HOME
DETAILS

തൊട്ടുകൂടായ്മക്കെതിരേ സുപ്രിംകോടതി

  
backup
September 19 2019 | 22:09 PM

sc-takes-stand-against-racial-discrimination-776300-212

 

സ്വാതന്ത്ര്യംകിട്ടി എഴുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രാജ്യത്ത് തൊട്ട്കൂടായ്മ നിലനില്‍ക്കുകയാണെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. 'കൈക്കൊണ്ട് മനുഷ്യവിസര്‍ജ്യം നീക്കുന്നവരെയും ആള്‍ നൂഴികളില്‍ ഇറങ്ങുന്നവരെയും മനുഷ്യരായിപോലും പരിഗണിക്കുന്നില്ല. അത്‌കൊണ്ടാണ് ഇവര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാതെ ഗ്യാസ് ചേംബറിലേക്കെന്നവണ്ണം ഭരണാധികാരികള്‍ അവരെ അയക്കുന്നത്. ഇത്തരം ജോലി ചെയ്യുന്നവര്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍, മാസ്‌ക് എന്നിവ എന്ത്‌കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ലെന്നും' കോടതി ചോദിക്കുകയുണ്ടായി. ഇത്തരം ഉപകരണങ്ങളില്ലാതെ ജോലിക്കിറങ്ങുന്നവരില്‍ പലരും മരിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചപ്പോള്‍ ആളുകള്‍ റോഡുകളിലെ കുഴികളില്‍ വീണും മരിക്കുന്നുണ്ടെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ വാദം. എന്നാല്‍, അധികാരികളുടെ ഇത്തരം പിഴവുകള്‍ക്ക് നഷ്ടപരിഹാരം ഈടാക്കുന്ന നിയമം രാജ്യത്ത് ഇല്ലതാനും.
പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ പരിഷ്‌കരിച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 20ന് സുപ്രിംകോടതി നല്‍കിയ വിധിക്കെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ പുനഃപരിശോധനാഹരജി പരിഗണിക്കുന്ന വേളയിലാണ് രാജ്യത്ത് ഇപ്പോഴും തൊട്ട്കൂടായ്മ നിലനില്‍ക്കുന്നുണ്ടെന്ന പരാമര്‍ശം ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചില്‍നിന്നും ഉണ്ടായത്. പട്ടികവര്‍ഗ കേസുകളിലെ പരാതികളില്‍ പ്രാഥമികാന്വേഷണത്തിന് ശേഷമേ അറസ്റ്റും പ്രോസിക്യൂഷനും പാടുള്ളൂവെന്നും കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 20ന് സുപ്രിംകോടതി വിധിച്ചതാണ്. ഇതിനെതിരേ രാജ്യത്തെ ദലിത് സംഘടനകള്‍ നടത്തിയ പ്രക്ഷോഭത്തെതുടര്‍ന്ന് വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സ്‌റ്റേ ആവശ്യപ്പെട്ടുകൊണ്ട് ഹരജി നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. പട്ടികജാതി പീഡന നിയമത്തിന്റെ പേരില്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാനാണ് അത്തരമൊരു ഉത്തരവ് ഉണ്ടായത് എന്നായിരുന്നു കോടതിയുടെ വിശദീകരണം.
വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് രാജ്യത്ത് ഇപ്പോഴും താഴ്ന്ന ജാതിക്കാരെന്ന് മുദ്രകുത്തപ്പെട്ടവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന തൊട്ടുകൂടായ്മയിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധ സുപ്രിംകോടതി ക്ഷണിച്ചത്. സുപ്രിംകോടതിയുടെ വിധി മറികടക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമഭേദഗതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്. പുനഃപരിശോധനാഹരജി പരിഗണിക്കുന്നതിനിടയില്‍ തോട്ടിപ്പണിക്കാര്‍ക്ക് നിങ്ങള്‍ ഹസ്തദാനം കൊടുക്കുമോ എന്ന് കോടതി ചോദിച്ചത് സമൂഹ മനഃസാക്ഷിക്ക് നേരെയും കൂടിയുള്ള ചോദ്യമാണ്. രാജ്യത്ത് ഇന്നും നിലനില്‍ക്കുന്ന തൊട്ട്കൂടായ്മയുടെ രൂക്ഷതയിലേക്കാണ് ഇതുവഴി സുപ്രിംകോടതി സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്. 1947ല്‍ തൊട്ടുകൂടായ്മ നിരോധിച്ചതാണ്. എന്നാല്‍ രാജ്യത്ത് ഇപ്പോഴും ഈ അധര്‍മം നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്നു.
അധഃകൃതരെന്ന് സവര്‍ണവിഭാഗം മുദ്രകുത്തി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനത ഈ കാലത്തും തൊട്ടുകൂടായ്മയുടെ തിക്താനുഭവങ്ങളിലൂടെ കടന്ന്‌പൊയ്‌ക്കൊണ്ടിരിക്കുന്നു. കേരളത്തില്‍പോലും ഇന്നും തൊട്ട്കൂടായ്മ നിലനില്‍ക്കുന്നുവെന്നത് പരിഷ്‌കൃതരെന്ന് അഭിമാനിക്കുന്ന മലയാളിയുടെ സാംസ്‌കാരികാധഃപതനത്തെയാണ് വെളിപ്പെടുത്തുന്നത്. പാലക്കാട് ജില്ലയിലെ ഗോവിന്ദപുരത്ത് ഒരുവിഭാഗത്തെ തൊട്ടുകൂടാത്തവരായി മാറ്റിനിര്‍ത്തിയ സംഭവം ഏറെ ഒച്ചപ്പാടുണ്ടാക്കിയതാണ്. ഈ ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലും തൊട്ടുകൂടായ്മ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരെയൊന്നും സമരം ചെയ്യാന്‍ ഒരു സാമൂഹ്യ, സാംസ്‌കാരിക സംഘടനകളും തയ്യാറാവുന്നില്ല.
ഇന്ത്യയില്‍ ആഴത്തില്‍ വേരൂന്നിയ ജാതിവ്യവസ്ഥയുടെ ഉല്‍പന്നമാണ് തൊട്ട്കൂടായ്മ. വേദകാലത്ത് തുടങ്ങിയ ചാതുര്‍വര്‍ണ്യത്തിന്റെ ഇരകളാണ് അധഃകൃതരെന്ന് വിശേഷിപ്പിക്കപ്പെട്ട് സമൂഹത്തിന്റെ പുറംബോക്കുകളിലേക്ക് തള്ളിയിടപ്പെട്ട ഭൂരിപക്ഷംവരുന്ന ജനത. ചണ്ഡാളരെന്ന് സവര്‍ണരാല്‍ വിശേഷിപ്പിക്കപ്പെട്ട ഇവര്‍ ജാതിവ്യവസ്ഥക്കും പുറത്തായിരുന്നു. ജാതിവ്യവസ്ഥയുടെ ഏറ്റവും അടിത്തട്ടിലുണ്ടായിരുന്ന ശൂദ്രര്‍ക്ക് വേദം കേള്‍ക്കാനോ പഠിക്കാനോ പാടില്ല. പൂജ നടത്താനുള്ള അവകാശവും ഉണ്ടായിരുന്നില്ല. വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്നായിരുന്നു സവര്‍ണ നിയമം. ഒരു വര്‍ണത്തിലുംപെടാത്ത ചണ്ഡാളരെ പൊതുസമൂഹത്തിന്റെ ശരീരത്തില്‍നിന്നും മുറിച്ച് മാറ്റപ്പെട്ടവര്‍ എന്നര്‍ഥംവരുന്ന ദലിതര്‍ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് മറാത്ത സാമൂഹിക പരിഷ്‌കര്‍ത്താവും വിപ്ലവകാരിയുമായിരുന്ന ജ്യോതിറാവു ഫുലെയാണ്. അംബേദ്കറുടെ കാലത്ത് ദലിത് പദത്തിന് കൂടുതല്‍ പ്രചാരം സിദ്ധിക്കുകയുണ്ടായി.
ഓരോ പതിനെട്ട് മിനുട്ടിലും ഒരു ദലിതന്‍ ആക്രമണത്തിന് ഇരയാകുന്നുണ്ട്.ഒരു ദിവസം മൂന്ന് ദലിത് സ്ത്രീകളെങ്കിലും ബലാല്‍സംഗത്തിനിരയാകുന്നു. ഇത്തരം കേസുകള്‍ രാജ്യത്ത് ഉണ്ടാകുമ്പോഴും വ്യാജപരാതികളില്‍ നിരപരാധികള്‍ ശിക്ഷിക്കാന്‍ പാടില്ലെന്ന് കോടതി കരുതുന്നു. ഈയൊരു പശ്ചാതലത്തിലാണ് എസ്.സി, എസ്.ടി നിയമപ്രകാരമുള്ള അറസ്റ്റുകള്‍ക്ക് മുമ്പ് പ്രാഥമികാന്വേഷണം വേണമെന്ന് സുപ്രിംകോടതി കഴിഞ്ഞ വര്‍ഷം വിധി നല്‍കിയത്. ഈ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹരജി രാജ്യത്ത് ഇപ്പോഴും ദലിതര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന തൊട്ട്കൂടായ്മയിലേക്ക് കൂടി സമൂഹത്തിന്റെ ശ്രദ്ധ സുപ്രിംകോടതി കൊണ്ടുവന്നിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago
No Image

ഇന്ത്യ 156 ന് പുറത്ത്; ന്യൂസിലണ്ടിന് 103 റണ്‍സിന്റെ ലീഡ് 

Cricket
  •  2 months ago
No Image

വംശഹത്യക്ക് 'കൈത്താങ്ങ്';  ഇസ്‌റാഈലിന് 10 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി ജര്‍മനി

International
  •  2 months ago
No Image

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

Kerala
  •  2 months ago