HOME
DETAILS

സാമൂഹിക സേവനത്തിന്റെ ഇസ്‌ലാമികത

  
backup
June 12, 2017 | 3:01 AM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b4%bf%e0%b4%95-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b8-2

വിശ്വാസി തന്റെ ജീവിതം എല്ലാതലത്തിലും മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകണമെന്നു ചിന്തിക്കുകയും അതിന് അനുസരിച്ചു ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യണം. 'അല്ലാഹു നല്‍കിയ എല്ലാത്തിലും ലോകത്തെ നന്മ ആഗ്രഹിക്കുക, സ്വന്തം വിഹിതം മറക്കാതിരിക്കുക, അല്ലാഹു നന്‍മകള്‍, അനുഗ്രഹങ്ങള്‍ ചെയ്തുതന്നതുപോലെ മറ്റുള്ളവര്‍ക്ക് അനുഗ്രഹങ്ങള്‍ ചെയ്യുക, ഭൂമിയില്‍ താന്‍ കാരണമായി ഒരു പ്രശ്‌നവും വിഷമവും പ്രതിസന്ധിയും ഉണ്ടാകാതിരിക്കുക' (സൂറ: ഖസസ്).

വിശ്വാസി കേവലം അനുഷ്ഠാനങ്ങള്‍ക്കപ്പുറം സക്രിയവും പരോപകാരപ്രദവുമായ സാമൂഹിക ജീവിതം നയിക്കണമെന്നതാണ് ഈ അധ്യാപനം. എനിക്ക് എന്തു കിട്ടുമെന്നോ എനിക്കു മറ്റുള്ളവര്‍ എങ്ങനെ അനുഭവപ്പെടുന്നുവെന്നോ ചിന്തിക്കുന്നതിനു പകരം മറ്റുള്ളവര്‍ക്ക് എന്തു നല്‍കാന്‍ സാധിക്കുമെന്നും എന്നെ മറ്റുള്ളവര്‍ എങ്ങനെ അനുഭവിക്കുന്നു എന്നതുമാകണം വിശ്വാസിയുടെ ചിന്ത. ഏകാന്തനായി ആരാധനയില്‍ കഴിഞ്ഞുകൂടുന്ന വിശ്വാസിയേക്കാള്‍ അല്ലാഹുവിനിഷ്ടം ധര്‍മബോധത്തോടെ ആത്മാര്‍ഥമായി സാമൂഹിക സേവനം ചെയ്യുന്നവരെയാണ്. നബി (സ്വ) പറഞ്ഞു: 'ജനങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടം അവരില്‍ ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരമുള്ളവരെയാണ്.

ഒരാളുടെ മനസില്‍ സന്തോഷം നിറക്കലും മറ്റൊരാളുടെ പ്രയാസം ദൂരീകരിക്കലും വിശപ്പകറ്റലും കടംവീട്ടാന്‍ സഹായിക്കലുമൊക്കെയാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള പ്രവര്‍ത്തനങ്ങള്‍'. 'മദീനത്തെ എന്റെ ഈ പള്ളിയില്‍ ഒരുമാസം ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാളും എനിക്കിഷ്ടം എന്റെ സഹോദരന്റെ ഒരു ആവശ്യനിര്‍വഹണത്തിന് അവന്റെകൂടെ പോകലാണ് '.


പലരും സാമൂഹിക സേവനമെന്നതു സംഘടനാപരമായി ഏറ്റെടുത്തു നടത്തുന്ന ചില സഹായ വിതരണങ്ങളോ പദ്ധതികളോ മാത്രമായി മനസിലാക്കുന്നു. മതജീവിതം നിസ്‌കാരവും നോമ്പും ഖുര്‍ആന്‍ പാരായണവും തുടങ്ങി അല്ലാഹുവിനോടു നേര്‍ക്കുനേര്‍ ചെയ്യുന്ന ഇബാദത്തുകളില്‍ ഒതുക്കുന്നു. ഇവിടെയാണ് 'ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരമുള്ളവനെയാണ് നിങ്ങളില്‍ നാഥനേറ്റവും ഇഷ്ടം' എന്ന പ്രവാചകവചനം അന്വര്‍ഥമാകുന്നത്. വാര്‍ധക്യ സഹജമായോ രോഗങ്ങള്‍ പിടിപ്പെട്ടോ വീടുകളിലോ ആശുപത്രികളിലോ തളച്ചിടപ്പെട്ടവര്‍ക്കു പലപ്പോഴും സാമ്പത്തിക സഹായങ്ങള്‍ക്കപ്പുറം, ഹൃദയത്തിനു സന്തോഷം നല്‍കുന്ന രീതിയില്‍ ആശ്വാസ വചനങ്ങള്‍ പകര്‍ന്ന് അല്‍പനേരം സംസാരിച്ചിരിക്കാന്‍ പറ്റുന്ന ഒരാളെയാകും ആവശ്യം.
ഉറ്റവര്‍ വിടപറഞ്ഞു വേദനിച്ചു നില്‍ക്കുന്നവര്‍ കൈകളിലോ തോളിലോ പിടിച്ചു തന്റെ സങ്കടം അല്‍പം ലഘൂകരിച്ച് ആശ്വസിപ്പിക്കുന്ന ഒരാളെ തേടുന്നുണ്ട്. വാക്കും പ്രവര്‍ത്തനവും ഭാവങ്ങളും അധികാരവും സമ്പത്തും സൗകര്യങ്ങളും അപരന് ഉപകാരമായിത്തീരണമെന്നാഗ്രഹിച്ചു ജീവിതം ചിട്ടപ്പെടുത്തുന്നവരാണ് നല്ല മുസ്‌ലിം എന്നാണ് പ്രവാചക വചനത്തിന്റെ പൊരുള്‍.

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഷ്ട്രീയ ഭിന്നതകൾക്ക് മറുപടി വർഗ്ഗീയ ചാപ്പയല്ല; പ്രസ്താവന ശ്രീനാരായണ ധർമ്മത്തിന് വിരുദ്ധം; വെള്ളാപ്പള്ളിക്കെതിരെ ഡിവൈഎഫ്ഐ

Kerala
  •  8 days ago
No Image

ആലപ്പുഴയിൽ യുവ അഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം

Kerala
  •  8 days ago
No Image

ന്യൂ മാഹിയിൽ കട വരാന്തയിൽ മൃതദേഹം കണ്ടെത്തിയ സംഭവം: മരിച്ചയാളെ തിരിച്ചറിഞ്ഞു; കൊലപാതകമെന്ന് സംശയം

Kerala
  •  8 days ago
No Image

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വഞ്ചിച്ചു; യുവാവ് അറസ്റ്റിൽ; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  8 days ago
No Image

പുതുവത്സരാഘോഷത്തിനിടെ ഭീകരാക്രമണ നീക്കം: നോർത്ത് കരോലിനയിൽ പതിനെട്ടുകാരനെ എഫ്ബിഐ പിടികൂടി

International
  •  8 days ago
No Image

ഒരു നിമിഷത്തെ അശ്രദ്ധ, കണ്മുന്നിൽ അപകടം; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ് 

uae
  •  8 days ago
No Image

സൗദി കിരീടാവകാശിയും ഖത്തർ അമീറും തമ്മിൽ ചർച്ച നടത്തി; പരസ്പര സഹകരണം ശക്തിപ്പെടുത്തും

Saudi-arabia
  •  8 days ago
No Image

ആലത്തൂരിൽ വയോധികയ്ക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസ്

Kerala
  •  8 days ago
No Image

ഒൻപതുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ; കുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണി

Kerala
  •  8 days ago
No Image

പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കണ്മണി; മലിനജലം കവർന്നത് ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ; ധനസഹായം നിരസിച്ച് കുടുംബം

National
  •  8 days ago