HOME
DETAILS

കാര്‍ഷികമേഖലയുടെ പുനരുദ്ധാരണത്തിന് വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണം: മന്ത്രി കെ. രാജു

  
backup
November 02, 2018 | 3:44 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%81%e0%b4%a6

വൈത്തിരി: കര്‍ഷകരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിന് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് വനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ രാജു. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ രണ്ടാമത് ബിരുദദാനം പൂക്കോട് സര്‍വകലാശാലാ ആസ്ഥാനത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സര്‍വകലാശാലാ പ്രോ ചാന്‍സലര്‍ കൂടിയായ അദ്ദേഹം.
രാജ്യത്തെ ഗ്രാമീണ ജനസംഖ്യയില്‍ 50 ശതമാനത്തിലധികവും കാര്‍ഷിക മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. മൃഗസംരക്ഷണവും അനുബന്ധ മേഖലകളും ഗ്രാമീണരുടെ ക്ഷേമത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. ഭൂമി ലഭ്യതയും കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങളും ഇതിനകം കൃഷി, മൃഗപരിപാലനം എന്നീ മേഖലകളില്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. ഇക്കാരണത്താല്‍ കര്‍ഷകര്‍ ഇതര മേഖലകളിലേക്ക് ചുവടുമാറുകയാണ്. ഈ സാഹചര്യത്തിലാണ് വെറ്ററിനറി ബിരുദധാരികളുടെ പ്രവര്‍ത്തനം ബന്ധപ്പെട്ട മേഖലയിലെത്തേണ്ടത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടെന്ന് കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ കഴിയണം. വെള്ളപ്പൊക്കവും കാലാവസ്ഥാ വ്യതിയാനവുമാണ് സമീപകാലത്തുണ്ടായ പ്രധാന പ്രതിസന്ധി. ഇതു തരണം ചെയ്യാന്‍ നൂതന പരിഹാരങ്ങളുമായി മുന്നോട്ടുപോവേണ്ടതുണ്ട്. ഈ രണ്ടു വിഷയങ്ങളിലും കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താന്‍ സര്‍വകലാശാലയ്ക്ക് കഴിയണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വെറ്ററിനറി, ഡയറി, പൗള്‍ട്രി സയന്‍സ് വിഷയങ്ങളില്‍ ഡോക്‌ട്രേറ്റ്, ബിരുദാനന്തര ബിരുദം, ബിരുദം, ഡിപ്ലോമ എന്നിവയില്‍ 2016-17 വര്‍ഷങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ 226 വിദ്യാര്‍ഥികള്‍ക്കാണ് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇതില്‍ എട്ട് പേര്‍ ഡോക്‌ട്രേറ്റ് വിദ്യാര്‍ഥികളാണ്. വിവിധ വിഷയങ്ങളിലെ റാങ്ക് ജേതാക്കളായ 18 വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലയുടെ സ്വര്‍ണ മെഡലും പ്രശസ്തി പത്രവും ചടങ്ങില്‍ വിതരണം ചെയ്തു. മണ്ണൂത്തി വെറ്ററിനറി സയന്‍സ്, മണ്ണൂത്തി ഡയറി സയന്‍സ്, പൂക്കോട് വെറ്ററിനറി സയന്‍സ്, പൂക്കോട് ഡയറി സയന്‍സ്, പാലക്കാട് തിരുവായംകുന്ന് ഏവിയന്‍ സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ബിരുദദാന ചടങ്ങിനെത്തിയത്.
ചടങ്ങില്‍ തമിഴ്‌നാട് വെറ്ററിനറി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.സി ബാലചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ അനില്‍ സേവ്യര്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ.ജോസഫ് മാത്യൂ നന്ദിയും പറഞ്ഞു. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, സര്‍വകലാശാല ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗങ്ങള്‍, മാനേജ്‌മെന്റ് കൗണ്‍സില്‍ അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പെരുമ്പാവൂരിൽ 24 കാരൻ അറസ്റ്റിൽ

Kerala
  •  6 days ago
No Image

കൈക്കും കാലിനും അടിച്ചു, വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലിസ് സ്റ്റേഷനിൽ 18-കാരന് ക്രൂരമർദനമെന്ന് പരാതി

Kerala
  •  6 days ago
No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  6 days ago
No Image

മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം

National
  •  6 days ago
No Image

മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്

Saudi-arabia
  •  6 days ago
No Image

വീടിന് മണ്ണെടുക്കുമ്പോൾ കിട്ടിയത് സ്വർണനിധി; കർണാടകയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയത് 470 ഗ്രാം സ്വർണം; പിടിച്ചെടുത്ത് അധികൃതർ

National
  •  6 days ago
No Image

സാമ്പത്തിക സഹായ നിബന്ധനകളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഒമാന്‍

oman
  •  6 days ago
No Image

എം.കെ. മുനീറിനെ സന്ദർശിച്ച് മുഖ്യമന്ത്രിയും, മന്ത്രി മുഹമ്മദ് റിയാസും

Kerala
  •  6 days ago
No Image

കിവികളുടെ ചിറകരിഞ്ഞു; 2026ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആവേശ വിജയം

Cricket
  •  6 days ago
No Image

ലക്ഷ്മി എവിടെ? 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  6 days ago