ഭരണ പ്രതിസന്ധിയില്‍ പറപ്പൂര്‍ പഞ്ചായത്ത് ഭരണസമിതി
വേങ്ങര: ഭരണ പ്രതിസന്ധിയില്‍ കുടുങ്ങി പറപ്പൂര്‍ പഞ്ചായത്ത് ഭരണ സമിതി. സി.പി.എം, എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടി, പി.ഡി.പി ചേര്‍ന്ന് ജനകീയ മുന്നണിയായി ഭരിക്കുന്ന പറപ്പൂരില്‍ ഭരണസമിതി യോഗത്തില്‍ നിന്നും അംഗങ്ങള്‍ വിട്ടുനിന്നു.
ഗ്രാമസഭക്ക് മുന്നോടിയായി കരട് നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുന്നതിനും ചര്‍ച്ച ചെയ്യാനതിനും വേണ്ടി ഇന്നലെ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ നിന്നാണ് അംഗങ്ങള്‍ വിട്ടു നിന്നത്. 19 അംഗങ്ങളില്‍ എട്ടു പേര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്.
പ്രസിഡന്റിന്റെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ക്കു പിന്നാലെ ഭരണപക്ഷ അംഗങ്ങളും ഇറങ്ങിപ്പോവുകയായിരുന്നു. മുന്‍ പ്രസിഡന്റും സി.പി.എം ലോക്കല്‍ കമ്മറ്റിയംഗവുമായ ബഷീര്‍ കാലടി യോഗത്തിനെത്തിയില്ല. കഴിഞ്ഞയാഴ്ച നടന്ന യോഗത്തിലും ബഹളം നടന്നതായി അംഗങ്ങള്‍ പറയുന്നു.
ആസൂത്രണ സമിതി പുനസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം വോട്ടെടുപ്പിലെത്തിയിരുന്നു. ജനകീയാസൂത്രണ പദ്ധതിയില്‍ പെണ്ണാട് വളര്‍ത്തല്‍ പദ്ധതിയില്‍ വന്‍ അഴിമതിക്ക് അവസരം ഒരുക്കുന്നതായി പ്രതിപക്ഷം ആരോപിക്കച്ചു. ചന്ത നടത്തി കാലികളെ തെരഞ്ഞെടുക്കാന്‍ ഗുണഭോക്താക്കള്‍ക്ക് അവസരം നല്‍കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
എന്നാല്‍, പര്‍ച്ചേഴ്‌സ് കമ്മിറ്റിയെ കൊണ്ട് വാങ്ങിപ്പിക്കാനാണ് പ്രസിഡന്റിന്റെ നീക്കം. മാത്രമല്ല, ഭരണ സമിതി യോഗങ്ങളുടെ മിനിറ്റ്‌സുകള്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക് നല്‍കാറില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടത്തിയ ബഹിഷ്‌കരണത്തിലാണ് ഭരണപക്ഷ അംഗങ്ങളും പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."