ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കിത്തുടങ്ങി
ഉരുവച്ചാല്‍: മട്ടന്നൂര്‍ നഗരസഭയിലെ പരസ്യ ബോര്‍ഡുകള്‍ നീക്കി തുടങ്ങി. ഉരുവച്ചാല്‍ ടൗണിലെ ശിവപുരം റോഡ്, മെയിന്‍ റോഡിലും അനധികൃതമായി റോഡരികില്‍ സ്ഥാപിച്ച വ്യാപാരികളുടെ നൈയിം ബോര്‍ഡും ഫ്‌ളക്‌സുകളുമാണ് നീക്കംചെയ്തത്.
നീക്കുന്നതിനുള്ള ചെലവും പിഴയും ബന്ധപ്പെട്ടവരില്‍ നിന്നു ഈടാക്കും. പ്രൈവറ്റ് സ്ഥലത്തുള്‍പ്പെടെ നഗരസഭയുടെ അനുമതി വാങ്ങാതെ അനധികൃതമായി സ്ഥാപിച്ച മുഴുവന്‍ പരസ്യങ്ങളും ഹോര്‍ഡിംഗുകളുമാണ് നീക്കംചെയ്യുന്നത്. വരും ദിവസങ്ങളിന്‍ നഗരസഭയിലെ എല്ലാ സ്ഥലങ്ങളിലെയും അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യും. ബോര്‍ഡ് നീക്കം ചെയ്യാന്‍ നഗരസഭ സെക്രട്ടറിയെ സന്ദര്‍ശിച്ച കേരള അഡ്വര്‍ടൈസിങ് ഇന്റസ്ട്രിസ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് നഗരസഭാ സെക്രട്ടറി എം. സുരേശന്‍ നിര്‍ദേശം നല്‍കി.
മുന്നറിയിപ്പില്ലാതെ ഫ്‌ളക്‌സ് നീക്കി; വ്യാപാരികള്‍ പ്രതിഷേധിച്ചു
ഉരുവച്ചാല്‍: മുന്നറിയിപ്പില്ലാതെ ഉരുവച്ചാല്‍ ടൗണിലെ ഒരു വിഭാഗം വ്യാപാരികളുടെ പരസ്യബോര്‍ഡുകള്‍ നഗരസഭാ ജീവനക്കാര്‍ എടുത്തു കൊണ്ടുപോയത് വാക്കേറ്റത്തിനിടയാക്കി.
ശിവപുരം റോഡില്‍ ഉണ്ടാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വേണ്ടി മട്ടന്നൂര്‍ പൊലിസ് സ്ഥാപിച്ച നോ പാര്‍ക്കിങ്ങ് ബോര്‍ഡും നീക്കം ചെയ്തിരുന്നു. ശിവപുരം റോഡില്‍ സ്ഥാപിച്ച വ്യാപാര സ്ഥാപനങ്ങളുടെ വില പിടിപ്പുള്ള കൂറ്റന്‍ നൈയിം ബോര്‍ഡുകളും തകര്‍ത്ത് നീക്കംചെയ്തു.
പ്രതിഷേധിച്ച വ്യാപാരികള്‍ മുനിസിപ്പല്‍ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തിരികെ കൊടുക്കാനും ഇത്തരം ബോര്‍ഡുകള്‍ പിന്നീട് സ്ഥാപിക്കരുതെന്നും ധാരണയായി. ഇന്നലെ രാവിലെയാണ് മുനിസിപ്പല്‍ ജീവനക്കാര്‍ ടൗണില്‍ എത്തി വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കാതെ ബോര്‍ഡുകള്‍ നീക്കിയത്. എന്നാല്‍ സമീപത്തെ കടയിലെ ഒട്ടനവധി പരസ്യ ബോര്‍ഡുകളൊന്നും നീക്കം ചെയ്തതുമില്ല, ഇതാണ് വ്യാപാരികളെ ചൊടിപ്പിച്ചത്.
ഇതറിഞ്ഞ വ്യാപാരികള്‍ സംഘടിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഉരുവച്ചാല്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫിസിലെത്തുകയുമായിരുന്നു. മുനിസിപ്പല്‍ സെക്രട്ടറി കെ.പി സുരേഷുമായാണ് വ്യാപാരികള്‍ ചര്‍ച്ച നടത്തിയത്.
വ്യാപാരികളില്‍ നിന്നുള്ള പിഴ ഒഴിവാക്കുവാനും 31നകം അനധികൃതമായി സ്ഥാപിച്ച മുഴുവന്‍ പരസ്യ ബോര്‍ഡുകളും നീക്കം ചെയ്യാനും യോഗത്തില്‍ ധാരണയായി. വ്യാപാരി വ്യവസായി ഏകോപന സമിതി ഉരുവച്ചാല്‍ യൂനിറ്റ് പ്രസിഡന്റ് റഫീഖ് ബാവോട്ടുപാറ, സെക്രട്ടറി കെ.കെ അബ്ദുല്‍ സലാം, റഷീദ് മട്ടന്നൂര്‍, സി. മുഹമ്മദലി ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."