മാസങ്ങള്‍ക്കു മുന്‍പ് നിര്‍മിച്ച റോഡ് തകര്‍ന്നു
പൊന്നാനി: മാസങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച റോഡ് മഴയില്‍ തകര്‍ന്നു. തൃക്കാവ് നായരങ്ങാടി റോഡാണ് നിര്‍മിച്ച് ആഴ്ചകള്‍ പിന്നിടുമ്പോഴേക്കും തകര്‍ന്നത്.
നഗരസഭയിലെ ഐ.ടി.സി റോഡ് നിര്‍മിച്ച ദിവസം തന്നെ തകര്‍ന്നിരുന്നു. ടാറിങിലെ അപാകതയാണ് റോഡ് തകരാനിടയാക്കിയതെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതേ സമയത്ത് തന്നെ ടാര്‍ ചെയ്തതാണ് തൃക്കാവ് നായരങ്ങാടി റോഡ്.
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശപ്രകാരം എമര്‍ഷന്‍ രീതിയിലാണ് ടാറിങ് ജോലികള്‍ നടത്തിയത്. എന്നാല്‍ പുതിയ രീതിയിലുള്ള റോഡ് നിര്‍മാണത്തെക്കുറിച്ച് കരാറുകാര്‍ക്കോ, ഉദ്യോഗസ്ഥര്‍ക്കോ ധാരണയില്ലെന്നാണ് അറിയുന്നത്. ടാറിങ് മിശ്രിതത്തിന്റെ അളവില്‍ വന്ന അപാകമാണ് റോഡ് എളുപ്പത്തില്‍ തകരാന്‍ കാരണമായതെന്നാണ് അറിയുന്നത്. മഴ പെയ്തതോടെ തകര്‍ന്ന റോഡിലൂടെയുള്ള ഗതാഗതവും ദുസഹമായിരിക്കുകയാണ്. റോഡ് നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന ആരോപണം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."