HOME
DETAILS

നിസ്വാര്‍ഥ സേവനം തപസ്യയാക്കിയ പി.പി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍

  
backup
August 04, 2016 | 8:00 PM

%e0%b4%a8%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%a4%e0%b4%aa%e0%b4%b8%e0%b5%8d%e0%b4%af%e0%b4%af%e0%b4%be

പട്ടാമ്പി:   നിസ്വാര്‍ഥ സേവനം മുഖമുദ്രയാക്കി സമസ്തയുടെ സന്ദേശം ഗ്രാമ പ്രദേശങ്ങളില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പണ്ഡിതനായിരുന്നു ഇന്നലെ വിട പറഞ്ഞ പരുതൂര്‍ പി.പി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ദീര്‍ഘകാല മുഫത്തിശും പള്ളിപ്പുറം ദാറുല്‍ അന്‍വാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ വൈസ് പ്രസിഡന്റുമായിരുന്നു അദ്ദേഹം. കേരള മുസ്‌ലിം സമൂഹത്തിനിടയില്‍  സമസ്തയുടെ സന്ദേശം എത്തിക്കുന്നതില്‍ നിസ്തുലമായ സേവനം ചെയ്ത അദ്ദേഹം ഏതാനും വര്‍ഷങ്ങളായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു. പുളിക്കപ്പറമ്പില്‍ കുഞ്ഞുമുഹമ്മദിന്റെയും കൈമലശ്ശേരി മംഗലം രാമനാല്‍ക്കല്‍ മൊയ്തീന്‍കുട്ടിയുടെ മകള്‍ ഫാത്തിമയുടെയും മകനാണ് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍. മുതുതല കുഞ്ഞാാപ്പുട്ടി മൊല്ലയുടെ കീഴില്‍ പ്രാഥമിക മത പഠനത്തിന് ശേഷം പുരുതൂര്‍ എല്‍.പി സ്‌കൂളില്‍ ചേര്‍ന്നു. പുരുതൂര്‍ എല്‍.പി സ്‌കൂളിലെ ആദ്യത്തെ മുസ്‌ലിം വിദ്യാര്‍ഥി മൊയ്തീന്‍കുട്ടി മുസ്‌ലിയാരായിരുന്നു.
1950 സ്‌കൂള്‍ പഠനം നിര്‍ത്തി കൂടല്ലൂര്‍, കാട്ടിപ്പരുത്തി, കുമ്പിടി, തലശ്ശേരി എന്നിവിടങ്ങളില്‍ ദര്‍സ് പഠനം നടത്തി. തട്ടത്താഴത്ത് അഹ്മദ് മുസ്‌ലിയാര്‍, കാട്ടിപ്പരുത്തി കുഞ്ഞയ്ദ്രു മുസ്‌ലിയാര്‍, കുമ്പിടി തുറക്കല്‍ ബാപ്പുട്ടി മുസ്‌ലിയാര്‍, തലശ്ശേരി പരൂര്‍  മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ ഗുരുനാഥന്‍മാരാണ്. 1958 മുതല്‍, 1964 വരെ തലശ്ശേരിയിലും 1964 മുതല്‍ കൂടല്ലൂരിലും അധ്യാപകനായി സേവനം ചെയ്ത മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, 1967 മുതല്‍ 2009 വരെ 42 വര്‍ഷം സമസ്ത മുഫത്തിശായി സേവനം അനുഷ്ഠിച്ചു. 2000ല്‍  പരിശുദ്ധഹജ്ജ് കര്‍മം  നിര്‍വഹിച്ചു.  നിസ്വാര്‍ഥ സേവനത്തിന്റെയും നിഷ്‌കളങ്കതയുടെയും ഉടമയായ അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറക്ക് മാതൃകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"കുട്ടികളോ രക്ഷിതാക്കളോ അപമാനിതരായെന്ന് പറഞ്ഞാല്‍ നൂറുവെട്ടം മാപ്പ് പറയാന്‍ തയ്യാര്‍'' ; വിദ്യാര്‍ഥികളെ അപമാനിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി കെ.ടി.ജലീല്‍

Kerala
  •  3 days ago
No Image

പാസ്‌പോര്‍ട്ട് പുതുക്കല്‍: അപ്പോയിന്റ്‌മെന്റ് ലഭിക്കാതെ യു.എ.ഇയിലെ നിരവധി പ്രവാസികള്‍; അപ്പോയിന്റ്‌മെന്റിനായി നീണ്ട കാത്തിരിപ്പ്; ഏജന്‍സിക്ക് ചുമതല ഏറ്റെടുക്കാനായില്ല

uae
  •  3 days ago
No Image

ആര്‍. സുഗതന്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തു; കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യം 

Kerala
  •  3 days ago
No Image

വെറും ആറ് കോഴിമുട്ടയെച്ചൊല്ലി തര്‍ക്കം; പിടിവലിക്കിടെ റോഡില്‍ തലയടിച്ചു വീണയാള്‍ മരിച്ചു, പ്രതി അറസ്റ്റില്‍

Kerala
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം: മൂന്നുമാസമായിട്ടും ഡോ. റാം ഒളിവില്‍ തന്നെ, അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്

Kerala
  •  3 days ago
No Image

'തൊപ്പി' ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും; ഒളിവില്‍ പോയത് അശ്ശീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അന്വേഷണം നടക്കവേ

Kerala
  •  3 days ago
No Image

നിയമസഭ ചേരുന്നതില്‍ കേരളം നമ്പര്‍ വണ്‍; മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് റിപോര്‍ട്ട്

Kerala
  •  3 days ago
No Image

ഷാര്‍ജ ഇസ്‌ലാമിക് ബാങ്കിന് മികച്ച നേട്ടം; അര്‍ധവാര്‍ഷിക അറ്റലാഭം 80.39 കോടി ദിര്‍ഹം; 15.3 ശതമാനം വളര്‍ച്ച

Economy
  •  3 days ago
No Image

മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസ് പണം നല്‍കി ഒതുക്കാന്‍ ഖാപ് പഞ്ചായത്ത്; പിഴപ്പണത്തില്‍ മദ്യസല്‍ക്കാരം നടത്തുന്നതിനിടെ പ്രതി പിടിയില്‍

National
  •  3 days ago
No Image

തെലങ്കാനയിൽ ആറുപേരെ കൊലപെടുത്തിയ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലിസ്

National
  •  3 days ago