HOME
DETAILS

അലിഗഢ് റെയില്‍വേ സ്റ്റേഷനില്‍ മുസ്‌ലിം കുടുംബത്തിനു നേരെ കാവിധാരികളുടെ ആക്രമണം

  
backup
September 18 2019 | 10:09 AM

muslim-family-attacked-by-mob-at-aligarh-railway-station1

 

ലഖ്‌നോ: കന്നൗജില്‍ നിന്ന് അലിഗഢിലെത്തിയ മുസ്‌ലിം കുടുംബത്തിനു നേരെ ആള്‍ക്കൂട്ട ആക്രമണം. അലിഗഢ് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിറങ്ങിയപ്പോഴാണ് സംഭവം. 15 പേരടങ്ങുന്ന സംഘം ഒരു കാരണവുമില്ലാതെ മര്‍ദിക്കുകയായിരുന്നു.

'അവര്‍ ട്രെയിനില്‍ നിന്നിറങ്ങുമ്പോള്‍ പൊടുന്നനെ പതിനഞ്ചോളം പേരടങ്ങുന്ന സംഘമെത്തുകയും മുദ്രാവാക്യവും വിളിച്ച് ആക്രമിക്കുകയുമായിരുന്നു. കാവി ധാരികളായിരുന്നു അക്രമികള്‍'- ഫര്‍ഹാന്‍ സുബൈരി എന്നയാള്‍ പറഞ്ഞു.

ആശുപത്രിയില്‍ പോവുന്നതിനു വേണ്ടി എത്തിയതായിരുന്നു രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളും ഉള്‍പ്പെട്ട കുടുംബം. മര്‍ദനത്തിനിരയായ കുടുംബത്തെ പിന്നീട് ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാള്‍ക്ക് തലയ്ക്ക് പരുക്കേല്‍ക്കുകയും മറ്റുള്ളവര്‍ക്ക് ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ തിരിച്ചറിയാത്തവര്‍ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്താന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണഎന്ന് പൊലിസ് പറഞ്ഞു.

സംഭവത്തില്‍ അലിഗഢ് മുസ്‌ലിം സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. അലിഗഢിലെ സാമൂഹ്യസമാധാനം തകര്‍ക്കുകയാണ് ആക്രമണത്തിനു പിന്നിലെ ലക്ഷ്യമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  2 months ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  2 months ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  2 months ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  2 months ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  2 months ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  2 months ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  2 months ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  2 months ago
No Image

2025ൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒമ്പത് പ്രധാന യുഎഇ വിസ മാറ്റങ്ങളും അപ്‌ഡേറ്റുകളും; കൂടുതലറിയാം

uae
  •  2 months ago
No Image

ചെങ്കടലിൽ വിമാനത്തിന് നേരെ ചൈനീസ് യുദ്ധക്കപ്പലിന്റെ ലേസർ ആക്രമണം; ജർമനി ശക്തമായി അപലപിച്ചു

International
  •  2 months ago