HOME
DETAILS

ഇവിടെ ദൈവത്തെയും പങ്കുവച്ച് ജാതിവിവേചനം

  
backup
June 12 2017 | 21:06 PM

%e0%b4%87%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%b5%e0%b4%9a

പാലക്കാട്: അതിര്‍ത്തിഗ്രാമമായ ഗോവിന്ദാപുരം അംബേദ്ക്കര്‍ കോളനിയിലെ ചക്കിലിയ സമുദായം ആരാധിച്ചിരുന്ന ക്ഷേത്രത്തിനും അയിത്തം. കഴിഞ്ഞ 20 വര്‍ഷമായി ദലിതുകളും, ആദിവാസികളും ഉള്‍പ്പെടെയുള്ളവര്‍ ആരാധന നടത്തി വന്നിരുന്ന കോളനിക്ക് സമീപത്തെ ഗണപതി ക്ഷേത്രത്തില്‍ ഇപ്പോള്‍ ഉയര്‍ന്ന ജാതിക്കാര്‍ പോകുന്നില്ല. മാത്രമല്ല മൂന്ന്‌വര്‍ഷം മുന്‍പ് കോളനിക്ക് അഞ്ഞൂറ് മീറ്റര്‍ മാറി പുതിയൊരു ക്ഷേത്രവും ഇവര്‍ പണിതു. ഇവിടെ ഗൗണ്ടര്‍ സമുദായത്തില്‍ പെട്ടവരാണ് പൂജ നടത്തുന്നത്.
ഗോവിന്ദാപുരം അംബേദ്ക്കര്‍ കോളനിയിലെ ചക്കിലിയ സമുദായം ജാതി വിവേചനത്തിന്റെ പേരില്‍ ഒറ്റപ്പെട്ടു കഴിയുന്നത് വിവാദമായതോടെയാണ് ക്ഷേത്രത്തിനും അയിത്തം കല്‍പ്പിച്ചതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. മുന്‍പ് എല്ലാ വിഭാഗവും ആരാധനയ്‌ക്കെത്തിയിരുന്നതാണ് ഇവിടം. കനകരാജ് എന്ന ആദിവാസിയാണ് ഇവിടെ ഇപ്പോള്‍ പൂജ നടത്തുന്നത്. അതും ആഴ്ചയിലൊരിക്കല്‍. എന്നാല്‍, പുതിയ ക്ഷേത്രത്തില്‍ വളരെ നല്ല രീതിയില്‍ പൂജകള്‍ നടക്കാറുണ്ടെന്നാണ് ഇവിടത്തെ നാട്ടുകാര്‍ പറയുന്നത്. പഴയ ക്ഷേത്രത്തില്‍ മേല്‍ ജാതിക്കാരൊന്നും തൊഴാന്‍ വരാറില്ലെന്നും അവര്‍ പറയുന്നു. രണ്ടു ക്ഷേത്രങ്ങളിലും പ്രതിഷ്ഠ ഗണപതിയാണ്.
2004 ല്‍ അംബേദ്ക്കര്‍ കോളനിയിലെ ചക്കിലിയ സമുദായത്തില്‍ പെട്ട ചില യുവാക്കള്‍ക്ക് ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടി കൊടുക്കാന്‍ തയാറാവാത്ത സംഭവവും വിവാദമായിരുന്നു. മീങ്കരയിലെ ഭദ്രകാളിയമ്മന്‍ ക്ഷേത്രത്തില്‍ തൊഴുന്നതിനും ഇവര്‍ക്ക് ഗൗണ്ടര്‍ സമുദായം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് അന്നത്തെ പട്ടിക പട്ടികവര്‍ഗ ക്ഷേമ മന്ത്രിയായ അനില്‍ കുമാര്‍ കോളനിയിലെത്തുകയും ഇരുകൂട്ടരെയും പങ്കെടുപ്പിച്ചു പന്തിഭോജനം നടത്തുകയും ചെയ്തു പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
ഇവിടെയുള്ള ഒരു ഈഴവ യുവാവ് ഈയടുത്ത് ചക്കിലിയ സമുദായത്തിലെ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. സി.പി.എം, കോണ്‍ഗ്രസ്,ബി.ജെ.പി. ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്നാണ് വിവാഹം നടത്തിക്കൊടുത്തത്. എന്നാല്‍ ചെറുക്കനോടൊപ്പം പെണ്‍കുട്ടിയെ താമസിപ്പിക്കാന്‍ വീട്ടുകാര്‍ തയാറാവാത്തതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടത്.
13 വര്‍ഷം മുന്‍പ് ഇല്ലാതായ ജാതി വിവേചനം വീണ്ടും തലപൊക്കിയെങ്കിലും ഇതു വരെ പ്രശ്‌നം പരിഹരിക്കാനോ കോളനി സന്ദര്‍ശിക്കാനോ ജില്ലക്കാരനായ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി തയാറായിട്ടില്ല. സ്ഥലം എം.എല്‍.എയും, എം.പിയുമൊക്കെ എത്തിയെങ്കിലും പ്രശ്‌നപരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല .
ഇതിനിടയില്‍ ഇവിടെ എത്തിയ ചില ജനപ്രതിനിധികളുടെ പ്രസംഗങ്ങളും ചക്കിലിയ സമുദായത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോളനിയിലെത്തിയ ഡി.എച്ച്.ആര്‍.എം നേതാവ് സെലീന പ്രക്കാനവും ജാതിവിവേചനം ഇല്ലാതാവുന്നത് വരെ സമരരംഗത്തുണ്ടാവുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago
No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago