HOME
DETAILS

സാബിഖ് വന്നത് ഏഴാം ക്ലാസിലേക്ക്; മടങ്ങിയത് എന്‍ജിനീയറായി

  
backup
September 20 2019 | 19:09 PM

secial-report-on-human-trafficking-allegation-against-orphanage2-6564

-ബിഹാറിലെ ഭഗല്‍പൂരില്‍നിന്ന്
യു.എം മുഖ്താര്‍

പന്ത്രണ്ടാം വയസ്സില്‍ ബിഹാറില്‍നിന്നു മുക്കം യതീംഖാനയില്‍ പഠിക്കാനെത്തുക, പിന്നീട് മൂന്നുവര്‍ഷം കൊണ്ട് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മലയാളം ഉപഭാഷയില്‍ എ പ്ലസ് നേടുക, സംസ്ഥാന സ്‌കൂള്‍ മേളയില്‍ ഉര്‍ദു ഉപന്യാസത്തിലും കഥാരചനയിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനത്തെത്തുക, പിന്നീട് സിവില്‍ എന്‍ജിനീയര്‍ ആയി നാട്ടില്‍ തിരിച്ചെത്തുക.
ഇതര സംസ്ഥാനത്തു നിന്ന് കേരളത്തില്‍ പഠനത്തിനെത്തി വിദ്യാഭ്യാസ രംഗത്ത് മികവുതെളിയിച്ച നിരവധി പേരില്‍ ഒരാളാണ് മുഹമ്മദ് സാബിഖ് അന്‍സാരി.
ബിഹാര്‍ - ജാര്‍ഖണ്ഡ് അതിര്‍ത്തിയിലെ ബിഹാറിന്റെ പട്ടുനഗരം എന്നറിയപ്പെടുന്ന ഭഗല്‍പൂരിനടുത്തുള്ള ഹസനബാദ് സ്വദേശിയായ സാബിഖ് 2010ലാണ് മുക്കം മുസ്‌ലിം യതീംഖാനയിലെ ഏഴാം ക്ലാസില്‍ ചേര്‍ന്നത്.
2014ല്‍ മതിയായ രേഖകള്‍ ഇല്ലെന്നാരോപിച്ച് ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്ന് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് പഠനം നിഷേധിച്ചെങ്കിലും പ്രതിസന്ധികളില്‍ തളരാതെ കേരളത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അപൂര്‍വം വിദ്യാര്‍ഥികളില്‍ ഒരാളാണ് സാബിഖ്.
കഴിഞ്ഞ ദിവസം രാത്രിയോടെ വീട്ടില്‍ തിരിച്ചെത്തിയ സാബിഖിന് മാതാപിതാക്കളും സഹോദരങ്ങളും നല്‍കിയത് സ്‌നേഹോഷ്മളമായ സ്വീകരണം. സ്വപ്നമെന്ന പോലെയാണ് അവര്‍ എന്‍ജിനിയറിങ് ബിരുദധാരിയായ മകനെ സ്വീകരിച്ചത്. കേരളത്തിലേക്ക് വന്നില്ലായിരുന്നെങ്കില്‍ സാബിഖിനു മുന്നിലും അറിവിന്റെ കവാടങ്ങള്‍ ഒരുപക്ഷേ തുറക്കുമായിരുന്നില്ല. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതോടെ ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ സാബിഖ്. ബിഹാറില്‍ ജോലി ലഭിച്ചില്ലെങ്കില്‍ കേരളത്തില്‍ തന്നെ ജോലി ശരിയാക്കാമെന്ന യതീംഖാന കമ്മിറ്റിയുടെ ഉറപ്പും സാബിഖിന് ആത്മവിശ്വാസം പകരുന്നു.
ന്യൂനപക്ഷങ്ങള്‍ക്ക് ബിഹാറില്‍ ജോലി ലഭിക്കാന്‍ വളരെ പ്രയാസമാണെന്നും തനിക്ക് കേരളത്തില്‍ തുടരാനാണ് താല്‍പര്യമെന്നും സാബിഖ് സുപ്രഭാതത്തോട് പറഞ്ഞു. അന്നുണ്ടായ സമ്മര്‍ദങ്ങളെ തുടര്‍ന്ന് കേരളത്തിലെ പഠനം നിര്‍ത്തിയിരുന്നെങ്കില്‍ മത-ഭൗതിക സമന്വയ വിദ്യാഭ്യാസം നഷ്ടമാകുമായിരുന്നു. ബിഹാറിലായിരുന്നെങ്കില്‍ പത്താംക്ലാസിനു അപ്പുറം പഠനം തുടരാനും കഴിയുമായിരുന്നില്ല. ഇവിടെ മറ്റു കുട്ടികളെ പോലെ ജോലിക്ക് വേണ്ടി പഠനം നിര്‍ത്തുകയായിരിക്കും ഉണ്ടാകുകയെന്നും സാബിഖ് പറയുന്നു.

also read...അവരിപ്പോള്‍ സ്‌കൂളിലല്ല; ആക്രി സാധനങ്ങള്‍ പെറുക്കുകയാണ്


നാട്ടില്‍ തിരികെയെത്തിയ സാബിഖ് നേരത്തെ കേരളത്തില്‍ നിന്ന് പഠനം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്ന പഴയ കൂട്ടുകാരെ കാണാനാണ് ആദ്യ ദിവസം ചെലവഴിച്ചത്. കോഴ്‌സ് പൂര്‍ത്തിയാക്കിയെന്നു പഴയ കൂട്ടുകാരോട് പറഞ്ഞപ്പോള്‍ സങ്കടവും നിസ്സഹായതയും കലര്‍ന്ന വികാരത്തോടെ കേട്ടുനില്‍ക്കാനേ അവര്‍ക്കു കഴിഞ്ഞുള്ളൂ.
ഇതിനിടെ 2014ല്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് തടവിലാക്കപ്പെട്ട 14 കാരനായ മുഹമ്മദ് മുജാഹിദ് ശൈഖിനെയും കണ്ടു. അന്നു മടങ്ങിപ്പോയവരെയും കണ്ടെങ്കിലും അവര്‍ക്കൊന്നും പിന്നീട് പഠനം തുടരാനായില്ലെന്ന് വ്യക്തമായി. പഠനം തുടര്‍ന്ന മുജാഹിദ് ഇപ്പോള്‍ ഏഴാംക്ലാസിലാണ്. തിരികെ നാട്ടിലേക്ക് മടങ്ങേണ്ടിവന്ന ബഹുഭൂരിപക്ഷം കുട്ടികളും ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഹോട്ടലുകളിലും തുണിമില്ലുകളിലും ജോലി ചെയ്തുവരികയാണ്.
(മുജാഹിദ് അടക്കമുള്ള കുട്ടികളുടെ ഭാവിയെ കുറിച്ചു വിശദമായി നാളെ)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago