
ചാംപ്യന്‍സ് ലീഗിന് ഇന്ന് തുടക്കം
ബര്‍ലിന്‍: ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന് ഇന്ന് തുടക്കമാകും. ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍മിലാനും ചെക്ക് റിപ്പബ്ലിക് ക്ലബായ സ്ലാവിയ പ്രാഹയും തമ്മിലാണ് സീസണിലെ ആദ്യ മത്സരത്തില്‍ കൊമ്പുകോര്‍ക്കുന്നത്. ഇന്ന് രാത്രി 10. 25നാണ് 2019-20 സീസണിലെ ചാംപ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ഇതേ സമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് ക്ലബായ ലിയോണ്‍ റഷ്യന്‍ ലീഗില്‍ കളിക്കുന്ന ക്ലബായ സെനിത്തിനെ നേരിടും. കഴിഞ്ഞ സീസണില്‍ ഫ്രഞ്ച് ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്ത ലിയോണ്‍ മൂന്നാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. പുതിയ സീസണില്‍ മികച്ച തുടക്കം ലിയോണിന് ലഭിച്ചിട്ടില്ല. നിലവിലെ പട്ടികയില്‍ അഞ്ച് മത്സരത്തില്‍ നിന്ന് എട്ട് പോയിന്റുമായി എട്ടാം സ്ഥാനത്താണ് ലിയോണിന്റെ സ്ഥാനം. കഴിഞ്ഞ വര്‍ഷം ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഉള്‍പ്പെട്ട ഗ്രൂപ്പിലായിരുന്നു ലിയോണിന്റെ സ്ഥാനം. ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരത്തില്‍ നിന്ന് എട്ട് പോയിന്റുമായി ലിയോണ്‍ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു പ്രിക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. എന്നാല്‍ പ്രീ ക്വാര്‍ട്ടര്‍ കടക്കാന്‍ ലിയോണിന് സാധിച്ചില്ല. നിലവിര് സീരി എയില്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ഇന്റര്മിലാന് ചെക്ക് ക്ലബായ സ്ലാവിയ പ്രാഹയെ അനായാസം തോല്പിക്കാമെന്ന വിശ്വാസത്തിലാണ്. കാരണം പുതിയ സീസണില്‍ മികച്ച താരങ്ങളെയാണ് ഇന്റര്മിലാന് ടീമിലെത്തിച്ചിട്ടുള്ളത്. എട്ട് മത്സരങ്ങള്‍ രാത്രി 12.30നാണ് നടക്കുന്നത്.
ചെല്‍സി - വലന്‍സിയ
ഫ്രാങ്ക് ലാംപാര്‍ഡിന്റെ കീഴില്‍ ആദ്യമായി ചാംപ്യന്‍സ് ലീഗിനെത്തുന്ന ചെല്‍സിക്ക് ലാലിഗയിലെ കരുത്തന്മാരായ വലന്‍സിയയാണ് എതിരാളികള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി ആറാം സ്ഥാനത്താണിപ്പോള്‍ ചെല്‍സി. ലാംപാര്‍ഡിന് കീഴില്‍ ചെല്‍സി പച്ച പിടിച്ചിട്ടില്ല എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ലാലിഗയില്‍ 13-ാം സ്ഥാനത്തുള്ള വലന്‍സിയയും പുതിയ സീസണില്‍ അത്ര മെച്ചപ്പെട്ട നിലയിലല്ല. ചെല്‍സി - വലന്‍സിയ മത്സരത്തില്‍ ചെല്‍സിക്ക് തന്നെയാണ് വിജയ പ്രതീക്ഷ.
റെഡ്ബുള്‍ - ജെങ്ക്
ആസ്ട്രിയന്‍ ക്ലബായ റെഡ്ബുള്ളും ബെല്‍ജിയം ക്ലബായ ജെങ്കും തമ്മിലാണ് ഇന്നത്തെ മറ്റൊരു മത്സരം. കഴിഞ്ഞ സീസണില്‍ ഇല്ലാതിരുന്ന ഇരു ടീമുകളും ഈ വര്‍ഷത്തെ പുതുമുഖങ്ങളാണ്. ഗ്രൂപ്പ് ഇയില്‍ ലിവര്‍പൂള്‍ നാപോളി എന്നിവക്കൊപ്പമാണ് ഇരു ടീമുകളുമുള്ളത്. നിലവിലെ ചാംപ്യന്മാരായ ലിവര്‍പൂളും നാപോളിയും ഉള്ള ഗ്രൂപ്പില്‍ നിന്ന് പ്രീ ക്വാര്‍ട്ടര്‍ കടക്കണമെങ്കില്‍ പുതുമുഖ ടീമുകള്‍ക്ക് അല്പം വിയര്‍ക്കേണ്ടി വരും. എന്നാലും എന്തും സംഭവിക്കുന്ന ഫുട്ബോളില്‍ ഒരു കൈ നോക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും എത്തുന്നത്. ആദ്യ മത്സരത്തില്‍ തന്നെ ഗ്രൂപ്പിലെ ദുര്‍ബലര്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഇരു ടീമുകളും ഒരു പോലെ പ്രതീക്ഷയിലാണ്. രാത്രി 12.30 നാണ് മത്സരം.
ലിവര്‍പൂള്‍ - നാപോളി
ഗ്രൂപ്പ് ഇ യിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരമായിരിക്കും ഇത്. കാരണം ആസ്ട്രിയന്‍ ക്ലബായ റെഡ്ബുള്ളും ബെല്‍ജിയം ക്ലബായ ജെങ്കുമാണ് ഗ്രൂപ്പിലുള്ള മറ്റു രണ്ട് ടീമുകള്‍. ഈ രണ്ട് ടീമുകളും കാര്യമായ ഭീഷണി ഉയര്ത്തില്ലെന്നിരിക്കെ നാപോളിയും ലിവര്‍പൂളും തമ്മിലുള്ള മത്സരമായിരിക്കും ഗ്രൂപ്പിലെ ശക്തമായ പോരാട്ടം. നിലവിലെ ചാംപ്യന്മാരായ ലിവര്‍പൂള്‍ ഏറ്റവും മികച്ച ഫോമിലാണ്. മുഹമ്മദ് സലാഹ്, സാദിയോ മാനേ, ഫിര്‍മിഞ്ഞോ തുടങ്ങിയവര്‍ ഗോളടിച്ചികൂട്ടുമ്പോള് പ്രതീക്ഷയുടെ കൊടുമുടിയിലാണ് ക്ലോപ്പും സംഘവും. ചാംപ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യമാണ് ഞങ്ങള്‍ക്ക് മുന്നിലുള്ളതെന്ന് ക്ലോപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാല്‍ നിലവിലെ ചാംപ്യന്മാരാണെന്ന കാരണത്താല്‍ വിട്ട് കൊടുക്കാനൊന്നും നാപോളി തയ്യാറല്ല. സീരീ എ യില്‍ അഞ്ചാം സ്ഥാനത്തുള്ള നാപോളി ലിവര്‍പൂളിന് വെല്ലുവിളി ഉയര്‍ത്തുന്ന ടീം തന്നെയാണ്.
അയാക്സ് - ലില്ലെ
കഴിഞ്ഞ സീസണില്‍ അത്ഭുത പ്രകടനം പുറത്തെടുത്ത ഡച്ച് കരുത്തരായ അയാക്സും ഫ്രഞ്ച് ക്ലബായ ലില്ലെയും തമ്മിലാണ് മറ്റൊരു മത്സരം. ഗ്രൂപ്പ് എച്ചില് ചെല്‍സി, വലന്‍സിയ എന്നിവക്കൊപ്പമാണ് അയാക്സും ലില്ലെയുമുള്ളത്. ഗ്രൂപ്പ് എച്ചിലെ നാല് ടീമുകള്‍ക്കും സമാന സാധ്യതകളാണുള്ളത്. കാരണം നാല് ടീമുകളും മികച്ച ആവറേജില്‍ നില്ക്കുന്നവയാണ്. എന്നാലും അയാക്സിനായിരിക്കും അല്പമെങ്കിലും മാനസിക മുന്‍തൂക്കം ഉണ്ടാവുക. കഴിഞ്ഞ സീസണില്‍ വമ്പന്മാരെ ഞെട്ടിച്ച അയാക്സ് ടോട്ടനത്തോട് നിര്‍ഭാഗ്യം കൊണ്ട് പരാജയപ്പെട്ടാണ് പുറത്ത് പോയത്. മികച്ച പ്രകടനം നടത്തിയ ഡിയോങ്, ഡിലിറ്റ് എന്നിവരെ വമ്പന്മാര് റാഞ്ചുകയും ചെയ്തിട്ടുണ്ട്. മൊറോക്കോ താരം ഹക്കീം സിയെച്ച്, ബ്രസീല്‍ താരം നെരസ് എന്നിവരാണ് അയാക്സിന്റെ കരുത്ത്. ഏറ്റവും മികച്ച യുവനിരയുമായി എത്തുന്ന അയാക്സ് ലില്ലെക്കും മറ്റു ടീമുകള്‍ക്കും കന്നത്ത വെല്ലുവിളി തന്നെയായിരിക്കും. കഴിഞ്ഞ വര്‍ഷം നിര്‍ഭാഗ്യം കൊണ്ട് നഷ്ടപ്പെട്ട ഫൈനല്‍ പ്രവേശം ഇത്തവണ സാധ്യമാക്കാനും അയാക്സിന് പദ്ധതിയുണ്ട്.
ബെന്‍ഫിക്ക - ലെപ്സിഗ്
ഗ്രൂപ്പ് ജി യില്‍ ലിയോണ്‍, സെനിത്ത് എന്നിവക്കൊപ്പമാണ് ഇരു ടീമുകളുമുള്ളത്. നാലും ആവറേജ് ടീമുകളായതിനാല്‍ എല്ലാവര്ക്കും തുല്യ സാധ്യതയാണുള്ളത്. റഷ്യന്‍ ക്ലബായ സെനിത്തും ലെപ്സിഗും പുതുമുഖങ്ങളാണ്. ഫ്രഞ്ച് കരുത്തരായ ലിയോണും ലാലിഗയില്‍ നിന്നുള്ള ബെന്‍ഫിക്കയും പേരുകൊണ്ട് കരുത്തരാണെങ്കിലും സെനിത്തിനോടും ലെപ്സിഗിനോടും കരുത്ത് കാണിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. ഗ്രൂപ്പില്‍ കരുത്തന്മാരില്ലാത്തതിനാല് എല്ലാവര്ക്കും പൊരുതാനുള്ള ഊര്‍ജമുണ്ടാകും. ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്കിനെയും ബെറൂസിയ ഡോര്ട്മുണ്ടിനേയും പിന്നിലാക്കി നിലവില്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ടീമാണ് ആര്. ബി ലെബ്സിഗ്. സീസണില്‍ ഏറ്റവും മികച്ച ഫോമിലാണ് ലെബ്സിഗ് ഉള്ളത്. ജര്‍മന്‍ ലീഗില്‍ നാല് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും ഒരു സമനിലയുമായി 10 പോയിന്റുമായിട്ടാണ് ലെപ്സിഗ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ജര്‍മന്‍ ലീഗില്‍ കരുത്തരായ ബയേണിനെ 1-1ന്റെ സമനിലയിലായിരുന്നു ലെപ്സിഗ് കുരുക്കിയത്.
ഡോര്‍ട്മുണ്ട് - ബാഴ്സലോണ
ഇതായിരിക്കും ഇന്നത്തെ ഏറ്റവും മികച്ച മത്സരത്തിലൊന്ന്. ഇരു ടീമുകളും തുല്യ ശക്തികളാണെന്നതാണ് ഈ മത്സരത്തെ മികച്ചതാക്കുന്നത്. ജര്‍മന്‍ ലീഗില്‍ മികച്ച പ്രകടനം നടത്തുന്ന ഡോര്‍ട്മുണ്ടും നിലവിലെ ലാലിഗ ചാംപ്യന്മാരായ ബാഴ്സലോണയും തമ്മിലുള്ള പോരാട്ടം പൊടി പാറിക്കുമെന്നുറപ്പാണ്. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിനെ ആദ്യ പകുതിയില്‍ കീഴടക്കിയ ബാഴ്സലോണ രണ്ടാം മത്സരത്തില്‍ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനോട് അടിയറവ് പറയുകയായിരുന്നു. ഇന്റര്മിലാന്, സ്ലാവിയ പ്രാഹ എന്നിവ ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ഇരു ടീമുകളുമുള്ളത്. ഗ്രൂപ്പില്‍ ഇന്റര്‍മിലാനും ഉള്‍പ്പെട്ടതോടെ മികച്ചൊരു മത്സരം തന്നെ ഗ്രൂപ്പ് എഫില്‍ പ്രതീക്ഷിക്കാം.
പരുക്കില്‍ നിന്ന് മുക്തനായി മെസ്സി ഇന്നത്തെ മത്സരത്തില്‍ ഇറങ്ങുമെന്നതിനാല്‍ ബാഴ്സലോണക്ക് ആശ്വസിക്കാനുള്ള വകയുണ്ട്. മുന്നേറ്റ നിരയില്‍ ഗ്രിസ്മാനും സുവാരസും മികച്ച ഫോമിലുള്ളതിനാല്‍ ബാഴ്സലോണ അല്പം പ്രതീക്ഷയിലാണ്. എന്നാല്‍ എതിരാളി ഡോര്ട്മുണ്ടാണെന്നത് ബാഴ്സയെ അലട്ടുന്നു. ഏത് ചെറിയ ടീമിനോടും തോല്‍ക്കാനുള്ള ദുര്ഭാഗ്യവും ബാഴ്സക്കുണ്ട് എന്നത് തന്നെയാണ് കാരണം. എന്തായാലും ഇന്ന് മികച്ചൊരു പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഡോര്‍ട്മുണ്ടിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളിയുടെ മരണം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കേന്ദ്രം
Kerala
• 2 minutes ago
ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ്
Business
• 2 hours ago
കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ
Kerala
• 3 hours ago
മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം
Kerala
• 3 hours ago
ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure
uae
• 3 hours ago
ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ
uae
• 3 hours ago
ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്മെയില്‍; രണ്ടു പേര് അറസ്റ്റില്‍
Kerala
• 4 hours ago
ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന് വില 65,000ത്തിന് തൊട്ടരികെ
Business
• 4 hours ago
ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും
uae
• 4 hours ago
രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today
Economy
• 5 hours ago
ഇന്നും ഒറ്റപ്പെട്ട മഴ, കാറ്റ് കൂടെ ഇടി മിന്നൽ മുന്നറിയിപ്പും
Weather
• 6 hours ago
മീന്‍ കൊത്തിയതിനെ തുടര്‍ന്ന് അണുബാധ; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി
Kerala
• 6 hours ago
ആശമാര്‍ നിരാശയില്‍; ഇന്ന് പൊങ്കാലയിടും
Kerala
• 7 hours ago
ക്രൂ 10 ദൗത്യം മുടങ്ങി; സുനിത വില്യംസിന്റെ മടക്കം ഇനിയും വൈകും
Science
• 7 hours ago
ആഘോഷം പൊടിപൂരമാകും; യുഎഇയിലും, സഊദിയിലും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു.
uae
• 16 hours ago
റമദാനിൽ വീടുകൾക്കുള്ള അഗ്നി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 17 hours ago
ഹല്‍ദ്വാനി സംഘര്‍ഷം: 22 പേര്‍ക്ക് ഹൈക്കോടതി ജാമ്യം, പുറത്തിറങ്ങുന്നത് ഒരുവര്‍ഷത്തിന് ശേഷം വിശുദ്ധ റമദാനില്‍; തുണയായത് ജംഇയ്യത്തിന്റെ നിയമസഹായം
National
• 17 hours ago
പേര്യ ചുരത്തിൽ ബൈക്കുകൾ തെന്നിമാറി അപകടം; കാരണം റോഡിൽ ഓയിൽ
Kerala
• 17 hours ago
ട്രംപിന് കനേഡിയൻ തിരിച്ചടി; 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ അധിക തീരുവ ചുമത്തി
International
• 15 hours ago
കറന്റ് അഫയേഴ്സ്-12-03-2025
PSC/UPSC
• 15 hours ago
'ആർഎസ്എസ് മൂർദാബാദ്, ഗാന്ധിജി സിന്ദാബാദ്'; മുദ്രാവാക്യവുമായി തുഷാർ ഗാന്ധി
Kerala
• 15 hours ago