HOME
DETAILS

റോഹിംഗ്യകളെ നവംബര്‍ മധ്യത്തോടെ മടക്കിയയക്കും

  
backup
October 30, 2018 | 7:44 PM

%e0%b4%b1%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d%e0%b4%af%e0%b4%95%e0%b4%b3%e0%b5%86-%e0%b4%a8%e0%b4%b5%e0%b4%82%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a7%e0%b5%8d

 

ധാക്ക: റോഹിംഗ്യകളെ റാഖൈനിലേക്ക് മടക്കിയയക്കുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിനും മ്യാന്‍മറിനുമിടയില്‍ ധാരണയായി. നവംബര്‍ മധ്യത്തോടെ മടക്കിയയക്കല്‍ ആരംഭിക്കാന്‍ മ്യാന്‍മര്‍ വിദേശകാര്യ മന്ത്രാലയം പ്രതിനിധി മിന്റ് തൂവുമായുള്ള ചര്‍ച്ചയില്‍ ധാരണയിലെത്തിയെന്ന് ബംഗ്ലാദേശ് വിദേശ സെക്രട്ടറി ഷാഹിദുല്‍ ഹഖ് പറഞ്ഞു.
രാജ്യത്തേക്ക് മടങ്ങുന്നവര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് മിന്റ് തൂ പറഞ്ഞു. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കഴിഞ്ഞ ആഗസ്റ്റ് മുതല്‍ റോഹിംഗ്യകള്‍ക്കെതിരേ മ്യാന്‍മര്‍ സൈന്യത്തിന്റെയും ബുദ്ധ സന്ന്യാസികളുടെയും നേതൃത്വത്തില്‍ ആരംഭിച്ച ആക്രമണത്തെ തുടര്‍ന്ന് ഏഴ് ലക്ഷത്തില്‍ കൂടുതല്‍ പേരാണ് അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് കുടിയേറിയത്.
മ്യാന്‍മറില്‍ നിന്നുള്ള റോഹിംഗ്യകളുടെ പലായനം ഇപ്പോഴും തുടരുന്നുണ്ട്. റോഹിംഗ്യകളെ പൗരന്മാരായി പരിഗണിക്കാന്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. കൂടാതെ റാഖൈനിലേക്ക് അഭയാര്‍ഥികളെ തിരിച്ചയക്കുന്നതിനെതിരേ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
പുനരധിവാസത്തിന് അനുയോജ്യമായ സാഹചര്യമല്ല അവിടെയുള്ളതെന്നും റോഹിംഗ്യകള്‍ വീണ്ടും അക്രമിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും ആംനെസ്റ്റി ഇന്റര്‍നാഷനല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്യങ്കാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദത്തിൽ; യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ചോദ്യം ചെയ്ത് എൽഡിഎഫ് കോടതിയിൽ

Kerala
  •  a day ago
No Image

കോടാലിയും ചാക്കുമായി സെമിത്തേരിയിൽ ; കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളടക്കം മോഷ്ടിച്ച യുവാവ് പിടിയിലായപ്പോൾ പുറത്തുവന്നത് ഭീകര സത്യങ്ങൾ

crime
  •  a day ago
No Image

ആർത്തവത്തെച്ചൊല്ലി വിദ്യാർഥിനികളോട് അശ്ലീല പരാമർശം: കോളേജ് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉയർത്തി പ്രതിഷേധം

Kerala
  •  a day ago
No Image

യുഎഇയിൽ നാളെ മഴക്ക് സാധ്യത; അബൂദബിയിൽ താപനില കുറയും; ജനുവരി 15 വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് എൻസിഎം

uae
  •  a day ago
No Image

സ്വത്ത് തർക്കം: ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെ അനുജന് പൊള്ളലേറ്റു

National
  •  a day ago
No Image

ലെബനന്‍ കടലില്‍ പുതിയ ഊര്‍ജ പദ്ധതി;ഖത്തര്‍എനര്‍ജി പങ്കെടുത്തു

qatar
  •  a day ago
No Image

മലയാളി വെടിക്കെട്ടോടെ വനിതാ പ്രീമിയർ ലീ​ഗിന് തുടക്കം; മുംബൈക്കെതിരെ ബെംഗളൂരുവിന് 155 റൺസ് വിജയ ലക്ഷ്യം

Cricket
  •  a day ago
No Image

‘എന്റെ കൈവശം എല്ലാ തെളിവുകളുമുണ്ട്’; സമ്മർദ്ദത്തിലാക്കിയാൽ വെറുതെയിരിക്കില്ല; അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി മമത

National
  •  a day ago
No Image

കോഴിക്കോട് പന്നിയങ്കരയിൽ വൻ തീപിടുത്തം

Kerala
  •  a day ago
No Image

ഒൻപതാം കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്ന് ഞായറാഴ്ച; ബജറ്റ് സമ്മേളനം ജനുവരി 28 മുതൽ

National
  •  a day ago