HOME
DETAILS
MAL
മോദിയെയും അമിത് ഷായെയും വധിക്കാന്‍ ജെയ്ഷെ പദ്ധതിയെന്ന്
backup
September 25 2019 | 19:09 PM
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരെ വധിക്കാന്‍ പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റേതാണ് റിപ്പോര്‍ട്ട്. ഇതിനായി പ്രത്യേകസംഘത്തെ നിയോഗിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേതുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ജെയ്ഷെ നേതാക്കളുടെ ആശയവിനിമയം ചോര്‍ത്തിയതില്‍ നിന്നാണ് വിവരം ലഭിച്ചതെന്നാണ് വിദേശ രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടുള്ളത്.
ഇതിനു പുറമേ, രാജ്യത്തെ 30 നഗരങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, ജയ്പൂര്‍, ലഖ്നൗ തുടങ്ങി 30 നഗരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."