ഗതാഗത നിയമലംഘനം; പിഴത്തുക വെട്ടികുറയ്ക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറയ്ക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. എന്നാല്‍ തുക എത്രയായി വെട്ടിക്കുറയ്ക്കും എന്നതുസംബന്ധിച്ച് തീരുമാനമായിട്ടില്ല. പിഴത്തുക നിശ്ചയിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഗതാഗത സെക്രട്ടറിയെയാണ് മന്ത്രിസഭാ യോഗത്തില്‍ ചുമതലപ്പെടുത്തിയത്. പിഴത്തുക നിശ്ചയിക്കുന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തതയ്ക്കായി കേന്ദ്രത്തിന് വീണ്ടും സംസ്ഥാനം കത്തയച്ചേക്കും.
സംസ്ഥാനത്തിന് തീരുമാനമെടുക്കാന്‍ കഴിയുന്ന ഗതാഗത നിയമലംഘനങ്ങളില്‍ പിഴത്തുക കുറയ്ക്കാനാണ് തീരുമാനം. പിഴ കുറയ്ക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയെങ്കിലും ഇതുവരെ ഉത്തരവിറക്കിയില്ല.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ ഗതാഗത നിയമം നടപ്പിലാക്കിയതില്‍ വന്‍തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മോട്ടോര്‍ വാഹന നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ സെപ്തംബര്‍ ഒന്ന് മുതലാണ് നിലവില്‍ വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."