HOME
DETAILS

വിജയവഴിയില്‍ തിരിച്ചെത്തി ബാഴ്‌സ

ADVERTISEMENT
  
backup
September 25 2019 | 19:09 PM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%a4%e0%b5%8d

 

ബാഴ്‌സലോണ: ലാലിഗയില്‍ വിജയവഴിയില്‍ തിരിച്ചെത്തി ബാഴ്‌സലോണ. ചൊവ്വാഴ്ച രാത്രി സ്വന്തം തട്ടകത്ത് നടന്ന മത്സരത്തില്‍ വിയ്യാറയലിനെ 2-1ന് പരാജയപ്പെടുത്തിയായിരുന്നു ബാഴ്‌സയുടെ വിജയാരവം. സീസണില്‍ ആദ്യമായി മെസ്സിയെ കളത്തില്‍ കണ്ടെങ്കിലും ഗോള്‍ നേടിയില്ല. എന്നാല്‍ മത്സരത്തിനിടെ താരം വീണ്ടും പരുക്കേറ്റ് പുറത്തായതും ടീമിനെ കൂടുതല്‍ ആശങ്കയിലാക്കി. അന്റോണിയോ ഗ്രീസ്മാന്‍ (6), ആര്‍തര്‍ മെലോ (15) എന്നിവരാണ് ബാഴ്‌സയ്ക്കായി വല കുലുക്കിയത്. സാന്റി കസോര്‍ല (44) യുടെ വകയായിരുന്നു വിയ്യാറലിന്റെ ഏകഗോള്‍.
ജയത്തോടെ ബാഴ്‌സലോണ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആറ് കളികളില്‍നിന്ന് 10 പോയിന്റാണ് ടീമിനുള്ളത്. അഞ്ച് കളികളില്‍നിന്ന് 11 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് തൊട്ടുമുകളില്‍.
കഴിഞ്ഞ മത്സരത്തില്‍ ഗ്രനേഡയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ബാഴ്‌സലോണയ്ക്ക് സ്വന്തം ആരാധകരുടേയും ടീം മാനേജ്‌മെന്റിന്റേയും മുന്നില്‍ ജയത്തോടെ മുഖം രക്ഷിക്കല്‍ അനിവാര്യമായിരുന്നു. ഇതിന് വേണ്ടി ബാഴ്‌സ മികച്ച കളി പുറത്തെടുത്തെങ്കിലും ലാലിഗയിലെ മറ്റൊരു മികച്ച ടീം വിയ്യാറയലിന്റെ പ്രകടനത്തിന് മുന്നില്‍ ബാഴ്‌സ ടീമിന് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വന്നു.
പരുക്കുമൂലം പൂര്‍ണ ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ലാത്ത മെസ്സിയെ ആദ്യ ഇലവനില്‍ ഇറക്കിയതോടെ ടീമും ആരാധകരും വിജയപ്രതീക്ഷയോടെയാണ് മത്സരത്തെ സമീപിച്ചത്. മെസ്സി ഇറങ്ങിയതിന്റെ ആത്മവിശ്വാസത്തില്‍ കളിച്ച ബാഴ്‌സ ആദ്യ 15 മിനുട്ടുകള്‍കൊണ്ട് അത് വ്യക്തമാക്കിയതുമാണ്. ഈ മിനുട്ടിനുള്ളില്‍ രണ്ട് ഗോളാണ് ടീം സ്വന്തമാക്കിയത്. കളി തുടങ്ങി ആറാം മിനുട്ടില്‍ തന്നെ മെസ്സിയുടെ കോര്‍ണര്‍ കിക്കിന് തലവച്ചാണ് ഗ്രീസ്മാന്‍ ബാഴ്‌സയുടെ അക്കൗണ്ട് തുടങ്ങിയത്. തുടര്‍ന്ന് 15ാം മിനുട്ടില്‍ ആര്‍തര്‍ മെലോ കൂടി ലക്ഷ്യം കണ്ടതോടെ ബാഴ്‌സ വന്‍ ജയത്തിലേക്ക് മുന്നേറുമെന്ന് തോന്നിച്ചു. പിന്നീട് ഗോള്‍ വഴങ്ങാതിരിക്കാന്‍ പ്രതിരോധക്കോട്ട കെട്ടിയ വലന്‍സിയക്ക് മുന്നില്‍ സുവാരസും ഗ്രീസ്മാനും നിരാശരാകുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ അപ്രതീക്ഷിതമായാണ് ആരാധകരെ കണ്ണീരിലാഴ്ത്തി മെസ്സിക്ക് വീണ്ടും പരുക്കെത്തിയത്. 31ാം മിനുട്ടിലായിരുന്നു മെസ്സിയുടെ മുന്നില്‍ ഈ വില്ലന്‍ പ്രത്യക്ഷപ്പെട്ടത്. പക്ഷേ ഫിസിയോ എത്തി താരത്തോട് കളി തുടരാന്‍ ആവശ്യപ്പെട്ടു. ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ 44ാം മിനുട്ടിലാണ് വിയ്യാറല്‍ തിരിച്ചടിച്ചത്. ബോക്‌സിന്റെ പുറത്ത് നിന്ന് മികച്ചൊരു റോക്കറ്റ് ഷോട്ടിലൂടെയാണ് സാന്റി കസോര്‍ല വിയ്യാറയലിനായി ഗോള്‍ നേടിയത്.തുടയെല്ലിനേറ്റ പരുക്ക് കഠിനമായതോടെ 46ാം മിനുട്ടില്‍ താരത്തെ പിന്‍വലിച്ചു. പിന്നീട് ഗോള്‍ പിറക്കാതിരുന്നതോടെ മത്സരം ബാഴ്‌സയ്ക്കനുകൂലമാവുകയായിരുന്നു.
മറ്റന്നാള്‍ ഗത്താഫെയ്‌ക്കെതിരായ ലാലിഗ മത്സരത്തില്‍ മെസ്സി കളിക്കില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

തസ്ജീലിൽ വാഹന പരിശോധനയ്ക്ക് മുൻകൂർ ബുക്കിങ് ഏർപ്പെടുത്തി

uae
  •  a day ago
No Image

ദുബൈ മെട്രോ 15-ാം പിറന്നാൾ; 10,000 നോൽ കാർഡുകൾ വിതരണം ചെയ്തു

uae
  •  a day ago
No Image

കൊല്ലം ചിറ്റമലയില്‍ നിയന്ത്രണംവിട്ട കാര്‍ ഓട്ടോ സ്റ്റാന്റിലേക്ക് പാഞ്ഞുകയറി അപകടം; ഓട്ടോറിക്ഷകള്‍ തകര്‍ന്നു, ഡ്രൈവര്‍മാര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന എ.ഡി.ജി.പിയെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ മലപ്പുറം എസ്.പിയെ മാറ്റിയത് എന്തിന്; മുഖ്യമന്ത്രിക്കെതിരെ വി.ഡി. സതീശന്‍

Kerala
  •  a day ago
No Image

അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ; തെറ്റ് ചെയ്താല്‍ കടുത്ത നടപടി എല്‍ഡിഎഫ്

Kerala
  •  a day ago
No Image

എഡിജിപിയെ സംരക്ഷിച്ച് മുഖ്യമന്ത്രി; നടപടി അന്വേഷണം തീര്‍ന്നതിന് ശേഷം മാത്രം

Kerala
  •  a day ago
No Image

ലൈംഗികാതിക്രമം; സംവിധായകന്‍ വികെ പ്രകാശിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  a day ago
No Image

പാകിസ്താനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി, ഉത്തരേന്ത്യയിലും പ്രകമ്പനം

International
  •  a day ago
No Image

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ലാഷ് സെയില്‍ പ്രഖ്യാപിച്ചു; അടിപൊളി ഓഫര്‍ വെറും 932 രൂപയ്ക്ക് വിമാനയാത്ര

Kerala
  •  a day ago
No Image

യാത്രാ പ്രതിസന്ധിക്ക് തല്‍ക്കാലിക പരിഹാരം; ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍; ബുക്കിംഗ് ആരംഭിച്ചു

Kerala
  •  a day ago