്‍ 58 പി 2204 നമ്പര്‍ 'സൂര്യോദയ' ബസിന് പിറകില്‍, മാവൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന കെ.എല്‍ 57 ബി 7059 നമ്പര്‍ 'പാലക്കടവത്ത് ' ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സൂര്യോദയ ബസിന്റെ പിറകുവശവും പാലക്കടവത്ത് ബസിന്റെ മുന്‍ഭാഗവും തകര്‍ന്നു. സിഗ്നല്‍ കണ്ട് ജങ്ഷനില്‍ പെട്ടെന്ന് നിര്‍ത്താനുള്ള ബസിന്റെ ശ്രമത്തിനിടെ പിറകിലെത്തിയ മറ്റൊരു ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് ട്രാഫിക് പൊലിസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് പരുക്കേറ്റ ഇരുബസുകളിലെയും യാത്രക്കാരില്‍ 13 പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. മറ്റുള്ളവര്‍ പ്രാഥമിക ചികിത്സക്കുശേഷം ആശുപത്രി വിട്ടു. വൈ.എം.സി.എ ക്രോസ് റോഡില്‍ ഇന്നലെ 3.30ഓടെയാണ് ബസും ബൈക്കും അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ബൈക്ക് യാത്രികരായ പെരിന്തല്‍മണ്ണ നെച്ചില്‍തൊടി അന്‍വര്‍ ഷാഫി (23), പെരിന്തല്‍മണ്ണ വെളുത്തേതൊടി യൂസുഫലി (27) എന്നിവര്‍ക്കാണ് പരുക്കേറ്റത്. സുഹൃത്തുക്കള്‍ക്കൊപ്പം രണ്ടു ബൈക്കുകളിലായി വൈ.എം.സി.എ ക്രോസ് റോഡിന് സമീപത്തെ ഷോപ്പിങ് കോംപ്ലക്‌സിലെത്തിയതായിരുന്നു അന്‍വറും യൂസുഫലിയും. ഇരുവരും സഞ്ചരിച്ച ബൈക്ക് ഷോപ്പിങ് കോംപ്ലക്‌സില്‍നിന്ന് കണ്ണൂര്‍ റോഡിലേക്ക് ഇറക്കിയപ്പോള്‍ കോഴിക്കോട്ട് നിന്ന് ബാലുശ്ശേരിയിലേക്ക് പോവുകയായിരുന്ന 'യുനൈറ്റഡ് ' ബസ് ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് സാരമായി പരുക്കേറ്റ അന്‍വര്‍ ഷാഫിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും, കാലിന് പരുക്കേറ്റ യൂസുഫലിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പെയ്ത ശക്തമായ മഴയ്ക്കിടെയാണ് ചക്കോരത്ത്കുളത്ത് ബൈക്ക് ബസിനടിയില്‍പ്പെട്ടത്. ബൈക്ക് യാത്രികന്‍ സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു. ബേപ്പൂരില്‍നിന്ന് കുണ്ടുപറമ്പിലേക്ക് പോവുകയായിരുന്ന 'ആദര്‍ശ് ' ബസിന് പിറകില്‍ ബൈക്കിടിക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുത്തശ്ശിയെ ഫോൺ വിളിച്ചതിന് ഒമ്പത് വയസ്സുകാരന് ക്രൂരമർദനം; പ്രധാനാധ്യാപകൻ അറസ്റ്റിൽ

National
  •  3 minutes ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: റിവാൾഡോ

Football
  •  11 minutes ago
No Image

സുഡാനിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎഇ; രാജ്യത്തേക്ക് സഹായം എത്തിക്കാൻ തയ്യാറാണെന്ന് അൻവർ ​ഗർ​ഗാഷ്

uae
  •  23 minutes ago
No Image

കളിക്കളത്തിൽ ആ താരം എന്നെ ശ്വാസം വിടാൻ പോലും അനുവദിച്ചിരുന്നില്ല: റൊണാൾഡോ

Football
  •  28 minutes ago
No Image

ദീപാവലി ആഘോഷം: ബെംഗളൂരുവിൽ പടക്കം പൊട്ടിക്കലിനിടെ കണ്ണിന് പരുക്കേറ്റ് റിപ്പോർട്ട് ചെയ്തത് 130-ലധികം കേസുകൾ; ഭൂരിഭാഗവും കുട്ടികൾ

National
  •  31 minutes ago
No Image

ഗുരുവായൂരിൽ വ്യാപാരിയുടെ ആത്മഹത്യ: ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് ക്രൂര മർദനം; കൊള്ളപ്പലിശക്കാർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

justin
  •  an hour ago
No Image

ഏഴ് മക്കളെ വെടിവെച്ചുകൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു; കൂട്ടക്കൊലയ്ക്ക് പിന്നിൽ മാനസിക പ്രശ്നങ്ങളെന്ന് സൂചന

oman
  •  an hour ago
No Image

ബെംഗളൂരുവിൽ താമസ സ്ഥലത്ത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; ക്വട്ടേഷൻ നൽകിയത് അയൽക്കാരിയായ അധ്യാപികയെന്ന് സംശയം 

National
  •  2 hours ago
No Image

പതിനൊന്നാമനായി ഇറങ്ങി തകർത്തത് 28 വർഷത്തെ റെക്കോർഡ്; ചരിത്രം തിരുത്തി റബാഡ

Cricket
  •  2 hours ago
No Image

ദുബൈയിൽ ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം: മരണം ഹൃദയാഘാതം മൂലം

uae
  •  2 hours ago