പരോളിലിറങ്ങും മുമ്പ് പൊലിസ് അകമ്പടിയില്‍ സ്പാ സന്ദര്‍ശിച്ച്, ബാഹുബലി2 കണ്ട് സന്യാസിനി
അഹമദാബാദ്: പരോളിലിറങ്ങും മുമ്പ് പൊലിസ് അകമ്പടിയില്‍ ബാഹുബലി 2 സിനിമ കണ്ട്, സ്പായില്‍ പോയി മുഖം മിനുക്കി സന്യാസിനി. അനധികൃത സ്വര്‍ണം വീട്ടില്‍ സൂക്ഷിച്ചതിന്റെ പേരില്‍ അറസ്റ്റിലായ സാധ്വി ജയ് ശ്രീ ഗിരിയാണ് ആ 'ഭാഗ്യവതി'.
പരോളിന് മുമ്പ് മെഡിക്കല്‍ ചെക്കപ്പിനു പോവുന്നതിനിടെയാണ് സാധ്വി തന്റെ ആഗ്രഹം ഉന്നയിച്ചത്. ആശുപത്രിയില്‍ പോവുന്നതിന് പകരം പൊലിസിനേയും കൂട്ടി അവര്‍ മാളിലേക്കു പോവുകയും ചെയ്തു. അവിടെ നിന്ന് മുഖം മിനുക്കി സിനിമ കണ്ട് സന്തോഷവതിയായി മടങ്ങുകയും ചെയ്തു. അവരെ അനുഗമിച്ച പൊലിസുകാരാണ് ഇക്കാര്യം പുറത്തു വിട്ടത്.
2017ലാണ് സാധ്വി അറസ്റ്റിലാവുന്നത്. ഗുജറാത്തിലെ മതസ്ഥാപന മേധാവിയായ സാധ്വി ഗിരിയുടെ വീട്ടില്‍ പൊലിസ് 1.26 കോടി രൂപയും 2.4 കിലോഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. 2000 രൂപയുടെ 6,300 നോട്ടുകളും 24 സ്വര്‍ണക്കട്ടികളുമായിരുന്നു പിടിച്ചെടുത്തത്. മദ്യ കുപ്പികളും റെയ്ഡില്‍ കണ്ടെത്തിയിരുന്നു. മദ്യം നിരോധിച്ചിട്ടുള്ള സംസ്ഥാനമാണ് ഗുജറാത്ത്. ഇതിനു മുമ്പ് നോട്ട് നിരോധനത്തിനുശേഷം സംഘടിപ്പിച്ച പൊതുപരിപാടിക്കിടെ സാധ്വി 2000 രൂപ നോട്ടുകള്‍ ഗായകര്‍ക്ക് നേരെ എറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."