HOME
DETAILS

ഇരുപത്തിരണ്ടാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം നാളെ മുതല്‍

  
backup
October 31, 2018 | 8:19 PM

%e0%b4%87%e0%b4%b0%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf

 

കൊച്ചി: ഇരുപത്തിരണ്ടാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം നാളെമുതല്‍ 11 വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഇത്തവണ മുന്നൂറിലേറെ പ്രസാധകര്‍, ഇരുന്നൂറിലധികം എഴുത്തുകാര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പത്തുലക്ഷത്തിലധികം പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും. പെന്‍ഗിന്‍ ബുക്ക്‌സ്, പാന്‍ മാക് മില്ലന്‍, എന്‍.ബി.ടി, രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍, ചൗക്കമ്പ വാരണാസി, ഗ്രോളിയര്‍, ഡി.സി ബുക്‌സ്, കേന്ദ്രസാഹിത്യ അക്കാദമി, ഐ.സി.എച്ച്.ആര്‍, ഐ.സി.പി.ആര്‍, ഇന്ദിരാഗാന്ധി കള്‍ച്ചറല്‍ സെന്റര്‍, ലളിതകലാ അക്കാദമി, കേരള സാഹിത്യഅക്കാദമി തുടങ്ങി വിവിധ സംസ്ഥാനങ്ങളുടെ ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ പവലിയനുകള്‍, മാധ്യമസ്റ്റാളുകള്‍ തുടങ്ങിയവരുടെ സാന്നിധ്യവുമുണ്ടാകും.
നവംബര്‍ 3ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ പത്തോളം വൈസ് ചാന്‍സലര്‍മാരും നിരവധി പ്രിന്‍സിപ്പല്‍മാരും പങ്കെടുക്കും.
പത്രപ്രവര്‍ത്തകയായിരുന്ന ലീല മേനോന്റെ പേരിലുള്ള മാധ്യമ പുരസ്‌കാരം അഞ്ചിന് സുപ്രഭാതം മലപ്പുറം യൂനിറ്റിലെ സബ് എഡിറ്റര്‍ ഗീതു തമ്പിയ്ക്ക് സമ്മാനിക്കും.
നവംബര്‍ 7 മുതല്‍ 11 വരെ കൊച്ചി സാഹിത്യോത്സവം 3 വേദികളിലായി നടക്കും. ഇരുന്നൂറോളം സാഹിത്യകാരന്മാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ പതിനൊന്നോളം ഭാഷകളില്‍ നിന്നുള്ള എഴുത്തുകാര്‍ പങ്കെടുക്കും.
പുസ്തകോത്സവം ചെയര്‍മാന്‍ ഡോ.എം.സി ദിലീപ്കുമാര്‍, അഡ്വ.എം. ശശിശങ്കര്‍, ഇ.എം ഹരിദാസ്, ഡോ.ഗോപിനാഥ് പനങ്ങാട്, ജി.കെ പിള്ള വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൈബർ തട്ടിപ്പിന്റെ ഹബ്ബായി കോഴിക്കോട്; 2025-ൽ ഇരയായത് ആയിരങ്ങൾ, നഷ്ടപ്പെട്ടത് കോടിക്കണക്കിന് രൂപ

Kerala
  •  3 days ago
No Image

'ശബരിമല കേസ് നിലവിലെ എസ്‌ഐടി അന്വേഷിച്ചാൽ തെളിയുന്നില്ല'; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും പിണറായിക്കെതിരെയും രൂക്ഷവിമർശനവുമായി പി.വി. അൻവർ

Kerala
  •  3 days ago
No Image

പഴയ സൂപ്പർതാരത്തെ വീണ്ടും ടീമിലെത്തിച്ച് ബാഴ്സ; കറ്റാലന്മാർക്ക് കരുത്ത് കൂടുന്നു

Football
  •  3 days ago
No Image

ലോകത്തിന്റെ മനം കവർന്ന കാരുണ്യം; മസ്ജിദുൽ ഹറമിലെ പ്രവാസി തൊഴിലാളിയെ ആദരിച്ച് മക്ക മേയർ

Saudi-arabia
  •  3 days ago
No Image

മാസപ്പടി കേസ്: അന്തിമവാദം വീണ്ടും മാറ്റി; വീണ വിജയനെതിരെയുള്ള ഹരജികൾ പരിഗണിക്കാൻ സമയമില്ലെന്ന് കോടതി

National
  •  4 days ago
No Image

പാക് ഡ്രോണുകൾ അതിർത്തി കടക്കരുത്; പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി

National
  •  4 days ago
No Image

നിയമങ്ങള്‍ മാത്രം പോര; പരിസ്ഥിതി സംരക്ഷണത്തിന് പെരുമാറ്ററ്റം ആവശ്യമെന്ന് ഖത്തര്‍

qatar
  •  4 days ago
No Image

ഇതിഹാസം പുറത്ത്; 'ചെന്നൈ'യുടെ സൂപ്പർ കിങ്സിന്റെ പുതിയ ക്യാപ്റ്റൻ രാജസ്ഥാൻ താരം

Cricket
  •  4 days ago
No Image

ഒമാനിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; സയ്യിദ് തിയാസിൻ പുതിയ ഉപപ്രധാനമന്ത്രി

oman
  •  4 days ago
No Image

'കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു'; അധ്യാപകനും പഞ്ചായത്തംഗവുമായ സിപിഎം നേതാവിനെതിരെ വീട്ടമ്മയുടെ പരാതി

crime
  •  4 days ago