ഇന്‍സൈറ്റ് വിദ്യാഭ്യാസ പദ്ധതി കാലോചിതം: ഖത്തര്‍ ഹാജി
ഉദുമ: പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികളെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ചുനടപ്പാക്കുന്ന ഇന്‍സൈറ്റ് വിദ്യാഭ്യാസ പദ്ധതി വളരെ കാലോചിതമായ പദ്ധതിയാണെന്ന് എം.ഐ.സി ദാറുല്‍ ഇര്‍ഷാദ് അക്കാദമി മാനേജര്‍ കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍ പറഞ്ഞു.
ഇന്‍സൈറ്റ് വിദ്യാഭ്യാസ പദ്ധതി ആര്.പി സെലക്ഷന് ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദുമ പടിഞ്ഞാറ് ദാറുല്‍ ഇര്‍ഷാദ് അക്കാദമിയില്‍ നടന്ന ക്യാംപിന് കേന്ദ്ര സര്‍വകലാശാല വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. മുസ്തഫ, റിസര്‍ച്ച് സ്കോളര്‍ ബാസിം ഗസ്സാലി എന്നിവര്‍ നേതൃത്വം നല്കി. രാവിലെ പത്തിനാരംഭിച്ച ക്യാംപ് വൈകുന്നേരം അഞ്ചുവരെ നീണ്ടു നിന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ടി.പി അലി ഫൈസി, സെക്രട്ടറി ഹുസൈന് തങ്ങള്‍ മാസ്തികുണ്ട്, ഹാഷിം ദാരിമി ദേലംപാടി, ഹമീദ് ഫൈസി കൊല്ലംപാടി, അഷ്റഫ് മൗലവി മര്‍ദ്ദള, മുസ്തഫ ഹുദവി തിരുവട്ടൂര്‍, ജാബിര്‍ ഹുദവി ചാനടുക്കം, അബ്ദുല്‍ റഹിമാന്‍ ഹുദവി തൊട്ടി തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
നൂറോളം പേര് പങ്കെടുത്ത സെലക്ഷന് ക്യാംപില്‍ നിന്ന് ആദ്യഘട്ടം 27 പേരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."