HOME
DETAILS

ഇല്ലാത്ത നികുതി കുടിശ്ശികയുടെ പേരില്‍ ദലിത് കുടുംബത്തിന് കുടിയിറക്ക് ഭീഷണി

  
backup
June 16, 2017 | 10:02 PM

%e0%b4%87%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b6%e0%b4%bf

 

 

പാലക്കാട്: ഇല്ലാത്ത നികുതി കുടിശ്ശികയുടെ പേരില്‍ ദലിത് കുടുംബത്തിന് വില്‍പന നികുതി ഉദ്യോഗസ്ഥരുടെ കുടിയിറക്ക് ഭീഷണി. ആലത്തൂര്‍ വീഴ്മലയുടെ ചുവട്ടില്‍ അകമല കുണ്ടില്‍ താമസിക്കുന്ന ദലിത് കുടുംബത്തില്‍പ്പെട്ട ഗോപിക്കും കുടുംബത്തിനുമാണ് ഈ ദുരന്തം.
ഉപജീവനമാര്‍ഗമെന്ന നിലയില്‍ 2010 മാര്‍ച്ച് 22ന് ആലത്തൂര്‍ സെയില്‍സ് ടാക്‌സ് ഓഫീസില്‍ നിന്ന് കോഴി കൃഷി ചെയ്യുന്നതിന് രജിസ്‌ട്രേഷന്‍ എടുത്ത്‌കോഴി കൃഷി നടത്താന്‍ തുടങ്ങി. രണ്ട് ബാച്ച് കോഴി കൃഷി നടത്തിയതിന് ശേഷം നഷ്ടത്തെ തുടര്‍ന്ന് കൃഷി ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് പ്രാവശ്യം കോഴി കൃഷി നടത്തിയതില്‍ നികുതിഅടച്ചിട്ടും ഇനി രണ്ട് ബാച്ച് കുടൂതല്‍ കോഴി കൃഷി ചെയ്തിട്ടുണ്ടെന്നും ഇതിന്റെ കൂടി നികുതി അടക്കണമെന്നാവശ്യപ്പെട്ട് സെയില്‍സ് ടാക്‌സ്ഉദ്യോഗസ്ഥര്‍ ഭീഷണി മുഴുക്കുക മാത്രമല്ല വീട് ജപ്തി ചെയ്യുന്നതിന് തയ്യാറായിരിക്കുകയാണെന്ന് ഗോപി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രണ്ട് ബാച്ചുകളിലായി 2500 ഓളം കോഴികളെ വളര്‍ത്തുകയും ഇതിന് നികുതി അടച്ച രശീതിയുമുണ്ട്. എന്നിട്ടും ഇപ്പോള്‍ കുടിശിക അടക്കം 16 ലക്ഷത്തോളം രൂപ അടക്കണമെന്നാണ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആലത്തൂര്‍ വില്ലേജ് ഓഫിസ് മുഖാന്തിരം വീടും സ്ഥലവും ജപ്തി ചെയ്യുമെന്ന് പറഞ്ഞ് നോട്ടീസ് അയച്ചിരിക്കുകയാണ്. ഇതിന് പുറമെ വടക്കഞ്ചേരി ധനലക്ഷ്മി ബേങ്കില്‍നിന്ന് സുഹൃത്ത് കോഴി കൃഷി ചെയ്യുന്ന സ്ഥലം ഈട് വെച്ച് 10.50 ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ട്.
സുഹൃത്ത് മൂന്ന് ലക്ഷം രൂപ തന്നെ ബാക്കിതുകയുമായി മുങ്ങുകയായിരുന്നുവത്രെ. ഈ തുക തിരിച്ച് പിടിക്കുന്നതിന് ബാങ്കും ജപ്തിയുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും അനുകൂലമായ നടപടി മാത്രമായില്ല. ഇല്ലാത്ത നികുതിയുടെ പേരില്‍ വില്‍പന നികുതി ഉദ്യോഗസ്ഥരുടെ പീഡനം നിര്‍ത്തണമെന്നും അല്ലാത്തപക്ഷം ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന് ആത്മഹത്യചെയ്യേണ്ടി വരുമെന്ന് ഗോപി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഭാര്യ സിസിലി, മക്കളായ സിബില്‍ ഗോപി, ഷരോണ്‍ ഗോപി പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ-ടെറ്റ് നിർബന്ധമാക്കിയ വിധി: പുനഃപരിശോധനാ ഹരജിയുമായി കേരളം സുപ്രിംകോടതിയിൽ

Kerala
  •  7 days ago
No Image

യു.എസിന്റെ വെനിസ്വേലന്‍ അധിനിവേശം: രോഷവും ആശങ്കയും പ്രകടിപ്പിച്ച് ലോകരാജ്യങ്ങള്‍

International
  •  7 days ago
No Image

മൂവാറ്റുപുഴ കടാതി പള്ളിയിൽ പെരുന്നാളിന് കതിന നിറക്കുന്നതിനിടെ അപകടം; ഒരാൾ മരിച്ചു, ഒരാൾക്ക് പരുക്ക്

Kerala
  •  7 days ago
No Image

ആലത്തൂരിൽ വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നാലെ വധിക്കാനും ശ്രമിച്ച കേസ്; ബിജെപി പ്രവർത്തകൻ പിടിയിൽ

Kerala
  •  7 days ago
No Image

In Depth Story: സൊമാലി ലാൻഡിനെ അംഗീകരിച്ചതിന് പിന്നിൽ ഇസ്റാഈലിന് പല താല്പര്യങ്ങൾ; അതിനു അബ്രഹാം കരാറുമായി ബന്ധം ഉണ്ടോ?

International
  •  7 days ago
No Image

ഒരേ ഫോട്ടോ ഉപയോഗിച്ച് രണ്ടിടത്ത് പിഴ; കൊച്ചി പൊലിസിന് പറ്റിയ അബദ്ധം തിരുത്തി, യാത്രക്കാരനോട് ഖേദം പ്രകടിപ്പിച്ചു

Kerala
  •  7 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരമെന്ന് സൂചന; വിജ്ഞാപനം മാര്‍ച്ചില്‍

Kerala
  •  7 days ago
No Image

ഫാസ്‌ടാഗ് നടപടികളിൽ വൻ ഇളവ്: KYV തലവേദന ഇനിയില്ല; ഫെബ്രുവരി മുതൽ ഫാസ്‌ടാഗ് രീതി മാറുന്നു

National
  •  7 days ago
No Image

റെയിൽവേ ട്രാക്ക് ജോലികൾ: മധുര - തിരുവനന്തപുരം ഡിവിഷനുകളിൽ റൂട്ട് മാറ്റം; ഗുരുവായൂർ - ചെന്നൈ എക്‌സ്പ്രസ് കോട്ടയം വഴി സർവിസ് നടത്തും

Kerala
  •  7 days ago
No Image

ഇ സ്കൂട്ടർ റൈഡിങ് പെർമിറ്റ് ആപ്പ് സർവിസ് ഇപ്പോൾ എല്ലാ ഔദ്യോഗിക ചാനലുകളിലും

latest
  •  7 days ago