സ്പീക്കറുടെ പിന്തുണ പ്രസിഡന്റ് പുറത്താക്കിയ പ്രധാനമന്ത്രിക്ക്; ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം
കൊളംബോ: ശ്രീലങ്കയുടെ നിയമാനുസൃത പ്രധാനമന്ത്രിയായി റനില്‍ വിക്രംസിംഗെയെ അംഗീകരിച്ച് പാര്‍ലമെന്റ് സ്പീക്കര്‍. രാഷ്ട്രീയ നാടകത്തിനൊടുവില്‍ മൂന്നുദിവസം മുന്‍പ് പ്രസിഡന്റ് ഇദ്ദേഹത്തെ പുറാക്കുകയും പ്രധാനമന്ത്രിയായി രാജപക്സെയെ നിയമിക്കുകയും ചെയ്തിരുന്നു. ഇതിനിടെ സ്പീക്കര്‍ മറിച്ചൊരു നിലപാട് എടുത്തതോടെ ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി.
അടുത്ത ഒരാള്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കുന്നതുവരെ പ്രധാനമന്ത്രിയായി റനില്‍ തന്നെ തുടരണമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്ക് അയച്ച കത്തില്‍ സ്പീക്കര്‍ കാരു ജയസൂര്യ വ്യക്തമാക്കി. അതാണ് ജനാധിപത്യവും സത്യവുമെന്നും അദ്ദേഹം പറഞ്ഞു.
റനിലിന്റെ യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടി അംഗമാണ് ജയസൂര്യ. നവംബര്‍ 16 വരെ പാര്‍ലമെന്റ് സസ്പെന്റ് ചെയ്ത നടപടി പിന്‍വലിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. ഇത് ഗുരുതരവും ആഗ്രഹിക്കാത്തതുമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും കത്തില്‍ പറയുന്നു.
225 ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ റനിലിന്റെ പാര്‍ട്ടിക്ക് 106 അംഗങ്ങളും സിരിസേന- രാജപക്സെ എന്നിവരുടെ പാര്‍ട്ടിയായ യു.പി.എഫ്.എയ്ക്ക് 95 സീറ്റുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."