HOME
DETAILS

യുവരാജിന് ശേഷം മറ്റൊരു യുവരാജ്; അപൂർവ ചരിത്രത്തിന് സാക്ഷിയായി ചെന്നൈ

  
February 18, 2026 | 6:28 AM

yuvaraj samra great performance in icc t20 world cup

ചെന്നൈ: 2026 ടി-20 ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കാനഡയെ വീഴ്ത്തി ന്യൂസിലാൻഡ് സൂപ്പർ 8ലേക്ക് മുന്നേറിയിരിക്കുകയാണ്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റുകൾക്കായിരുന്നു കിവികളുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കാനഡ ഉയർത്തിയ 174 റൺസ് ന്യൂസിലാൻഡ് 15.1 ഓവറിൽ എട്ട് വിക്കറ്റ് ബാക്കിനിൽക്കെ അനായാസമായി മറികടന്നു. 

മത്സരം കാനഡ പരാജയപ്പെട്ടെങ്കിലും യുവതാരം യുവരാജ് സമ്രയുടെ പ്രകടനമാണ് ഏറെ ശ്രദ്ധേയമായത് 65 പന്തിൽ 110 റൺസ് നേടിയാണ് യുവരാജ് തിളങ്ങിയത്. 11 ഫോറുകളും ആറ് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. പേര് പോലെ ഇന്ത്യൻ ഇതിഹാസം യുവരാജ് സിങ്ങുമായും ഈ സെഞ്ച്വറിക്ക് ഒരു ബന്ധമുണ്ട്. ഐസിസി ടൂർണമെന്റിൽ ചെന്നൈ സ്റ്റേഡിയത്തിൽ സെഞ്ച്വറി നേടിയത് വെറും രണ്ട് താരങ്ങൾ മാത്രമാണ്.

ഇതിനു മുമ്പ് ഇതേ ഗ്രൗണ്ടിൽ സെഞ്ച്വറി നേടിയത് ഇന്ത്യയുടെ യുവരാജായിരുന്നുവെന്നതാണ് ഏറെ കൗതുകം. 2011 ഏകദിന ലോകകപ്പിൽ ആയിരുന്നു യുവരാജ് സെഞ്ച്വറി നേടിയത്. വെസ്റ്റ് ഇൻഡീസിനെതിരെ 123 പന്തിൽ 113 റൺസായിരുന്നു യുവരാജ് നേടിയത്. 10 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ഇപ്പോൾ നീണ്ട 15 വർഷങ്ങൾക്ക് ശേഷം മറ്റൊരു ഐസിസി ടൂർണമെന്റിൽ ചെന്നൈയിൽ സെഞ്ച്വറി നേടി ശ്രദ്ധ നേടിയിരിക്കുകയാണ് കാനഡയുടെ യുവരാജ്. 

ഈ സെഞ്ച്വറിക്ക് പിന്നാലെ പല റെക്കോർഡുകളും യുവരാജിനെ തേടിയെത്തി. ടി-20 ലോകകപ്പിന്റെ ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും യുവരാജ് മാറി. 19 വയസും 141 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ ചരിത്ര നേട്ടം യുവരാജ് സ്വന്തമാക്കിയിട്ടുള്ളത്. 2014 ടി-20 ലോകകപ്പിൽ പാകിസ്ഥാന് വേണ്ടി സെഞ്ച്വറി നേടിയ അഹമ്മദ് ഷെഹ്സാദിന്റെ റെക്കോർഡ് തകർത്താണ് യുവരാജിന്റെ കുതിപ്പ്. 2014ൽ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടുമ്പോൾ 22 വയസ്സും 127 ദിവസവും ആണ് ഷെഹ്സാദിന് പ്രായം ഉണ്ടായിരുന്നത്. ടി-20 അസോസിയേറ്റഡ് രാജ്യങ്ങളിൽ നിന്നും സെഞ്ച്വറി നേടുന്ന ആദ്യ താരം കൂടിയാണ് യുവരാജ്. 

Canada's Yuvraj Samra scored a century in the 2026 T20 World Cup. Yuvraj shone by scoring 110 runs in 65 balls. The star's fiery innings consisted of 11 fours and six sixes. As his name suggests, this century also has a connection with Indian legend Yuvraj Singh. Only two players have scored a century at the Chennai Stadium in an ICC tournament. Interestingly, the previous century at the same ground was scored by India's Yuvraj. Yuvraj scored a century in the 2011 ODI World Cup.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാറാട് കലാപ സമയത്ത് യുഡിഎഫും ആര്‍എസ്എസും തമ്മില്‍ ഡീലുണ്ടാക്കി; ആരോപണവുമായി പി ജയരാജന്‍ 

Kerala
  •  3 days ago
No Image

കോഴിക്കോട് പെരിങ്ങളത്ത് വീടിനുള്ളില്‍ സ്‌ഫോടനം; രണ്ടുമരണം

Kerala
  •  3 days ago
No Image

നാമനിര്‍ദേശ പത്രികയില്‍ കൃത്രിമം കാട്ടി; പികെ ശശിക്കെതിരെ പരാതിയുമായി എല്‍ഡിഎഫ് 

Kerala
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിൽ ഇറാഖിന് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് ഇറാൻ

International
  •  3 days ago
No Image

ബിജെപി അധികാരത്തിലെത്തിയാല്‍ വര്‍ഷത്തില്‍ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യം; വാഗ്ദാനവുമായി അസം മുഖ്യമന്ത്രി

National
  •  3 days ago
No Image

ഇന്ത്യൻ ഹോക്കിയിൽ വീണ്ടും 'മീ ടൂ' വിവാദം; മുതിർന്ന ഉദ്യോഗസ്ഥനെതിരെ ലൈംഗികാരോപണം‌

National
  •  3 days ago
No Image

ബാറിലെ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു; കൊല്ലം കടയ്ക്കലില്‍ യുവാവിന് ദാരുണാന്ത്യം 

Kerala
  •  3 days ago
No Image

ഗ്യാസ് കിട്ടാനില്ല; വിലയാണെങ്കില്‍ കുത്തനെ കൂട്ടി; ഹൈദരാബാദില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി ഓട്ടോ ഡ്രൈവറുടെ പ്രതിഷേധം 

National
  •  3 days ago
No Image

ഹോർമുസ് കടലിടുക്ക് തുറക്കണം: ഇറാനെതിരെ 48 മണിക്കൂർ സമയപരിധി പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

International
  •  3 days ago
No Image

ബുഷെഹറിൽ ആണവ ഭീഷണി: ജീവനക്കാരെ കൂട്ടത്തോടെ ഒഴിപ്പിച്ച് റഷ്യ; ഇറാനിൽ ആശങ്കയേറുന്നു

International
  •  3 days ago