HOME
DETAILS
MAL
കളിച്ചത് മഴ
backup
September 15 2019 | 20:09 PM
ധര്‍മശാല: ലോകകപ്പിന് ശേഷം ആദ്യമായി നാട്ടില്‍ ഏറ്റുമുട്ടാനൊരുങ്ങിയ ഇന്ത്യയുടെയും ഇന്ത്യന്‍ മണ്ണില്‍ ക്രിക്കറ്റ് പൂരം കാഴ്ച വയ്ക്കാനെത്തിയ ദക്ഷിണാഫ്രിക്കയുടെയും കളി മികവല്ല ഇന്നലെ ധര്‍മശാലയില്‍ കണ്ടത്. ഇരു ടീമുകളെയും പിന്നിലാക്കി മഴ സംഹാരതാണ്ഡവമാടിയതോടെ ആദ്യ ടി20 ഉപേക്ഷിച്ചു.
കളി തുടങ്ങേണ്ടിയിരുന്ന ഇന്ത്യന്‍ സമയം രാത്രി 7.00 മുന്‍
പായി പെയ്ത മഴ, ഒരു മണിക്കൂര്‍ വൈകിയിട്ടും ശമിക്കാതെ വന്നപ്പോള്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഉപേക്ഷിക്കുകയായിരുന്നു.
ടോസിടാനോ ടീം അന്തിമ ഇലവന് പ്രഖ്യാപനം നടത്താനോ മഴ സമ്മതിച്ചില്ല. ഇതോടെ ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇനി രണ്ട് മത്സരങ്ങളാണ് പരമ്പരയില്‍ നടക്കാനിരിക്കുന്നത്. രണ്ടാം മത്സരം 18ന് മൊഹാലിയിലും അവസാന ടി20 22ന് ബംഗളൂരുവിലും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."