വ്യോമ ഗതാഗതത്തിന്നെതിരായ അയല്‍ രാജ്യങ്ങളുടെ നിലപാട് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഖത്തര്‍ എയര്‍വേസ്
ദോഹ: ഖത്തര്‍ വ്യോമ ഗതാഗതത്തിനെതിരായ ചില അയല്‍ രാജ്യങ്ങളുടെ നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് യു എന്‍ സംഘടനയായ ഇന്‍ര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനോട് ആവശ്യപ്പെട്ടു. ഖത്തര്‍ എയര്‍വേസ് ചീഫ് എകിസ്‌ക്യൂട്ടീവ് അക്ബര്‍ അല്‍ബാക്കിര്‍ സി എന്‍ എനിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
സൗദി അറേബ്യ, യു എ ഇ, ബഹ്‌റയ്ന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തരി വിമാനങ്ങള്‍ക്ക് വ്യോമ മേഖല വിലക്കയതിനെകുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനെ നേരിടാന്‍ നമുക്ക് നിയമപരമായ സംവിധാനങ്ങളുണ്ട്. ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗൈനൈസേഷന്‍ ഇതില്‍ കാര്യമായി ഇടപെടണം. നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഷിക്കാഗോ കണ്‍വന്‍ഷന്‍ പ്രകാരം ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനുമായി കരാറിലെത്തിയിട്ടുള്ള എല്ലാ രാജ്യങ്ങളും തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ വിമാനം പറക്കുന്നതിന് അനുവദിക്കാന്‍ ബാധ്യസ്ഥരാണ്. യു എ ഇയും ബഹ്‌റൈനും ഈ കണ്‍വന്‍ഷനില്‍ ഒപ്പുവച്ചിട്ടുണ്ട്. സൗദി ഒപ്പിട്ടിട്ടില്ല. അയല്‍ രാജ്യങ്ങളുടെ ഉപരോധത്തില്‍ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടിട്ടുള്ളത് ഖത്തര്‍ എയര്‍വെയ്‌സാണ്. 18 ഇടങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സിന് ഇപ്പോള്‍ പറക്കാനാവുന്നില്ല.
ഇതിനു പുറമേ സൗദിയും യു എ ഇയും ഖത്തര്‍ എയര്‍വെയ്‌സ് ഓഫിസുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. യാത്രക്കാര്‍ക്ക് റീഫണ്ട് ചെയ്യാന്‍ പോലും അനുവദിക്കാതെ ക്രിമിനല്‍ സംഘടനയോയുടേതെന്ന പോലെയാണ് ഓഫിസുകള്‍ അടച്ചുപൂട്ടിയതെന്ന് അല്‍ബാക്കിര്‍ പറഞ്ഞു.
പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്യുന്നതോ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വികസന പദ്ധതികളോ മാറ്റിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."