സി.പി.എം ഫാസിസ്റ്റ് സമീപനം വെടിയണം: മുനവ്വറലി ശിഹാബ് തങ്ങള്‍
വടകര: തിരുവള്ളൂരിലും തോടന്നൂരിലും മുസ്‌ലിംലീഗ് ഓഫിസുകള്‍ തകര്‍ക്കുകയും മദ്‌റസ അധ്യാപകനെയടക്കം അക്രമിക്കുകയും ചെയ്ത സി.പി.എം നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.
ഇത്തരം രാഷ്ട്രീയ ഫാസിസത്തില്‍ നിന്ന് സി.പി.എം പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം ഭീകരതക്കെതിരേ കുറ്റ്യാടി നിയോജകമണ്ഡലം മുസ്‌ലിംലീഗ് തിരുവള്ളൂരില്‍ സംഘടിപ്പിച്ച യുവജാഗ്രത സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. എം.പി ഷാജഹാന്‍ അധ്യക്ഷനായി.
എഫ്.എം മുനീര്‍, പി. അമ്മദ് മാസ്റ്റര്‍, സാജിദ് നടുവണ്ണൂര്‍, കെ.കെ നവാസ്, പി.പി റഷീദ്, റിയാസ് സലാം, കെ.ടി അബ്ദുസമദ്, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, അഹമ്മദ് പുന്നക്കല്‍, കെ.സി മുജാബ് റഹ്മാന്‍, കണ്ടിയില്‍ അബ്ദുല്ല, കണ്ണോത്ത് സൂപ്പി ഹാജി, ആര്‍.കെ മുഹമ്മദ്, കെ മുഹമ്മദ് സാലി, ചുണ്ടയില്‍ മൊയ്തു ഹാജി, എ.പി മുനീര്‍, സാദിഖ് മണിയൂര്‍, പി അബ്ദുറഹ്മാന്‍, റഫീഖ് മലയില്‍, ഇ.പി സലീം, ജൈസല്‍ കുറ്റ്യാടി, എം.എം മുഹമ്മദ്, മന്‍സൂര്‍ എടവലത്ത്, ഗഫൂര്‍ കുന്നുമ്മല്‍, സി.എ നൗഫല്‍, കെ.കെ ഷരീഫ്, മുഹമ്മദലി കൂമുള്ളി സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."