മാസങ്ങളായി ശമ്പളമില്ല; മലയാളി വനിതകള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ സന്മനസുകള്‍ കനിയണം
റിയാദ്: ജിദ്ദയില്‍ ക്ലീനിങ് തൊഴിലിനെത്തി മാസങ്ങളായി ശമ്പളമില്ലാതെ ദുരിതമനുഭവിക്കുന്ന ഒന്‍പത് മലയാളി വനിതകള്‍ നാട്ടിലേക്ക് മടങ്ങാനായി സന്മനസുകളുടെ സഹായം തേടുന്നു.
ജിദ്ദക്ക് സമീപം തായിഫില്‍ ക്ലീനിങ് ജോലിക്കെത്തിയ മലയാളി വനിതകളാണ് വിസ ഏജന്റിന്റെ ചതിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നത്.
കാട്ടയം, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരായ സജിമോള്‍ കെ. ജോയ്, റസിയ ബീവി, ദീപ്തി , സിന്ധു തങ്കമ്മ, ഷിനമോള്‍ , സിമി ബീഗം, ജയ, സിന്ധു , സൗമി എന്നിവരാണ് ജിദ്ദയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ ഏഴുപേര്‍ക്ക് ആറു മാസമായിട്ടും ഇഖാമ ലഭിച്ചിട്ടില്ല. ഏജന്റ് തങ്ങളെ പറ്റിച്ചെന്നാണ് ഇവര്‍ പറയുന്നത്.
ശമ്പള കുടിശ്ശിക ലഭ്യമാക്കി നാട്ടിലേക്ക് തിരിച്ചയക്കണമെന്നാണ് യുവതികളുടെ ആവശ്യം. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ സ്‌പോണ്‍സറുമായി നടത്തിയ അനുരഞ്ജന ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടതോടെ ലേബര്‍കോടതിയില്‍ പരാതി നല്‍കി അനുകൂല വിധി സമ്പാദിക്കാനുള്ള ശ്രമത്തിലാണിവര്‍. എംബസിയുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രശ്‌നപരിഹാരത്തിനായി ശ്രമം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."