HOME
DETAILS

കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിങ് സെന്റര്‍

  
Web Desk
June 16 2017 | 21:06 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%ae


മൂന്നാര്‍: അന്താരാഷ്ട്ര കായിക ഭൂപടത്തില്‍ ഇടം നേടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏഴുകോടി രൂപ ചെലവഴിച്ച് പ്രവര്‍ത്തനം ആരംഭിച്ച മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് കായിക പരിശീലന കേന്ദ്രം പരാധീനതകളുടെ നടുവില്‍. ശോച്യാവസ്ഥയുടെയും ട്രാക്കില്‍ കിതച്ചു നീങ്ങുന്ന ഹൈ ആള്‍റ്റിറ്റിയൂഡ് സ്‌പോര്‍ട്‌സ് ട്രെയിനിങ് സെന്ററിന് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം പ്രതീക്ഷയേകുകയാണ്. സെന്റര്‍ കേന്ദ്ര കായിക മന്ത്രാലയം ഏറ്റെടുക്കുന്ന കാര്യം പരിഗണനയിലാണെന്നാണ് മന്ത്രി അറിയിച്ചത്.
പ്രവര്‍ത്തമാരംഭിച്ച 2008 മുതല്‍ അധികാരികളുടെയും കളിനടത്തിപ്പുകാരുടെയും ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ മൂലം അത്യന്തം ശോചനീയമായ അവസ്ഥയിലായ ട്രെയിനിംഗ് സെന്ററില്‍ ഇത്തവണയെങ്കിലും കാര്യങ്ങള്‍ ട്രാക്കിലാകുമെന്നാണ് കായികപ്രേമികള്‍ കരുതുന്നത്. ആരംഭത്തില്‍ പണിത കെട്ടിടം പോലും അറ്റകുറ്റപ്പണികള്‍ ചെയ്യാതെ അത്യന്തം ദയനീയ നിലയിലാണ്. ഇവിടെ താമസിച്ച് പരിശീലനം നടത്തിയിരുന്ന കുട്ടികള്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ ദുരിതപൂര്‍ണ്ണമായി അവസ്ഥയിലാണ് കഴിഞ്ഞു വന്നിരുന്നത്. കുടിവെള്ളം പോലും കിട്ടാതെ താമസം ദുരിതപൂര്‍ണ്ണമായതോടെ കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇവിടെ താമസിച്ചു പരിശീലനം നടത്തിയിരുന്ന കുട്ടികളില്‍ പലരേയും മാതാപിതാക്കള്‍ തിരികെ വീട്ടിലേക്ക് കൊണ്ടു പോയിരുന്നു. അന്ന് പോരായ്മകള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന് അധികാരികള്‍ വാഗ്ദാനം നല്‍കിയെങ്കിലും അനാസ്ഥ തുടരുകയാണ്.
അഞ്ചു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന കാലത്ത് ഇവിടെ സന്ദര്‍ശിച്ചപ്പോള്‍ ട്രെയിനിങ് സെന്ററിന്റെ അവസ്ഥ മോശമാണെന്നും എത്രയും വേഗത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും പറഞ്ഞെങ്കിലും നടപടികള്‍ എങ്ങുമെത്തിയില്ല. ഇന്ത്യയില്‍ ഡെറാഡൂണ്‍ കഴിഞ്ഞാല്‍ പിന്നെ മറ്റൊരു ഹൈ ആള്‍റ്റിറ്റിയൂഡ് സ്‌പോര്‍ട്‌സ് ട്രെയിനിങ് സെന്ററുള്ളത് തെക്കിന്റെ കശ്മീരായ മൂന്നാറിലാണ്. ഡല്‍ഹിയില്‍ നടന്ന കോമണ്‍ വെല്‍ത്ത് ഗെയിംസിലും, ചൈനയില്‍ നടന്ന ഏഷ്യല്‍ ഗെയിംസില്‍ പങ്കെടുത്തവരുടെ ട്രെയിനിങ്് മൂന്നാര്‍ സെന്ററില്‍ ആണ് നടന്നത്. ചൈനയില്‍ നടന്ന സൈക്കിളിങ് മത്സരത്തിന്റെ ഇന്ത്യന്‍ ടീമിന്റെ പരിശീലനവും ഇവിടെയായിരുന്നു. ദേശീയ മത്സരങ്ങളുടെ പരിശീലനത്തിന് ഏറ്റവും മികച്ച സ്ഥലമാണ് മൂന്നാര്‍ സെന്റര്‍ എന്ന് റഷ്യന്‍ കോച്ച് നിക്കോളായി അറിയിച്ചിരുന്നു. കാരണം മൂന്നാര്‍ ടൗണ്‍ 4700 അടി ഉയരത്തിലാണ്. ഉയരം കൂടിയ കൊടുമുടിയായ ആനമുടി (8841 അടി)യും മൂന്നാറിലാണ്. ഇത്രമാത്രം അനുകൂല ഘടകങ്ങളുള്ള പരിശീലന കേന്ദ്രമാണ് ഇപ്പോള്‍ അധികൃതരുടെ അനാസ്ഥമൂലം പൂട്ടലിന്റെ വക്കില്‍ എത്തി നില്‍ക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  16 minutes ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  41 minutes ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  an hour ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  an hour ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 hours ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  2 hours ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  3 hours ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  3 hours ago
No Image

ഖാരിഫ് സീസണ്‍; സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വിവിധ നടപടികളുമായി ഒമാന്‍ പൊലിസ്

oman
  •  3 hours ago
No Image

400 റൺസിന്റെ റെക്കോർഡ് മറികടക്കാത്ത തീരുമാനത്തിൽ ലാറ പ്രതികരിച്ചതെങ്ങനെ? വ്യക്തമാക്കി മൾഡർ

Cricket
  •  3 hours ago