കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്
ബംഗളൂരു: കര്‍ണാടകയില്‍ മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കനത്ത പോളിങ്. ബെല്ലാരിയില്‍ 63.85 ശതമാനവും ഷിമോഗയില്‍ 61.05 ശതമാനവും മാണ്ഡ്യയില്‍ 53.93 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്. ജമാഖണ്ഡി മണ്ഡലത്തില്‍ 81.58 പോളിങ് രേഖപ്പെടുത്തിയപ്പോള്‍ അപ്രതീക്ഷിതമായി ബി.ജെ.പി സ്ഥാനാര്‍ഥി പിന്‍മാറിയതിലൂടെ ശ്രദ്ധാ കേന്ദ്രമായ രാമനഗര മണ്ഡലത്തില്‍ 73.71 ശതമാനമാണ് പോളിങ്.
മൂന്ന് ലോക്‌സഭാ സീറ്റുകളിലും വിജയം ഉറപ്പാണെന്ന് കര്‍ണാടകാ മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യദ്യൂരപ്പ പ്രതികരിച്ചു. ഷിമോഗ സീറ്റില്‍ തന്റെ മകന്‍ ബി.എസ്. രാഘവേന്ദ്രയുടെ വിജയം 101 ശതമാനം ഉറപ്പാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബെല്ലാരിയില്‍ ഹരഗിനിദോനി ഗ്രാമത്തിലെ ശുദ്ധജല വിതരണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി സ്ത്രീകള്‍ പ്രതിഷേധിച്ചതോടെ ഇത് തെരഞ്ഞെടുപ്പിനെ ബാധിച്ചു. ഈ മാസം ആറിനാണ് എല്ലായിടത്തേയും വോട്ടെണ്ണല്‍. കോണ്‍ഗ്രസും ജെ.ഡി.എസും സംയുക്തമായാണ് ഉപതെരഞ്ഞെടുപ്പിലും മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് ഏറെ സാധ്യതയാണുള്ളത്. കഴിഞ്ഞ ദിവസം രാമനഗര മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
മാണ്ഡ്യ, ശിവമോഗ ലോക്‌സഭാ സീറ്റുകളിലും രാമനഗര നിയമ സഭാ സീറ്റിലും ജെ.ഡി.എസ് മത്സരിച്ചപ്പോള്‍ ബെല്ലാരി ലോക്‌സഭാ സീറ്റിലും ഉത്തര കന്നഡയിലെ ജമഖണ്ഡി നിയമസഭാ മണ്ഡലത്തിലും കോണ്‍ഗ്രസാണ് മത്സരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."