ട്രെയിനില്‍ കഞ്ചാവ് കടത്തിയ വടകര സ്വദേശി പിടിയില്‍
തിരൂര്‍: ട്രെയിനില്‍ കോയമ്പത്തൂര്‍ വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ വടകര സ്വദേശി അറസ്റ്റില്‍. വടകര ഇരിങ്ങല്‍ കോട്ടക്കലിലെ ചേതസ് വീട്ടില്‍ താമസക്കാരനായ മുസ്തഫ (46) ആണ് പിടിയിലായത്. ഇയാളില്‍നിന്ന് തിരൂര്‍ ആര്.പി.എഫ് നാലു കിലോ കഞ്ചാവ് പിടികൂടി. കോയമ്പത്തൂര്‍ -കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കഞ്ചാവ് കടത്തുന്നതിനിടെ ഇയാളെ തിരൂര്‍ ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.
ദീപാവലി സീസണോടനുബന്ധിച്ച് ട്രെയിനിലെ പതിവ് പരിശോധനക്കിടെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ബാഗില്‍ സൂക്ഷിച്ച നിലയില്‍ പ്രതിയില്‍നിന്ന് കഞ്ചാവ് പൊതികള്‍ ലഭിച്ചതെന്ന് ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ എക്സൈസിന് കൈമാറി. ആര്.പി.എഫ് എസ്.ഐ ഷിനോജ്, അസിസ്റ്റന്റ് എസ്.ഐ പി. അബ്ദുറഹ്മാന്, ആര്.പി.എഫ് ഉദ്യോഗസ്ഥരായ സിറാജ് മോനോന്, ഗോകുല്‍ദാസ്, വിനോജ് എന്നിവരുടെ നേത്യത്വത്തിലായിരുന്നു പരിശോധന. പിടിയിലായ മുസ്തഫ കഞ്ചാവ്ക്കടത്ത് കേസില്‍ നേരത്തെയും പ്രതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."