HOME
DETAILS

ഏകദിനത്തിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ സൂപ്പര്‍ ഹിറ്റ്!

  
backup
November 03, 2018 | 3:01 AM

%e0%b4%8f%e0%b4%95%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%97%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0

തിരുവനന്തപുരം: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തില്‍ നഗരസഭ ഏര്‍പ്പെടുത്തിയ ഗ്രീന്‍ പ്രോട്ടോക്കോള്‍ വന്‍വിജയം. ഭക്ഷണപദാര്‍ഥങ്ങള്‍ വിതരണം ചെയ്യുന്നതിന് പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ കൊണ്ടുണ്ടാക്കിയ പാത്രങ്ങളാണ് ഉപയോഗിച്ചത്. നേരത്തെ നല്‍കിയിരുന്ന അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കളികാണാന്‍ എത്തിയവരില്‍ മഹാഭൂരിപക്ഷവും ടിക്കറ്റിന്റെ പ്രിന്റ് ഔട്ടുകള്‍ ഒഴിവാക്കിയിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ സ്റ്റേഡിയത്തിന്റെ താഴത്തെ നിലയില്‍ പേപ്പര്‍ കപ്പുകള്‍ ഉപയോഗിക്കുന്നതിനും കുടിവെള്ള വിതരണത്തിന് പെറ്റ് ബോട്ടിലുകള്‍ ഉപയോഗിക്കുന്നതിനും അനുമതി നല്‍കിയിരുന്നു.
ഗ്യാലറിയില്‍ സ്റ്റീല്‍ ഗ്ലാസുകളും വി.ഐ.പി പവലിയനുകളില്‍ മണ്‍കപ്പുകളുമാണ് ചായയും കാപ്പിയും വിതരണം ചെയ്യുന്നതിന് ഉപയോഗിച്ചത്. മാലിന്യം വേര്‍തിരിച്ച് ശേഖരിക്കുന്നതിനായി സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിലായി കളര്‍ കോഡ് ചെയ്ത് സ്റ്റിക്കറുകള്‍ പതിച്ച 255 ബിന്നുകള്‍ നഗരസഭ സ്ഥാപിച്ചിരുന്നു. മാലിന്യം തരംതിരിച്ച് കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ഗ്രീന്‍ പ്രോട്ടോക്കോള്‍, ശുചിത്വാവബോധം എന്നിവ സംബന്ധിച്ചും ക്യാംപയിന്‍ നടത്തുന്നതിനായി 50 ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകരെ നിയോഗിച്ചിരുന്നു.
കളി നടക്കുന്നതിനിടയില്‍ കാണികളുമായി ആശയവിനിമയം നടത്തിയ ഗ്രീന്‍ആര്‍മി പ്രവര്‍ത്തകര്‍ മത്സരശേഷം അവരെയുംകൂട്ടി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു. മത്സരാവസാനം കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇതുസംബന്ധിച്ച് നടത്തിയ അനൗണ്‍സ്‌മെന്റ് ഈ ക്യാംപയിനെ വളരെയേറെ സഹായിച്ചു. കാര്യവട്ടം ജങ്ഷന്‍ മുതല്‍ കഴക്കൂട്ടം ജങ്ഷന്‍ വരെയുള്ള പൊതുനിരത്തിന്റെ വശങ്ങളില്‍ തെരുവോര കച്ചവടത്തിന്റെ ഭാഗമായുണ്ടായ മാലിന്യം ബന്ധപ്പെട്ട വ്യാപാരികളെക്കൊണ്ടുതന്നെ നീക്കം ചെയ്യിച്ചു.
സ്റ്റേഡിയത്തിന്റെ മത്സരാനന്തരമുള്ള ശുചീകരണവും നഗരസഭയാണ് ഏറ്റെടുത്ത് നടത്തിയത്. ഇന്ന് രാവിലെ 7.30 ന് ആരംഭിച്ച ശുചീകരണ പരിപാടി വൈകുന്നേരം 3.30ന് പൂര്‍ത്തിയാക്കി. മേയര്‍ അഡ്വ. വി.കെ പ്രശാന്ത്, ഹെല്‍ത്ത് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ശശികുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ അജിത്കുമാര്‍, അലക്‌സാണ്ടര്‍, പ്രകാശ്, കഴക്കൂട്ടം സോണല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍, 9 സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, 31 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ ശുചീകരണ പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിച്ചു.
630 ശുചീകരണ തൊഴിലാളികളാണ് ശുചീകരണ പരിപാടിയില്‍ പങ്കെടുത്തത്. ഒന്നര ടണ്‍ ഭക്ഷണാവശിഷ്ടങ്ങള്‍ 150 കിലോ വാഴയില, ഒന്നേകാല്‍ ടണ്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍, 750 കിലോ പേപ്പര്‍, അര ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, അര ടണ്‍ പാള, കരിമ്പിന്‍ചണ്ടി പാത്രങ്ങള്‍, 70 കിലോ അലുമിനീയം ബ്ലോട്ടിലുകള്‍, രണ്ടര ടണ്‍ കാര്‍ട്ടണുകള്‍, 50 കിലോ ചില്ലുമാലിന്യങ്ങള്‍, 40 കിലോ തുണി, 18 കിലോ സെറാമിക് മാലിന്യങ്ങള്‍, 750 കിലോ ഫ്‌ളക്‌സ് മാലിന്യങ്ങള്‍ എന്നിവയാണ് വേര്‍തിരിച്ച് ശേഖരിച്ച് നീക്കം ചെയ്തത്. ഭക്ഷണവിതരണത്തിനുള്ള കൗണ്ടറുകള്‍ ഒരുക്കിയ സ്ഥലങ്ങളിലാണ് ഫ്‌ളക്‌സ് മാലിന്യങ്ങള്‍ ഉണ്ടായത്.
മത്സരം ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം സംഘടിപ്പിക്കുന്നതിനും മാലിന്യ പരിപാലനത്തിനും നഗരസഭ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുന്നതിന് മുന്‍കൈ എടുത്ത കെ.സി.എ ഭാരവാഹികള്‍, സ്‌പോര്‍ട്‌സ് ഹബ്ബിന്റെ ചുമതലക്കാര്‍, ശുചിത്വമിഷന്‍, വ്യാപാരികള്‍, ക്രിക്കറ്റ് ആരാധകര്‍, നഗരസഭ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകര്‍ എന്നിവരെ മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് അനുമോദിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ

Kerala
  •  13 days ago
No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  13 days ago
No Image

'മെസിക്ക് വേണ്ടി വിവാഹം പോലും മാറ്റിവെച്ചു' ഗോട്ട് ടൂറിനെതിരെ വിമർശനങ്ങളുടെ കൊടുങ്കാറ്റ്

Football
  •  13 days ago
No Image

വിദ്വേഷ പ്രസ്താവനകൾ തിരിച്ചടിച്ചു: ഹിജാബ് ധരിച്ചതിന് വിദ്യാർഥിനിയെ പുറത്താക്കിയ സെന്റ് റീത്താസ് മുൻ പി.ടി.എ പ്രസിഡന്റ് ജോഷി കൈതവളപ്പിലിന് ദയനീയ പരാജയം

Kerala
  •  13 days ago
No Image

വീണ്ടും പാക് ചാരൻ അറസ്റ്റിൽ; ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തതിന് പിടിയിലായ കുലേന്ദ്ര ശർമ്മ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ  

National
  •  13 days ago
No Image

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

ബ്ലൂചിപ്പ് തട്ടിപ്പ് ഇരകളെ ലക്ഷ്യമിട്ട് വ്യാജ അഭിഭാഷകർ; തട്ടിപ്പുകാർക്കെതിരെ ഇന്ത്യൻ പൊലിസ്

uae
  •  13 days ago
No Image

ക്ഷേമപെൻഷൻ 'ഔദാര്യമല്ല, ജനങ്ങളുടെ അവകാശം': തിരുത്തൽ പ്രതീക്ഷിക്കുന്നു; എം.എം. മണിയെ തള്ളി എം.എ ബേബി

Kerala
  •  13 days ago
No Image

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  13 days ago
No Image

കൊല്ലം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  13 days ago