HOME
DETAILS

ചോറോട് പഴയ റെയില്‍വേ ഗേറ്റ് റോഡില്‍ വന്‍കുഴികള്‍

  
backup
June 16, 2017 | 9:41 PM

%e0%b4%9a%e0%b5%8b%e0%b4%b1%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%b4%e0%b4%af-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%97%e0%b5%87%e0%b4%b1

 

വടകര: ചോറോട് പഴയ റെയില്‍വേ ഗേറ്റ് റോഡാകെ വന്‍ കുഴികള്‍. ചോറോട് മേല്‍പ്പാലം തുറന്ന് റെയില്‍വേ ഗേറ്റ് എന്നെന്നേക്കുമായി അടച്ചപ്പോള്‍ മെയിന്‍ റോഡ് ഇല്ലാതായെങ്കിലും ഈ റോഡിന്റെയും പൈപ്പ്‌ലൈന്‍ റോഡിന്റെയും സ്ഥിതി പരിതാപകരമാണ്. പതിനഞ്ചു വര്‍ഷത്തിലധികമായി റോഡ് കുണ്ടും കുഴിയും നിറഞ്ഞു കിടക്കുന്നു. പഴയ ഗേറ്റിന്റെ മുന്നിലും പരിസരത്തും ആളെ വീഴ്ത്തുന്ന വന്‍ കുഴികളാണ്.
ഇവിടെ നിന്ന് രണ്ടു ഭാഗത്തേക്കും പോയാല്‍ വിദ്യാലയങ്ങളുണ്ട്. ചോറോട് നിന്ന് കൈനാട്ടി, ഓര്‍ക്കാട്ടേരി ഭാഗത്തേക്ക് ദേശീയ പാത ഒഴിവാക്കി സഞ്ചരിക്കാനുള്ള എളുപ്പവഴി കൂടിയാണിത്. ദേശീയ പാതയിലും കുറ്റ്യാടി സംസ്ഥാന പാതയിലും ഗതാഗത തടസമുണ്ടായാല്‍ വാഹനം തിരിച്ചു വിടുന്നതും ഇതുവഴിയാണ്.
മലോല്‍മുക്ക് ഭാഗത്തേക്കുള്ള ബസ് സര്‍വിസ് അടക്കം ഇതുവഴിയാണ്. എന്നാല്‍ മേല്‍പ്പാലം വന്ന ശേഷം ഒരിക്കല്‍ പോലും കുഴിയടച്ചിട്ടില്ല. ഇതിനപ്പുറം പൈപ്പ് റോഡിന്റെ കുറെ ഭാഗം എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് ടാറിട്ടിരുന്നു. അതും മുഴുമിപ്പിക്കാതിരുന്ന പൊതുമരാമത്ത് വകുപ്പ് അനുബന്ധ റോഡിലെ കുഴികളും കാണുന്നില്ല. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലായതു കൊണ്ട് ഗ്രാമ പഞ്ചായത്തിന് അറ്റകുറ്റപ്പണി നടത്താനാവുന്നില്ല. ഇതാണ് നാട്ടുകാര്‍ക്ക് ദുരിതമായിരിക്കുന്നത്. പല സ്ഥലത്തും ടാര്‍ പോലും ഇല്ലാതെ വന്‍ കുഴിയായിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരസ്പര വിസ ഇളവ് കരാറിൽ ഒപ്പുവെച്ച് സഊദി അറേബ്യയും റഷ്യയും; 90 ദിവസം വരെ താമസത്തിനുള്ള അനുമതി

Saudi-arabia
  •  14 hours ago
No Image

കേരളത്തിൽ എച്ച്‌ഐവി ബാധിതരുടെ എണ്ണം വർധിക്കുന്നു; യുവജനങ്ങളിൽ രോഗവ്യാപനം കുതിച്ചുയരുന്നതിൽ ആശങ്ക

Kerala
  •  14 hours ago
No Image

ബിസിനസുകാരിയെ 'മീറ്റിങ്' വാഗ്ദാനത്തോടെ വിളിച്ചുവരുത്തി തോക്കിന്‍മുനമ്പില്‍ നഗ്നയാക്കി നിർത്തി വീഡിയോ പകർത്തി; മുംബൈയിൽ ഫാർമ സ്ഥാപകനെതിരെ ഗുരുതര പരാതി

crime
  •  15 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ചു; ഡിജിറ്റൽ രേഖകൾ ഹാജരാക്കി

Kerala
  •  16 hours ago
No Image

ഒരു പവന് വേണ്ടി കൊലപാതകം'; ലിവിംഗ് ടുഗെതർ പങ്കാളിയെ കൊലപ്പെടുത്തി മുങ്ങി, മറ്റൊരു വിവാഹം കഴിച്ച് സുഖജീവിതം നയിച്ച പ്രതി പിടിയിൽ

crime
  •  16 hours ago
No Image

ഇടുക്കിയിൽ സ്വതന്ത്ര സ്ഥാനാർഥിക്ക് നേരെ വാക്കത്തിയുമായി പാഞ്ഞെത്തി കൊലവിളി

Kerala
  •  17 hours ago
No Image

ഞെട്ടിച്ച് 'ഒച്ച് മോഷണം'; ക്രിസ്മസ് ഡെലിവറിക്ക് വെച്ച 93 ലക്ഷം രൂപയുടെ ഒച്ചുകൾ ഫ്രാൻസിൽ മോഷ്ടിക്കപ്പെട്ടു

crime
  •  17 hours ago
No Image

രാവിലെ ഡേറ്റിങ്, വൈകീട്ട് വിവാഹം: ഒരു മാസത്തിനുള്ളിൽ 30 ലക്ഷം രൂപയോടെ ഭാര്യയുടെ ഒളിച്ചോട്ടം; ആകെ തകർന്ന് യുവാവ്

crime
  •  17 hours ago
No Image

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരനെ കാണാനില്ല; വീട്ടിൽ നിന്നും കുട്ടി ഒറ്റയ്ക്ക് ഇറങ്ങി നടന്നത് മൂന്ന് കിലോമീറ്റർ

Kerala
  •  18 hours ago
No Image

മലയാളി വെറ്ററിനറി വിദ്യാർത്ഥിനി രാജസ്ഥാനിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  18 hours ago