
ആംഗ്ലോ മൈസൂര്‍ യുദ്ധങ്ങളും ടിപ്പു സുല്‍ത്താനും
രണ്ടാം ആംഗ്ലോ - മൈസൂര്‍ യുദ്ധം (1780- 1784)
1778ല്‍ യൂറോപ്പില്‍ ഫ്രാന്‍സും ബ്രിട്ടനും തുടങ്ങിവച്ച യുദ്ധം 1779 ല്‍ ഇന്ത്യയിലും പ്രതിഫലിച്ചു. ഇതേതുടര്‍ന്ന് ഫ്രാന്‍സിന്റെ അധീനതയിലുള്ള പോണ്ടിച്ചേരി, മാഹി മുതലായ പ്രദേശങ്ങളില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി കൈവച്ചു. ഹൈദറിന്റെ തന്ത്രപ്രധാന മേഖലകളില്‍ ഒന്നായിരുന്നു മാഹി. മാഹിയില്‍ നിന്നായിരുന്നു ഹൈദര്‍ ഫ്രാന്‍സിന്റെ ആയുധങ്ങള്‍ സ്വീകരിച്ചിരുന്നത്. മാഹി കമ്പനി കൈവശപ്പെടുത്തിയാല്‍ തന്റെ മലബാര്‍ പ്രവിശ്യക്ക് ഭീഷണിയാകുമെന്ന് മനസ ിലാക്കിയ ഹൈദര്‍ ഫ്രാന്‍സിന്റെയും ഡച്ചുകാരുടെയും സഹായത്തോടെ കമ്പനിക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു. പോര്‍ട്ട് നോവ, പോള്ളിലൂര്‍, ശോളിന്ഗൂര്‍ എന്നിവിടങ്ങളില്‍ അയര് കൂട്ടിനു മുന്നില്‍ ഹൈദര്‍ പരാജയം രുചിച്ചു.
യുദ്ധമാരംഭിച്ച സമയം തന്നെ മലബാര്‍ രാജാക്കന്മാരും കമ്പനിയും സഖ്യത്തില്‍ ഏര്‍പ്പെട്ട് മൈസൂരിനെതിരേ തിരിഞ്ഞു. ഇതേതുടര്‍ന്ന് സര്‍ദാര്‍ ഖാന് തലശ്ശേരി ഫാക്ടര്‍ കീഴടക്കി മയ്യഴി, കുറച്ചി, ധര്‍മടം എന്നിവിടങ്ങളില്‍ മൈസൂര്‍ ആധിപത്യം സ്ഥാപിച്ചു. 1782 മെയ് 7ന് തിരുവങ്ങാട്ട് സൈനിക കേന്ദ്രമാക്കി മേജര്‍ ആബിങ്ടന് സര്‍ദാര്‍ ഖാനെ നേരിടുകയും മയ്യഴിയില്‍ വച്ചു സര്‍ദാര്‍ ഖാനെ കീഴ്പ്പെടുത്തുകയും ചെയ്തു. ടിപ്പുവിന്റെ അമ്മാവന് മക്ദൂം അലി തിരൂരങ്ങാടിയില്‍ വച്ചു കൊല്ലപ്പെടുകയും പാലക്കാട് ഒഴികെ എല്ലാ കോട്ടകളും കമ്പനി കൈവശപ്പെടുത്തുകയും ചെയ്തു. ഈ അവസരത്തില്‍ ടിപ്പു കമ്പനിയെ നേരിടാന്‍ ഫ്രഞ്ച് കമാന്‍ഡര്‍ ലാലിയോടൊപ്പം എത്തിച്ചേര്‍ന്നു. പൊന്നാനി പുഴയുടെ തീരത്തുവച്ച് ഹൈദര്‍ മരണപ്പെട്ടത് ടിപ്പു അറിഞ്ഞു ( 1782). ഉടന്‍ മൈസൂരിലേക്ക് തിരിക്കുകയും പൂര്‍ണമായ യുദ്ധ ചുമതല ഏറ്റെടുക്കുകയും ചെയ്തു. ടിപ്പു സുല്‍ത്താന്‍ ശക്തനും ധീരനുമായ സൈനിക നേതാവായി ഉയര്‍ന്നുവരുന്നതിനു വേദിയായ യുദ്ധമായിരുന്നു ഇത്.
1782 ഏപ്രിലില്‍ ജനറല്‍ മാത്യൂസ്കാനറ ക്രിസ്ത്യന്സിന്റെയും അയാസ് ഖാന്റെയും സഹായത്തോടെ ബധനൂര്‍ കോട്ട കീഴടക്കിയെങ്കിലും വൈകാതെ ടിപ്പു ബധനൂര്‍ തിരികെ പിടിച്ചു. മംഗലാപുരത്തെ ബന്ധര് കോട്ട ടിപ്പുവും ഫ്രാന്‍സും കീഴടക്കുന്നതിനിടയില്‍ യുറോപ്പില്‍ ബ്രിട്ടനും ഫ്രാന്‍സും സമാധാന സന്ധി ഒപ്പിട്ടതിനാല്‍ 1783ല്‍ കൊസ്സിഞ്ഞിയുടെ നേതൃത്വതിലുള്ള ഫ്രാന്‍സ് സൈന്യം യുദ്ധത്തില്‍ പിന്മാറി. ടിപ്പു അവര്‍ക്ക് സുരക്ഷിത പാത ഒരുക്കി. പിന്നീട് മൈസൂര്‍ ഭടന്മാര് കിഴക്കുനിന്നുള്ള ബ്രിട്ടീഷ് സൈന്യങ്ങളെ തോല്‍പ്പിച്ചു. വടക്കുനിന്നുള്ള മറാത്ത ഹൈദരാബാദ് ആക്രമണത്തെ തുരത്തി. തെക്കുള്ള ഭൂഭാഗങ്ങള്‍ പിടിച്ചടക്കി. കര്‍ണാടക തലസ്ഥാനമായിരുന്ന ആര്‍ക്കോട്ട് പിടിച്ചടക്കി. ഈ യുദ്ധം മൂലം സൗത്ത് ഇന്ത്യയിലെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സ്വധീനം നഷ്ടപ്പെട്ടു. പോള്ളിലൂര്‍ യുദ്ധത്തില്‍ ആദ്യമായി മൈസൂര്‍ സൈന്യം റോക്കറ്റ് ആക്രമണം നടത്തി. രണ്ട് കിലോമീറ്ററോളം സഞ്ചരിക്കാനുളള കഴിവ് ഈ അയേണ്‍ റോക്കറ്റിനുണ്ടായിരുന്നു. മൈസൂരിയന്‍ റോക്കറ്റിന്റെ പരിഷ്കൃത രൂപമായിരുന്നു നെപ്പോളിയന് എതിരെയുളള യുദ്ധങ്ങളില്‍ ബ്രിട്ടന് പ്രയോഗിച്ചത്. 1784ല്‍ ടിപ്പുവുമായി ഈസ്റ്റ് ഇന്ത്യ കമ്പനി മംഗലാപുരം സന്ധി ഒപ്പിടുകയും യുദ്ധമാവസനിപ്പിക്കുകയും ചെയ്തു. ഒരു ഇന്ത്യന്‍ ഭരണാധികാരിയുടെ വ്യവസ്ഥകള്‍ പൂര്‍ണമായും അംഗീകരിക്കേണ്ടി വന്ന ഒരുകരാര്‍ കൂടി ആയിരുന്നു ഇത്.
ടിപ്പു സുല്‍ത്താന്‍
പതിനെട്ടാം ശതകത്തില്‍ മൈസൂര്‍ ഭരിച്ച ഭരണാധികാരിയാണ് ടിപ്പു സുല്‍ത്താന്‍ എന്നറിയപ്പെടുന്ന ഫത്തഹ് അലിഖാന് ടിപ്പു. മൈസൂര്‍ കടുവ എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. ഹൈദരലിയുടെയും ഫക്രുന്നീസയുടേയും ആദ്യത്തെ പുത്രന്. ഹൈദരലിയുടെ മരണശേഷം 1782 മുതല്‍ 1799 വരെ ടിപ്പു മൈസൂര്‍ ഭരിച്ചു.
കര്‍ണാടകത്തിലെ കോലാര്‍ ജില്ലയിലുള്ള ദേവനഹള്ളിയില്‍ 1750 നവംബര്‍ 10 നാണ് ടിപ്പു ജനിച്ചത്. വിശുദ്ധനായ ടിപ്പുവിന് മസ്താന് ഔലിയയുടെ പേരിനോടു സാമ്യമുള്ള ടിപ്പു സുല്‍ത്താന്‍ എന്ന പേരാണ് മാതാപിതാക്കള്‍ നല്‍കിയത്. പിതാവായ ഹൈദരലി അന്ന് മൈസൂരിന്റെ ഭരണം നടത്തുകയായിരുന്നു.
ടിപ്പുവിന് പത്തു വയസുള്ളപ്പോള്‍ ഹൈദരലി ശ്രീരംഗപട്ടണം വിട്ട് പലായനം ചെയ്തു. തനിക്കു നേരെ വരുന്ന ആക്രമണത്തെ ഭയന്നാണ് അന്നു ടിപ്പുവിനെ തന്റെ കുടുംബത്തോടൊപ്പം വിട്ട് അദ്ദേഹം മറ്റൊരു സ്ഥലത്തേക്ക് രക്ഷപ്പെട്ടത്.
പിന്നീട് ഹൈദര്‍ ശ്രീരംഗപട്ടണം തിരിച്ചു പിടിച്ചപ്പോള്‍ തന്റെ കുടുംബത്തെ ബംഗളൂരുവിലേക്കു മാറ്റി. മിടുക്കരായ അധ്യാപകരെക്കൊണ്ട് ഹൈദര്‍ ടിപ്പുവിനെ പരിശീലിപ്പിച്ചു. കുതിരസവാരിയും വാള്‍പ്പയറ്റും മറ്റ് ആയോധനകലകളും ടിപ്പുവിനെ പരിശീലിപ്പിച്ചു. സമര്‍ഥനായ ഭരണാധികാരിയും പണ്ഡിതനുമായിരുന്നു ടിപ്പു. ഒട്ടനവധി ഭരണപരിഷ്കാരങ്ങള്‍ക്ക് ടിപ്പു തുടക്കം കുറിച്ചു. പുതിയ നാണയസംവിധാനം, ഭൂനികുതി വ്യവസ്ഥ എന്നിവ കൊണ്ടുവന്നു. ഭൂപരിഷ്കരണം ഫലപ്രദമായി നടപ്പാക്കി.
മൈസൂര്‍ പട്ടുതുണി വ്യവസായം പുനരുജ്ജീവിപ്പിക്കാനായി ധാരാളം ശ്രമങ്ങള്‍ നടത്തി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധങ്ങളില്‍ പല നൂതന യുദ്ധോപകരണങ്ങളും ടിപ്പു പ്രയോഗിച്ചു. കന്നട, ഹിന്ദുസ്ഥാനി, പേര്‍ഷ്യന്‍, അറബിക്, ഫ്രഞ്ച് എന്നിങ്ങനെ വ്യത്യസ്തമായ അഞ്ച് ഭാഷകളില്‍ പ്രാവീണ്യമുള്ള ഒരു ഭരണാധികാരിയായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരേ ഫ്രഞ്ച് സൈന്യവുമായി ചേര്‍ന്ന് യുദ്ധം നയിച്ചു. രണ്ടാം മൈസൂര്‍ യുദ്ധത്തിലുള്‍പ്പടെ പ്രധാനപ്പെട്ട വിജയങ്ങള്‍ നേടി. അയല്‍രാജ്യങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തിയും ബ്രിട്ടീഷുകാര്‍ക്കെതിരേ സന്ധിയില്ലാ സമരം ചെയ്തും ടിപ്പു തന്റെ സാമ്രാജ്യം വികസിപ്പിച്ചുകൊണ്ടിരുന്നു.
ബ്രിട്ടീഷുകാരോട് എതിരിടാന്‍ അയല്‍രാജ്യങ്ങളുമായി ടിപ്പു സഖ്യത്തിനു ശ്രമിച്ചു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രധാന ശത്രുവായിരുന്നു ടിപ്പു സുല്‍ത്താന്‍. രണ്ടാം മൈസൂര്‍ യുദ്ധത്തിനു ശേഷം ബ്രിട്ടീഷുകാരുമായി ഉണ്ടാക്കിയ പല കരാറുകളും ടിപ്പു ലംഘിച്ചു.
അയേണ്‍ റോക്കറ്റും
യുദ്ധ തന്ത്രങ്ങളും
ഇരുമ്പുകവചമുള്ള (അയേണ്‍) റോക്കറ്റുകള്‍ ആദ്യമായി യുദ്ധത്തിനുപയോഗിച്ചത് ടിപ്പു സുല്‍ത്താനാണ്.
ബ്രിട്ടീഷുകാരുമായുള്ള ഗുണ്ടൂര്‍, പൊളില്ലൂര്‍, സെപ്റ്റംബര്‍ യുദ്ധത്തിലും 1792 ലെയും 1797 ലെയും ശ്രീരംഗപട്ടണം യുദ്ധത്തിലുമെല്ലാം ടിപ്പുവിന് മേല്‍ക്കൈ നേടാനായത് അദ്ദേഹത്തിന്റെ റോക്കറ്റ് റെജിമെന്റിന്റെ സഹായം കൊണ്ടാണ്. ബ്രിട്ടനിലെ വൂള്‍വിച്ച് റോടുണ്ട മ്യൂസിയത്തില്‍ ടിപ്പുവിന്റെ റോക്കറ്റ് കണ്ടതായി മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം രേഖപ്പെടുത്തിയിട്ടുണ്ട്. പാകിസ്താന് അവരുടെ 4000 കി.മീ റെയ്ഞ്ച് ഉള്ള ബാലിസ്റ്റിക് മിസൈലിന് ടിപ്പു എന്നാണു പേരിട്ടത്.
ആംഗ്ലോ - മൈസൂര്‍ യുദ്ധങ്ങള്‍
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന മൂന്നു ദശാബ്ദങ്ങളില്‍ മൈസൂര്‍ രാജ്യവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മില്‍ നടന്ന യുദ്ധ പരമ്പരയാണ് ആംഗ്ലോ മൈസൂര്‍ യുദ്ധങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതില്‍ നാലാമത്തെ യുദ്ധം (1798-1799) ഹൈദര്‍ അലിയുടെയും ടിപ്പു സുല്‍ത്താന്റെയും രാജ്യഭരണത്തിന് അന്ത്യം കുറിച്ചു.
1799 ല്‍ ധീരമായ ചെറുത്തു നില്‍പ്പുകള്‍ക്കൊടുവില്‍ ശ്രീരംഗ പട്ടണത്തുവച്ച് ടിപ്പു സുല്‍ത്താന്‍ ബ്രിട്ടിഷുകാരാല്‍ കൊല്ലപ്പെട്ടു. ടിപ്പുവിന്റെ പതനശേഷം മൈസൂര്‍ രാജ്യത്തിന്റെ സിംഹഭാഗവും ബ്രിട്ടന്റെ കീഴിലാകുകയും മറ്റു പ്രദേശങ്ങള്‍ ബ്രിട്ടിഷ് അനുകൂല സഖ്യകക്ഷികളായ കര്‍ണാടക നവാബ്, ഹൈദ്രബാദ് നൈസാം, മറാത്തര് എന്നിവര്‍ക്കു പങ്കുവച്ച് നല്‍കുകയും ചെയ്തു. ആദ്യമായി ദീര്‍ഘദൂര ഇരുമ്പ് കവചിത മിസൈലുകള്‍ ഉപയോഗിച്ചതും ഈ യുദ്ധ പരമ്പരയിലാണ്.
ഒന്നാം ആംഗ്ലോ - മൈസൂര്‍ യുദ്ധം (1767- 1769)
1767ല്‍ മറാത്ത രാജവംശത്തിലെ മാധവ റാവു ഒന്നാമന് മൈസൂരിനെ ആക്രമിച്ചതിനെ തുടര്‍ന്നാണ് ഒന്നാം മൈസൂര്‍ യുദ്ധത്തിനു കളമൊരുങ്ങുന്നത്. പക്ഷെ ഈ യുദ്ധം രൂക്ഷമാകുന്നതിനു മുന്‍പു തന്നെ ഹൈദര്‍ അലി 30 ലക്ഷം രൂപ മറാത്തര്ക്കു നല്കി ഒരു സമാധാന സന്ധിയില്‍ എത്തിച്ചേര്‍ന്നു. പക്ഷെ 1767ല്‍ തന്നെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കേണല്‍ സ്മിത്ത്, മറാത്തര് (മാധവ റാവു ഒന്നാമന് ), ഹൈദ്രബാദ് നൈസാം (അസഫ് ജാ രണ്ടാമന്), കര്‍ണാടക നവാബ് (മുഹമ്മദ് വലി ജാ), എന്നിവര്‍ സഖ്യം ചേര്‍ന്ന് മൈസൂരിനെ ആക്രമിച്ചു. ഇതു രണ്ടുവര്‍ഷത്തോളം നീണ്ടു നില്ക്കുന്ന വലിയ ഒരു യുദ്ധത്തില്‍ കലാശിച്ചു. ഈ യുദ്ധപരമ്പരയാണ് ഒന്നാം ആംഗ്ലോ മൈസൂര്‍ യുദ്ധം എന്ന പേരില്‍ അറിയപ്പെടുന്നത്.
ഒന്നാം ആംഗ്ലോ മൈസൂര്‍ യുദ്ധത്തില്‍ ഹൈദര്‍ അലിയും ടിപ്പുവും മറാത്തര്, ഹൈദ്രബാദ് നൈസാം, കര്‍ണാടക നവാബ് മുഹമ്മദ് അലി ഖാന് വലിജ, ബ്രിട്ടീഷുകാര്‍ എന്നിവരുടെ സഖ്യസേനയ്ക്കുമേല്‍ കനത്ത പരാജയങ്ങള്‍ ഏല്‍പ്പിച്ചു. ഈ യുദ്ധത്തിന്റെ ഫലമായി മൈസൂര്‍ രാജ്യം വടക്കോട്ട് വലിയ ഭൂവിഭാഗങ്ങള്‍ പിടിച്ചടക്കി. കര്‍ണാടക നവാബ് മുഹമ്മദ് വലിജായ്ക്ക് കനത്ത നാശ നഷ്ടങ്ങള്‍ നേരിടേണ്ടിവന്നു. യുദ്ധത്തിന്റെ ഒരു ഘട്ടത്തില്‍ ഹൈദ്രബാദ് നൈസാമുമായി ടിപ്പു സുല്‍ത്താന്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമായി മൈസൂരും ഹൈദ്രാബാദും വൈര്യം മറന്ന് ഒരുമിച്ചെങ്കിലും 1768ല്‍ നൈസാം കൂറുമാറി ബ്രിട്ടനോടൊപ്പം ചേര്‍ന്നു.
ചെങ്ങനം, തിരുവണ്ണമല, ആമ്പൂര്, ഒസുകോട്ട എന്നിവിടങ്ങളിലെ രൂക്ഷമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ അന്തിമ വിജയം മൈസൂരിന്റെ ഭാഗത്തായിരുന്നു. 1769ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയും ഹൈദര്‍ അലിയും ഒപ്പുവച്ച മദ്രാസ് സന്ധിയെ തുടര്‍ന്ന് യുദ്ധവിരാമമായി.
ഫ്രാന്‍സും ടിപ്പുവും
1794ല്‍ ഫ്രഞ്ച് റിപ്പബ്ലിക്കന്‍ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ അനുയോജ്യമായ നിയമങ്ങള്‍ രൂപപ്പെടുത്തുന്നതിന് മൈസൂരിലെ ജേക്കബിന് ക്ലബ്ബിനെ ടിപ്പു സഹായിച്ചു. അദ്ദേഹം ഒരു ലിബര്‍ട്ടി ട്രീ നട്ടുപിടിപ്പിക്കുകയും 'സിറ്റിസണ്‍ ടിപ്പു' എന്ന് പ്രഖ്യാപിക്കുകയും ചെയ്തു
നെപ്പോളിയന്റെ ഈജിപ്ത് അധിനിവേശത്തിന്റെ ഒരു പ്രേരണ ബ്രിട്ടീഷുകാര്‍ക്കെതിരേ ഇന്ത്യയുമായി ഒരു ജംഗ്ഷന് സ്ഥാപിക്കുക എന്നതായിരുന്നു. ടിപ്പു സാഹിബുമായി ബന്ധപ്പെടാനുള്ള ലക്ഷ്യവുമായാണ് മിഡില്‍ ഈസ്റ്റില്‍ ഒരു ഫ്രഞ്ച് സാന്നിധ്യം സ്ഥാപിക്കാന്‍ നെപ്പോളിയന് ഉദ്ദേശിച്ചത്.
'ഈജിപ്ത് കീഴടക്കിയ ഉടന്‍ തന്നെ ഇന്ത്യന്‍ രാജകുമാരന്മാരുമായി ബന്ധം സ്ഥാപിക്കുമെന്നും അവരോടൊപ്പം ഇംഗ്ലീഷുകാരെ ആക്രമിക്കുമെന്നും' നെപ്പോളിയന് ഫ്രഞ്ച് ഡയറക്ടറിക്ക് ഉറപ്പ് നല്കി.
1798 ഫെബ്രുവരി 13ന് ടാലെറാന്ഡിന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്: 'ഈജിപ്തിനെ അധിനിവേശം ചെയ്ത് ഉറപ്പിച്ചതിനാല്‍, ഞങ്ങള്‍ 15,000 പേരെ സൂയസില്‍ നിന്ന് ഇന്ത്യയിലേക്ക് അയയ്ക്കുകയും ടിപ്പുസാഹിബിന്റെ സൈന്യത്തില്‍ ചേരുകയും ഇംഗ്ലീഷുകാരെ തുരത്തുകയും ചെയ്യും.' ഈ തന്ത്രത്തില്‍ നെപ്പോളിയന് പരാജയപ്പെട്ടു. 1799ല്‍ ഏക്കര്‍ ഉപരോധം, 1801ല്‍ അബുക്കിര് യുദ്ധം എന്നിവയില്‍ ഫ്രാന്‍സ് പരാജയപ്പെട്ടു. അതോടെ ഫ്രാന്‍സുമായുള്ള ബന്ധം കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളിയുടെ മരണം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കേന്ദ്രം
Kerala
• 2 minutes ago
ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ്
Business
• 2 hours ago
കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ
Kerala
• 3 hours ago
മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം
Kerala
• 3 hours ago
ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure
uae
• 3 hours ago
ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ
uae
• 3 hours ago
ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്മെയില്‍; രണ്ടു പേര് അറസ്റ്റില്‍
Kerala
• 4 hours ago
ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന് വില 65,000ത്തിന് തൊട്ടരികെ
Business
• 4 hours ago
ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും
uae
• 4 hours ago
രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today
Economy
• 5 hours ago
ഇന്നും ഒറ്റപ്പെട്ട മഴ, കാറ്റ് കൂടെ ഇടി മിന്നൽ മുന്നറിയിപ്പും
Weather
• 6 hours ago
മീന്‍ കൊത്തിയതിനെ തുടര്‍ന്ന് അണുബാധ; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി
Kerala
• 6 hours ago
ആശമാര്‍ നിരാശയില്‍; ഇന്ന് പൊങ്കാലയിടും
Kerala
• 7 hours ago
ക്രൂ 10 ദൗത്യം മുടങ്ങി; സുനിത വില്യംസിന്റെ മടക്കം ഇനിയും വൈകും
Science
• 7 hours ago
ആഘോഷം പൊടിപൂരമാകും; യുഎഇയിലും, സഊദിയിലും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു.
uae
• 16 hours ago
റമദാനിൽ വീടുകൾക്കുള്ള അഗ്നി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 17 hours ago
ഹല്‍ദ്വാനി സംഘര്‍ഷം: 22 പേര്‍ക്ക് ഹൈക്കോടതി ജാമ്യം, പുറത്തിറങ്ങുന്നത് ഒരുവര്‍ഷത്തിന് ശേഷം വിശുദ്ധ റമദാനില്‍; തുണയായത് ജംഇയ്യത്തിന്റെ നിയമസഹായം
National
• 17 hours ago
പേര്യ ചുരത്തിൽ ബൈക്കുകൾ തെന്നിമാറി അപകടം; കാരണം റോഡിൽ ഓയിൽ
Kerala
• 17 hours ago
ട്രംപിന് കനേഡിയൻ തിരിച്ചടി; 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ അധിക തീരുവ ചുമത്തി
International
• 15 hours ago
കറന്റ് അഫയേഴ്സ്-12-03-2025
PSC/UPSC
• 15 hours ago
'ആർഎസ്എസ് മൂർദാബാദ്, ഗാന്ധിജി സിന്ദാബാദ്'; മുദ്രാവാക്യവുമായി തുഷാർ ഗാന്ധി
Kerala
• 15 hours ago