HOME
DETAILS

വായനാവാരത്തില്‍ ചെയ്യാം

  
backup
June 15 2017 | 00:06 AM

%e0%b4%b5%e0%b4%be%e0%b4%af%e0%b4%a8%e0%b4%be%e0%b4%b5%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%82

ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ കടന്നുകയറ്റം വായനയെ എങ്ങനെ ബാധിക്കുന്നു'ഈ വിഷയത്തില്‍ ക്ലാസുതല ചര്‍ച്ചയും സെമിനാറും .

  • പി.എന്‍.പണിക്കരും ഇന്നത്തെ ഗ്രന്ഥശാലകളുടെ സ്ഥിതിയും'എന്നുമാകാം.
  • 'വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക'എന്ന പ്ലക്കാര്‍ഡുമേന്തി, വായനയുടെ മാഹാത്മ്യം പൊതുജനങ്ങളിലെത്തിക്കാന്‍ ഘോഷയാത്രയും സൈക്കിള്‍റാലിയും. ഇന്നാവട്ടെ നമ്മുടെ സ്‌കൂള്‍ ലൈബ്രറിയുടെ ഉദ്ഘാടനം.
  • ക്ലാസ് ലൈബ്രറികള്‍ക്കും ഇതേദിവസം തന്നെയാകട്ടെ ആരംഭം.
  • സി.ഡി.ലൈബ്രറിയും ഉണ്ടാക്കാം
  • ഇന്നുമുതല്‍ നമ്മള്‍ വായനയിലാണ്. കുറിപ്പെഴുത്ത്, ആശയാവതരണം, പോയിന്റുകള്‍ മനസിലാക്കുക, ചോദ്യവും ഉത്തരവുമുണ്ടാക്കല്‍ തുടങ്ങിയവ ഓരോ പുസ്തകവും വായിച്ചശേഷം വേണം. 
  • വാരവസാനം ഒരു പ്രശ്‌നോത്തരിയിലൂടെയാകാം. കാര്യപരിപാടിയില്‍ കൂടുതല്‍ പോയിന്റു നേടുന്നവര്‍ക്ക് സമ്മാനവും അനുമോദനപ്രസംഗവും ഉള്‍പ്പെടുത്തണം.
  • നാട്ടിലും ഗ്രാമത്തിലും ഒരു പൊതുവായനശാല ഇല്ലെങ്കില്‍ ആരംഭിച്ചുകൂടേ?
  • ദിവസത്തില്‍ രണ്ടുമണിക്കൂറെങ്കിലും വായനക്ക് നീക്കിവെക്കുമെന്ന പ്രതിജ്ഞയെടുക്കാം.
        

പുസ്തകപ്രദര്‍ശനം
രസകരമായൊരു പ്രവര്‍ത്തനമാണ് പുസ്തകപ്രദര്‍ശനം. നോവല്‍, കഥ, കവിത, നാടകം, ഉപന്യാസം, ബാലസാഹിത്യം, വൈജ്ഞാനികഗ്രന്ഥങ്ങള്‍ എന്നിവ കൂട്ടിക്കലര്‍ത്തുക. അവ തരം തിരിച്ചു വെക്കുക എന്ന മത്സരത്തിലൂടെ പുസ്തകങ്ങളെ അടുത്തറിയാന്‍ സാധി
ക്കും. നിശ്ചിത സമയത്തിനുള്ളില്‍ എല്ലാം തരംതിരിക്കുക എന്നതാകട്ടെ മത്സരം.

ക്വിസ് മത്സരം
ഈ ആഴ്ചയില്‍ ചില ഗ്രന്ഥങ്ങള്‍ വായിക്കാന്‍ നല്‍കണം. വാരാന്ത്യത്തില്‍ ആ പുസ്തകങ്ങളുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങളും.
ഇലക്‌ട്രോണിക് വായന. ഇന്റര്‍നെറ്റിലെ വിവിധസൈറ്റുകളില്‍ പരന്നു കിടക്കുന്ന പുസ്തകങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ വായനയുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ പരിചയപ്പെടാം.

ബ്ലോഗ് നിര്‍മിക്കാം

ബ്ലോഗ് സന്ദര്‍ശനം. പല വിഷയത്തിലുള്ള ബ്ലോഗുകള്‍ ഇന്റര്‍നെറ്റിന്റെ  മഹാശേഖരത്തിലുണ്ടല്ലോ. അവ പരിചയപ്പെട്ട് സ്‌കൂളിലോ ക്ലാസ് തലത്തിലോ ഒരു ബ്ലോഗ് എങ്ങനെ തയാറാക്കാം എന്ന ക്ലാസും ഉചിതമാണ്.
സ്‌കൂളിലെ എഴുത്തുകാരും ചിത്രകാരന്മാരും ചേര്‍ന്ന് ഒരു കൈയെഴുത്ത് മാസികയോ, പ്രിന്റഡ് മാഗസിനോ തയാറാക്കാം.

ആനുകാലികങ്ങളുടെ പ്രദര്‍ശനം
ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ പ്രദര്‍ശിപ്പിക്കാം. പത്രം, വാരിക, മാസിക, ദ്വൈമാസിക, ത്രൈമാസിക എന്നിവ തരംതിരിച്ചുവെക്കണം. ഭാഷ തിരിച്ചും ആയിക്കോട്ടെ.
ഒരു സാഹിത്യസമാജം സംഘടിപ്പിക്കാം. വായന, ഇലക്‌ട്രോണിക്‌സ് മാധ്യമങ്ങളുടെ അതിപ്രസരം പുതിയ വായനക്കാര്‍ എത്രമാത്രം ഉണ്ടാകുന്നുണ്ട്, പത്രമാസികകളുടെ പ്രചാരം വര്‍ധിക്കുന്നുണ്ടോ, പുസ്തകങ്ങളുടെ ഭാവി എന്നിവ ചര്‍ച്ചക്കെടുക്കാം.
വായനാമത്സരം. കവിതകള്‍ ഈണത്തില്‍ ചൊല്ലുക, ഏതെങ്കിലും കഥയ്ക്ക് രംഗാവിഷ്‌കാരം നല്‍കാം.
വായന, പുസ്തകങ്ങള്‍, തുടങ്ങിയവയെക്കുറിച്ച് പ്രശസ്തരുടെ ഉദ്ധരണികള്‍ പോസ്റ്ററുകളാക്കി ക്ലാസ് മുറികളില്‍ പതിക്കാം.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  10 days ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  11 days ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  11 days ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  11 days ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  11 days ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  11 days ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  11 days ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  11 days ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  11 days ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  11 days ago