HOME
DETAILS

മുഖ്യമന്ത്രീ, ശ്രമമല്ല; അത് സംഭവിച്ചുകൊണ്ടിരിക്കുന്നു

  
backup
November 02, 2018 | 11:41 PM

chief-minister-police-issue-spm-editorial-03-11-2018

പൊലിസില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വെളിപ്പെടുത്തല്‍, താന്‍ ഭരിക്കുന്നൊരു സുപ്രധാന വകുപ്പില്‍ നടക്കുന്ന കാര്യങ്ങളൊന്നും അദ്ദേഹം യഥാസമയം അറിയുന്നില്ലെന്നതിനു തെളിവാണ്. കേരള പൊലിസില്‍ വ്യക്തമായ വര്‍ഗീയ ചേരിതിരിവുകളുള്ളതായും ചില ഉദ്യോഗസ്ഥര്‍ വര്‍ഗീയ അജന്‍ഡകളോടെ പ്രവര്‍ത്തിക്കുന്നതായുമുള്ള ആരോപണങ്ങളും അതു ശരിവയ്ക്കുന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരാന്‍ തുടങ്ങിയിട്ടു കാലം കുറച്ചായി. എന്നാല്‍ അത്തരം ഘട്ടങ്ങളിലെല്ലാം മൗനം പാലിച്ച മുഖ്യമന്ത്രി ഇപ്പോള്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ മാത്രമാണ് ഭാഗികമായെങ്കിലും അക്കാര്യം സമ്മതിക്കുന്നത്. അതും ശ്രമം നടക്കുന്നതായി മാത്രം.
പൊലിസ് സേനയിലെ വര്‍ഗീയ ചേരിതിരിവില്‍ സംഘ്പരിവാര്‍ അനുകൂലികളായ ഉദ്യോഗസ്ഥര്‍ ബഹുദൂരം മുന്നേറിക്കഴിഞ്ഞിട്ടുണ്ടെന്നതാണു യാഥാര്‍ഥ്യം. പൊലിസിലെ സംഘികള്‍ക്കായി പ്രത്യേക വാട്‌സ്ആപ് ഗ്രൂപ്പുണ്ടാക്കി അതുവഴി ആശയവിനിമയം നടത്തി അജന്‍ഡകള്‍ നിശ്ചയിക്കുന്നതായും അക്കൂട്ടത്തിലെ പ്രമുഖര്‍ കന്യാകുമാരിയില്‍ രഹസ്യയോഗം ചേര്‍ന്ന് ചില തീരുമാനങ്ങളെടുത്തതായും ഒരു വര്‍ഷം മുന്‍പ് വാര്‍ത്തയുണ്ടായെങ്കിലും അതിനെക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു സര്‍ക്കാര്‍. അതിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഉന്നതോദ്യോഗസ്ഥന്‍ അതെല്ലാം നടന്നതായി കണ്ടെത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കുറച്ചുകാലം പൊലിസ് ആസ്ഥാനത്ത് അനക്കമില്ലാതെ കിടക്കുകയും പിന്നീടു മുങ്ങുകയും ചെയ്തതായും വാര്‍ത്ത വന്നിരുന്നു. ഏതായാലും ഇക്കാര്യത്തില്‍ തുടര്‍നടപടിയൊന്നും ഉണ്ടായില്ല.


പൊലിസ് സംഘ്പരിവാറിന്റെ ഇഷ്ടത്തിനുസരിച്ച് പ്രവര്‍ത്തിച്ച ചില സംഭവങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ ഉണ്ടായിട്ടുണ്ട്. നിലമ്പൂരില്‍ പൊലിസിന്റെ വെടിയേറ്റു മരിച്ച രണ്ടു മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനു വയ്ക്കാന്‍ ചില മനുഷ്യാവകാശപ്രവര്‍ത്തകര്‍ നടത്തിയ ശ്രമം പൊലിസും സംഘ്പരിവാര്‍ പ്രവര്‍ത്തകരും ഒരുമിച്ചാണ് തടഞ്ഞത്. അന്ന് സംഘ്പരിവാര്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പൊലിസ് പ്രവര്‍ത്തിച്ചതെന്ന ആരോപണമുയര്‍ന്നിരുന്നു. ജീവിച്ചിരിക്കുന്ന മാവോയിസ്റ്റുകളെ ഭയപ്പെടുന്നതു മനസിലാക്കാമെങ്കിലും ചേതനയറ്റ ശരീരങ്ങളെ പൊലിസ് ഭയപ്പെടേണ്ട കാര്യമില്ല. സംഘ്പരിവാറിന്റെ രാഷ്ട്രീയ ഭയമാണ് അന്നവിടെ പ്രവര്‍ത്തിച്ചതെന്നു വ്യക്തം. കൂടാതെ ഇവരുടെ മരണത്തെക്കുറിച്ചന്വേഷിക്കാന്‍ എത്തിയ മനുഷ്യാവകാശപ്രവര്‍ത്തകരുടെ വസ്തുതാന്വേഷണ സംഘത്തെ തടഞ്ഞതും പൊലിസും സംഘ്പരിവാറുകാരും ഒരുമിച്ചായിരുന്നു.
സിനിമാ തിയറ്ററുകളിലെ ദേശീയഗാനാലാപന വിവാദവുമായി ബന്ധപ്പെട്ട് സിനിമാസംവിധായകന്‍ കമലിന്റെ വീടിനു മുന്നില്‍ പ്രതിഷേധിച്ച സംഘ്പരിവാറുകാര്‍ ഇരുന്ന് ദേശീയഗാനമാലപിച്ച സംഭവത്തിലും പൊലിസിന്റെ പക്ഷപാതിത്വം പ്രകടമായിരുന്നു. ഇരുന്ന് ദേശീയഗാനം ആലപിക്കുന്നത് കുറ്റകരമായിട്ടും പൊലിസ് കേസെടുത്തത് റോഡ് ഉപരോധിച്ച കുറ്റത്തിനാണ്. രണ്ടു വര്‍ഷം മുന്‍പ് കാസര്‍കോട് ചില മുസ്‌ലിം സംഘടനകള്‍ നടത്തിയ ശരീഅത്ത് സംരക്ഷണ റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരേ എടുത്ത കേസില്‍ പൊലിസ് ചുമത്തിയ കുറ്റങ്ങള്‍ പ്രധാനമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ചു എന്നും സാമുദായിക കലാപമുണ്ടാക്കാന്‍ സംഘം ചേര്‍ന്നു എന്നുമൊക്കയാണ്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ പ്രധാനമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിക്കുന്നത് കുറ്റകരമല്ല. ഒരു വിഭാഗത്തിന് അംഗീകരിക്കാനാവാത്ത നിയമവ്യവസ്ഥകളെയും സര്‍ക്കാര്‍ നടപടികളെയും എതിര്‍ക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. ആ എതിര്‍പ്പ് സംഘം ചേര്‍ന്ന് പ്രകടിപ്പിക്കുന്നത് എങ്ങനെയാണ് സാമുദായിക കലാപത്തിനു കാരണമാകുന്നത്?


തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതിനെത്തുടര്‍ന്ന് വിനായകന്‍ എന്ന ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ജാതീയത പ്രവര്‍ത്തിച്ചതായും ആരോപണമുയര്‍ന്നിരുന്നു. ദലിത് വിഭാഗക്കാരനായ വിനായകനെ പൊലിസ് ജാതി പറഞ്ഞ് അധിക്ഷേപിച്ചു എന്നും ജാതീയ വിദ്വേഷത്തോടെ പെരുമാറി എന്നുമായിരുന്നു ആരോപണം. കുറ്റാരോപിതരായ പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കുന്നതിലുണ്ടായ വീഴ്ചയും വിവാദമായിരുന്നു. കൂടാതെ സംഘ്പരിവാറിന്റെ വര്‍ഗീയ ഭീകരതയ്‌ക്കെതിരേ പ്രതിഷേധിച്ച മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍പെടാത്ത പലര്‍ക്കുമെതിരേ ഉണ്ടായ പൊലിസ് നടപടികളും വിവാദമായിരുന്നു.
വ്യക്തമായ സവര്‍ണ ഹിന്ദുത്വ വര്‍ഗീയ ചേരിതിരിവ് കേരള പൊലിസ് സേനയില്‍ ഉണ്ടായിട്ടുണ്ട് എന്ന യാഥാര്‍ഥ്യത്തിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്.
ഇത് എല്‍.ഡി.എഫ് അധികാരത്തില്‍ വന്നതിനു ശേഷം മാത്രം സംഭവിച്ചതാണെന്നു പറയാനാവില്ല. നേരത്തെ തന്നെ തുടങ്ങിയ വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ പിന്നീട് കൂടുതല്‍ ഊര്‍ജിതമായതായിരിക്കാം. വെറും ഹിന്ദുത്വ വര്‍ഗീയത മാത്രമാണ് പൊലിസില്‍ പ്രവര്‍ത്തിക്കുന്നതെന്നും പറയാനാവില്ല. ഏതൊരു സമൂഹത്തിലും ഒരു പക്ഷം രൂപപ്പെടുമ്പോള്‍ അതിന്റെ പ്രത്യാഘാതമെന്ന നിലയില്‍ എതിര്‍പക്ഷങ്ങളും രൂപപ്പെടുന്നത് സ്വാഭാവികമാണ്. അതു പ്രകടമായിട്ടില്ലെങ്കിലും ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഒരു തരത്തിലുമുള്ള പക്ഷപാതിത്വമില്ലാതെ ജനങ്ങള്‍ക്കു സംരക്ഷ നല്‍കേണ്ട സുപ്രധാന ചുമതലയുള്ളവരാണ് പൊലിസുകാര്‍. അതില്‍ വീഴ്ച സംഭവിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ അതീവ ഗുരുതരമായിരിക്കും. സാമൂഹ്യജീവിതത്തിന് അതു വലിയ തോതിലുള്ള പരുക്കുകളായിരിക്കും ഏല്‍പിക്കുക. അതുകൊണ്ടു തന്നെ അത്തരം പ്രവണതകള്‍ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്. സംഘ്പരിവാറിന്റേതെന്നല്ല, ഏതു തരത്തിലുമുള്ള വര്‍ഗീയ നീക്കങ്ങളും പൊലിസ് സേനയില്‍ വച്ചുപൊറുപ്പിക്കരുത്. അതിന് ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പ്രസ്താവന നടത്തുക മാത്രമല്ല മുഖ്യമന്ത്രി ചെയ്യേണ്ടത്. പൊലിസ് സേനയ്ക്കുള്ളില്‍ സമൂഹത്തിനു ദോഷകരമായ രീതിയില്‍ എന്തൊക്കെ രഹസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന് അന്വേഷിച്ചു കണ്ടെത്തണം. അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാവുകയും വേണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റെങ്കിലും വാക്ക് പാലിച്ചു: സ്വന്തം ചെലവിൽ അഞ്ച് കുടുംബങ്ങൾക്ക് വഴി നിർമ്മിച്ചു നൽകി യുഡിഎഫ് സ്ഥാനാർഥി

Kerala
  •  3 days ago
No Image

അനധികൃത മത്സ്യബന്ധനം: പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് 1.17 ലക്ഷം സർക്കാർ കണ്ടുകെട്ടി, ബോട്ടുടമയ്ക്ക് 2.5 ലക്ഷം രൂപ പിഴയും ചുമത്തി

Kerala
  •  3 days ago
No Image

കാസർകോട് അടുപ്പിൽ നിന്ന് തീ പടർന്ന് വീട് പൂർണ്ണമായി കത്തി നശിച്ചു; ഒമ്പത് അംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  3 days ago
No Image

മദ്യലഹരിയിൽ പൊലിസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; പാണ്ടിക്കാട് വൻ പ്രതിഷേധം, ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

ദുബൈ വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം ഡിസംബറിലെ ഈ ദിനം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  3 days ago
No Image

ജോലി വിട്ടതിന്റെ വൈരാഗ്യം: അസം സ്വദേശിനിയെ തമിഴ്‌നാട്ടിൽ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർക്കെതിരെ കേസ്

National
  •  3 days ago
No Image

ഹൃദയാഘാതം സംഭവിച്ച ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അപകടം; സഹായത്തിനായി കൈകൂപ്പി ഭാര്യ, കണ്ടില്ലെന്ന് നടിച്ച് വഴിയാത്രക്കാർ

National
  •  3 days ago
No Image

വയനാട്ടിൽ കടുവാഭീഷണി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Kerala
  •  3 days ago
No Image

How an airline with legacy of punctuality ended up in cancellation of many flights in a single week: The story of Indigo Airlines

National
  •  3 days ago
No Image

തീരാക്കടം; ഒരു ലക്ഷം രൂപ 74 ലക്ഷമായി, ഒടുവിൽ കിഡ്‌നി വിറ്റു: നീതി തേടി അധികൃതരെ സമീപിച്ച് കർഷകൻ

Kerala
  •  3 days ago