പാലം തകര്‍ന്നുണ്ടായ ദുരന്തം: കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
മുംബൈ: മുംബൈ- ഗോവ ദേശീയപാതയിലെ സാവിത്രി നദിക്കു കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ പുഴയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ഒഴുക്കില്‍ പെട്ട് രണ്ട് ബസ്സുകള്‍ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബസ്സുകള്‍ കണ്ടെടുക്കാന്‍ 300 കിലോഗ്രാം ഭാരമുള്ള കാന്തം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്.
കാണാതായവരില്‍ രണ്ട് മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തിട്ടുണ്ട്. നദിയില്‍ വീണ് കാണാതായ ബസ്സുകളിലൊന്നിന്റെ ഡ്രൈവറുടേയും ഒരു സ്ത്രീയുടേയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അപകട സ്ഥലത്തു നിന്ന് 100 കിലോമീറ്റര്‍ അകലെ അഞ്ചരളിയില് നിന്നാണ് ഡ്രൈവറുടെ മൃതദേഹം ലഭിച്ചത്. ബാക്കിയുള്ളവര്‍ക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.
ചൊവ്വാഴ്ച്ച രാത്രിയോടെയാണ് അപകടം നടന്നത്. രണ്ട് സമാന്തര പാലങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോകാനുള്ള പഴയ പാലവും തിരികെ വരാനുള്ള പുതിയ പാലവും. ഇതില്‍ പഴയ പാലമാണ് തകര്‍ന്നത്.
കഴിഞ്ഞ ദിവസം രണ്ട് മൃതദേഹങ്ങള്‍ തെരച്ചിലിനിടെ കണ്ടെത്തിയിരുന്നു. കാണാതായ ബസ്സുകളില്‍ 22 പേര് ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."