HOME
DETAILS

തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി: ജില്ലാ വികസന സമിതിയുടെ നിര്‍ദേശം നടപ്പാകില്ല

  
backup
October 31 2018 | 06:10 AM

%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95

കല്‍പ്പറ്റ: ജില്ലയിലെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപണികള്‍ രണ്ടാഴ്ചക്കകം പൂര്‍ത്തീകരിക്കണമെന്ന് പി.ഡബ്ല്യു.ഡി റോഡ്‌സ് വിഭാഗത്തിന് ജില്ലാ വികസന സമിതി നല്‍കിയ നിര്‍ദേശം നടപ്പാകില്ല. ഒക്ടോബര്‍ 27ന് കലക്ടറേറ്റില്‍ നടന്ന സമിതി യോഗത്തിലാണ് ഈ നിര്‍ദേശം നല്‍കിയത്.
പുനരുദ്ധാരണ പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ 95 ശതമാനം പൂര്‍ത്തീകരിച്ചതായി പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അന്ന് യോഗത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് നടപ്പാകാന്‍ ഒരു സാധ്യതയുമില്ലാത്ത നിര്‍ദേശമാണെന്നാണ് കാരാറുകാര്‍ തന്നെ പറയുന്നത്. റോഡ് പ്രവൃത്തിക്ക് ആവശ്യമായ കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കടുത്ത ക്ഷാമമാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്. കൂടാതെ ടാര്‍ ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും കാരാറുകാര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് നവംബര്‍ ഒന്നുമുതല്‍ സംസ്ഥാന വ്യാപകമായി സമരം ചെയ്യാന്‍ ഗ.കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇന്നലെ ധനകാര്യമന്ത്രിയുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്ന് സമരം മാറ്റിവച്ചിരുന്നു. തല്‍സ്ഥിതി തുടരുകയാണെങ്കില്‍ നവംബര്‍ 15 മുതല്‍ സമരം ആരംഭിക്കാനാണ് കരാറുകാരുടെ തീരുമാനം.
ആറു ക്വാറികള്‍ മാത്രമാണ് നിലവില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും ജില്ലയിലേക്ക് ആവശ്യമായ കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ ലഭിക്കില്ലെന്ന് ഉറപ്പായിരിക്കെ, ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ് ജില്ലാ വികസന സമിതി ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്ന ആക്ഷേപം ശക്തമാണ്. നേരത്തെ ഗുണ്ടല്‍പേട്ടയില്‍ നിന്നും ജില്ലയിലേക്ക് കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിച്ചിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ തടയാന്‍ ആരംഭിച്ചതോടെ ഇതും നിലച്ചിരിക്കുകയാണ്. പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് ന്യായവിലക്ക് കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കണമെന്ന വ്യവസ്ഥയോടെയാണ് ജില്ലയില്‍ അടച്ചിട്ടിരുന്ന ക്വാറികള്‍ക്ക് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രവര്‍ത്തനാനുമതി നല്‍കിയത്. എന്നാല്‍ ഇതിന് വിരുദ്ധമായാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതെന്നും കരാറുകാര്‍ ആരോപിക്കുന്നു. ഒരടി മെറ്റലിന് 35 രൂപ മാത്രം ഈടാക്കണമെന്നിരിക്കെ, 45 രൂപയാണ് ക്വാറികള്‍ ഈടാക്കുന്നത്. കൂടാതെ എസ്റ്റിമേറ്റില്‍ 5000 രൂപയുണ്ടായിരുന്ന ടാറിന് 2000 രൂപക്ക് മുകളിലാണ് ഒറ്റയടിക്ക് വില വര്‍ധിച്ചത്. എന്നിരിക്കെ നഷ്ടം സഹിച്ച് റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ തയാറായില്ലെങ്കില്‍ രണ്ടാഴ്ച്ചക്കകം തകര്‍ന്ന റോഡുകള്‍ നവീകരിക്കണമെന്ന വികസന സമിതിയുടെ നിര്‍ദേശം പാഴ്‌വാക്കാകും.
റോഡുകളെ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും പരാതിയുയരുന്ന സാഹചര്യത്തില്‍ 15 ദിവസത്തിനു ശേഷം റോഡ്‌സ് വിഭാഗത്തിന്റെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യാന്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായി യോഗം ചേരാനും ജില്ലാ വികസന സമിതി തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ യോഗം ചേര്‍ന്നാലും പുരോഗതി അവലോകനം ചെയ്യാനുണ്ടാകാത്ത സ്ഥിതിയായിരിക്കും. ജില്ലയില്‍ 95 ശതമാനം പ്രവൃത്തികളുടെയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിരിക്കെ, നവംബറില്‍ കരാറുകാര്‍ സമരവും കൂടി ആരംഭിച്ചാല്‍ അതിവര്‍ഷത്തില്‍ തകര്‍ന്ന ജില്ലയിലെ റോഡുകളിലെ നടുവൊടിക്കും യാത്ര ഇനിയും ഏറെനാള്‍ തുടരേണ്ടി വരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago
No Image

പ്രശസ്ത ചലച്ചിത്ര നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

നിയമപരമായി അല്ല വിവാഹമെങ്കില്‍ ഗാര്‍ഹിക പീഡനക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതി

Kerala
  •  a month ago
No Image

അബൂദബിയില്‍ കാര്‍ വാഷ്, സര്‍വീസ് സെന്റര്‍ ഉടസ്ഥത ഇനി സ്വദേശികള്‍ക്ക് മാത്രം

uae
  •  a month ago