HOME
DETAILS

രാത്രിയാത്രാ നിരോധനം: ഇളവിനായി പാട്ടുമായി വീണ്ടും തൃശൂര്‍ നസീര്‍

  
backup
November 02, 2018 | 3:44 AM

%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%87%e0%b4%b3

മാനന്തവാടി: ഇന്ന് വൈകിട്ട് അഞ്ചു മണി മുതല്‍ 10 മണി വരെ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ തൃശൂര്‍ നസീറെന്ന കലാകാരന്‍ വീണ്ടും പാട്ടുപാടുകയാണ്. രാത്രിയാത്രാ നിരോധനത്തില്‍ ഇളവ് അനുവദിക്കുന്ന കാര്യത്തില്‍ അനുകൂല സമീപനമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരിയിലും കല്‍പ്പറ്റയിലും നടത്തിയ മാരത്തോണ്‍ പാട്ട് പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് മാനന്തവാടിയിലും നടക്കുന്നത്.
സര്‍ക്കാരും പരിസ്ഥിതി സംഘടനകളും രാത്രിയാത്രാ നിരോധനത്തില്‍ ജനപക്ഷ നിലപാടുകളാണ് സ്വീകരികേണ്ടതെന്നാണ് നസീറിന്റെ അഭിപ്രായം. ബാവലി-മൈസൂര്‍ റോഡിലെ ആറ് മുതല്‍ ആറ് വരെ എന്നത് 9 മണി മുതല്‍ 6 വരെയും സുല്‍ത്താന്‍ ബത്തേരിയിലെ 9 മണി മുതല്‍ 6 വരെ എന്നത് 12 മുതല്‍ 6 വരെയും ചുരുക്കണമെന്നാണ് നസീറിന്റെ ആവശ്യം.
നിരോധനമുള്ളതിനാല്‍ വിദ്യാര്‍ഥികളും വ്യാപാരികളും അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്താന്‍ രാഷ്ട്രീയ നേതൃത്വങ്ങളും സര്‍ക്കാരും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും നസീര്‍ പറയുന്നു. ഗതാഗതത്തിന് വനത്തിലൂടെയുള്ള റോഡില്‍ 100 മീറ്റര്‍ വീതം ഇരുവശത്തും 10 അടി ഉയരത്തില്‍ റെയില്‍ പോസ്റ്റുകള്‍ ഇട്ട് അഞ്ചടി വീതിയില്‍ ഇരുമ്പ് വെല്‍ഡിങ് നടത്തി മേല്‍ഭാഗം 'റ' രീതിയില്‍ കമ്പിവേലി നിര്‍മിച്ചാല്‍ വന്യമൃഗങ്ങള്‍ക്ക് തടസം സൃഷ്ടിക്കാതെ ഗതാഗതം സുഗമമാക്കാമെന്നും നസീര്‍ പറയുന്നു. നിരോധത്തില്‍ ഇളവ് അനുവദിക്കാത്ത പക്ഷം സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം കിടക്കുമെന്നും തൃശുര്‍ നസീര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലണ്ടനും പാരീസും വിട്ട് ലോകത്തെ അതിസമ്പന്നര്‍ ദുബൈയിലേക്ക്; യുഎഇ ലോകത്തിന്റെ 'വെല്‍ത്ത് ഹബ്ബ്' ആകുന്നതിന് പിന്നിലെ 8 കാരണങ്ങള്‍

Business
  •  a day ago
No Image

സഞ്ജുവും രോഹിത്തും ഒരുമിച്ച് വീണു; ഇന്ത്യക്കാരിൽ ഒന്നാമനായി അഭിഷേക് ശർമ്മ

Cricket
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: സോണിയാ ഗാന്ധിയുടെ വീട്ടില്‍ സ്വര്‍ണമുണ്ട്, അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം: വി ശിവന്‍കുട്ടി

Kerala
  •  a day ago
No Image

സഭയില്‍ പാരഡി മേളം; 'സ്വര്‍ണ കട്ടവനാരപ്പാ' പാടി പ്രതിപക്ഷം; 'കോണ്‍ഗ്രസാണേ അയ്യപ്പാ' തിരിച്ചു പാടി ഭരണപക്ഷം; സഭയില്‍ അസാധാരണ നീക്കങ്ങള്‍, ഇന്നത്തേക്ക് പിരിഞ്ഞു   

Kerala
  •  a day ago
No Image

വിദ്യാർഥികൾക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ കാര്യവട്ടത്ത് ഇന്ത്യയുടെ കളി കാണാം; ചെയ്യേണ്ടത് ഇത്രമാത്രം

Cricket
  •  a day ago
No Image

'പോറ്റിയെ കേറ്റിയെ'  ഗാനത്തിനെതിരേ എടുത്ത കേസ് അവസാനിപ്പിച്ചിട്ടില്ലെന്ന് പൊലിസ്

Kerala
  •  a day ago
No Image

എസ്.ഐ.ആർ: അക്ഷര തെറ്റുകൾക്ക് ഉൾപ്പെടെ ഹിയറിങ്, വലഞ്ഞ് ബി.എൽ.ഒമാർ; കൃത്യമായ ഗൈഡ്ലൈൻ ലഭിക്കുന്നില്ലെന്ന് പരാതി

Kerala
  •  a day ago
No Image

പൗരത്വനിർണയം നാടുകടത്തുക എന്ന ഉദ്ദേശ്യത്തോടെയല്ല: തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  a day ago
No Image

പി.എസ്.സിയുടെ വാതിലടച്ചു; 1930 തസ്തികകളിൽ എംപ്ലോയ്മെൻ്റ് നിയമനത്തിന് കെ.എസ്.ആർ.ടി.സി

Kerala
  •  a day ago
No Image

ദേശീയപാത അതോറിറ്റി പത്തുവർഷം കടമെടുത്തത് 3.74 ലക്ഷം കോടി; മസാലബോണ്ടുവഴി 3000 കോടി

Kerala
  •  a day ago