കേന്ദ്ര മന്ത്രിയുടെ പട്ടികജാതി കോളനി സന്ദര്‍ശനം പ്രഹസനമായി
തൊടുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ ആനുകൂല്യം ലഭിക്കാത്തവരായി രാജ്യത്ത് ഒരാള്‍ പോലുമില്ലെന്ന കേന്ദ്രസഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാക്കുകള്‍ വെറുതെയായി.
സര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ ചേര്‍ന്നിട്ടുള്ളവര്‍ കൈ പൊക്കാന്‍ മന്ത്രി ആവശ്യപ്പെട്ടപ്പോള്‍ സദസില്‍ നിന്നുയര്‍ന്നത് രണ്ടു കൈകള്‍ മാത്രം. കേന്ദ്രസര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് തൊടുപുഴയിലെത്തിയ കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പാറക്കടവിലെ പട്ടികജാതി കോളനിയിലെ താമസക്കാരില്‍ ചിലരുമായി സംവദിക്കുമ്പോഴാണ് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുന്നതിന്റെ നേര്‍ക്കാഴ്ചയ്ക്ക് അരങ്ങൊരുങ്ങിയത്.
രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തിയാണ് കേന്ദ്ര സഹമന്ത്രിയെ പങ്കെടുപ്പിച്ച് പാറക്കടവ് പട്ടികജാതി കോളനിയില്‍ ബിജെപി ജില്ലാ നേതൃത്വം പരിപാടി തട്ടിക്കൂട്ടിയത്. എന്നാല്‍, കേന്ദ്രമന്ത്രി എത്തിയിട്ടും കോളനിയിലെ ഭൂരിപക്ഷവും തിരിഞ്ഞു നോക്കിയില്ല. 45 കുടുംബങ്ങളാണ് കോളിനിയില്‍ താമസിക്കുന്നത്.
ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാ വീടുകളിലും കയറിയിറങ്ങി പ്രചാരണം നടത്തിയിരുന്നു. എന്നാല്‍, വിരലിലെണ്ണാവുന്നവരെ മാത്രമാണ് അവസാനനിമിഷം പരിപാടി നടന്ന ഹാളില്‍ എത്തിക്കാന്‍ കഴിഞ്ഞത്. മന്ത്രിക്ക് നിവേദനം നല്‍കാമെന്നും ഫലമുണ്ടാകുമെന്നും പറഞ്ഞാണ് ഇവരെ ഹാളില്‍ എത്തിച്ചത്.
തൊടുപുഴ നഗരസഭയിലെ കൗണ്‍സിലര്‍മാരും ബാബു പരമേശ്വരന്റെ നേതൃത്വത്തില്‍ നിവേദനവുമായാണ് വന്നത്. നഗരസഭയ്ക്ക് കേന്ദ്രത്തില്‍ നിന്നും എന്തെങ്കിലും സഹായങ്ങള്‍ അനുവദിക്കണമെന്ന ബാബു പരമേശ്വരന്‍ സൂചിപ്പിച്ചപ്പോള്‍ അതിന് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചാല്‍ മതിയെന്നായിരുന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി എം വേലായുധന്റെ പ്രതികരണം. മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കോളനിയിലെ ഒരു വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുമെന്ന പ്രചാരണം ബിജെപി നടത്തിയിരുന്നു.
വടക്കേ ഇന്ത്യയിലടക്കം ദളിതര്‍ക്കും താഴ്ന്ന ജാതിക്കാര്‍ക്കും കര്‍ഷകര്‍ക്കുമെതിരെ ബിജെപി സര്‍ക്കാരുകളുടെ പിന്‍ബലത്തോടെ ആര്‍എസ്എസും സംഘപരിവാറും കടന്നാക്രമണം നടത്തുമ്പോള്‍ പട്ടികജാതി കോളിനയിലെ ഒരു വീട്ടിലെത്തി ഭക്ഷണം കഴിച്ച പൊന്‍രാധാകൃഷ്ണന്‍ ബിജെപിയുടെ കപടമുഖവുമായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."