HOME
DETAILS

ഗള്‍ഫ് പ്രതിസന്ധി: തുര്‍ക്കി വിദേശ കാര്യമന്ത്രി സൗദിയില്‍

  
backup
June 16, 2017 | 11:52 PM

1252363-2

ദോഹ: രണ്ടാഴ്ചയോളമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം തേടി തുര്‍ക്കി വിദേശ കാര്യമന്ത്രി മെവ്്‌ലുത് കാവുസോഗ്്‌ലു സൗദി അറേബ്യയിലെത്തി.

സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്്ദുല്‍ അസീസ് ആല്‍സൗദ് രാജാവുമായി ചര്‍ച്ച നടത്തുകയാണ് ലക്ഷ്യം. റമദാന്റെ അവസാന ദിവസങ്ങള്‍ സല്‍മാന്‍ രാജാവ് മക്കയില്‍ ചെലവഴിക്കുന്നതിനാല്‍ അവിടെയായിരിക്കും ചര്‍ച്ച.


കുവൈത്ത് വിദേശ കാര്യമന്ത്രി ശെയ്ഖ് സബാഹ് ഖാലിദ് അല്‍സബാഹുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം ജിദ്ദയിലെത്തിയത്.

നയതന്ത്ര പ്രതിന്ധി തുടരാന്‍ ഖത്തര്‍ ആഗ്രഹിക്കുന്നില്ലെന്ന് കുവൈത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരേ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളുടെ തെളിവ് ഖത്തര്‍ തേടിയതായും അദ്ദേഹം വ്യക്തമാക്കി.

പ്രശ്‌ന പരിഹാരത്തിന് തങ്ങളുടെ നിലപാട് നിഷ്പക്ഷമാണ്. എന്നാല്‍ തെറ്റു കണ്ടാല്‍ അത് ചൂണ്ടിക്കാട്ടാന്‍ മടിക്കില്ലെന്ന് കാവുസോഗ്്‌ലു പറഞ്ഞു. എന്താണ് പ്രശ്‌നം? എന്തൊക്കെയാണ് ആരോപണങ്ങള്‍? എന്താണ് അതിനുള്ള തെളിവുകള്‍? ഇക്കാര്യങ്ങള്‍ ക്രമപ്പെടുത്തിയാല്‍ മാത്രമേ പ്രശ്‌ന പരിഹാരം സാധ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു.

ഉപരോധം കൊണ്ടോ വഴിതടഞ്ഞു കൊണ്ടോ പ്രശ്‌നം പരിഹരിക്കാനാവില്ല. വിഷയം കൂടുതല്‍ വഷളാക്കാതെ മയപ്പെടുത്തിയാല്‍ മാത്രമേ കാര്യങ്ങള്‍ എളുപ്പത്തിലാവൂ. സൗദി അറേബ്യയുടെ ഭാഗം കൂടി കേട്ട ശേഷം തുടര്‍ നടപടികളുമായി മുന്നോട്ടു പോവാനാണ് തുര്‍ക്കിയുടെ തീരുമാനം.



 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാക്കുതര്‍ക്കത്തിനിടെ ഭാര്യ ഫോണ്‍ കൊണ്ട് തലയ്ക്കടിച്ചു; യുവാവിന് ദാരുണാന്ത്യം

National
  •  a day ago
No Image

ഫത്താഹ് അൽ സിസിയുമായി കൂടിക്കാഴ്ച നടത്തി ശൈഖ് മുഹമ്മദ് ബിൻ സായിദ്; സംഘർഷം തടയാൻ യുഎഇയുടെയും ഈജിപ്തിന്റെയും സംയുക്ത നീക്കം

uae
  •  a day ago
No Image

അർജന്റീനയെ തുണച്ച് VAR, പുറകെ വൻ വിവാദങ്ങൾ; 2026 ലോകകപ്പിൽ ശരിക്കും കൃത്രിമം നടന്നോ? ഞെട്ടിക്കുന്ന VAR കണക്കുകൾ പുറത്ത്!

Football
  •  a day ago
No Image

അബുദബിയിലെ സായിദ് മിലിട്ടറി സിറ്റിയിലെ വെയർഹൗസിൽ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  a day ago
No Image

212 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ലോർഡ്‌സിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ വനിതകൾക്ക് ചരിത്ര വിജയം

Cricket
  •  a day ago
No Image

ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ്: അക്രമസംഭവങ്ങളും പൊലിസിന്റെ വീഴ്ചയും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും

Kerala
  •  a day ago
No Image

ചരിത്ര സിംഹാസനത്തിനായി മെസിയും എംബാപ്പെയും; ഒറ്റ ഗോൾ വ്യത്യാസത്തിൽ ലോകകപ്പ് യുദ്ധം മുറുകുന്നു!

Football
  •  a day ago
No Image

ഹാള്‍മാര്‍ക്ക് മുദ്ര പതിച്ച വ്യാജ സ്വര്‍ണാഭരണങ്ങള്‍ വ്യാപകം; സമഗ്ര അന്വേഷണം വേണമെന്ന് ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

Kerala
  •  a day ago
No Image

വൈകീട്ട് 7ന് ശേഷം ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

Kerala
  •  a day ago
No Image

സൂപ്പർമാർക്കറ്റുകളിലെ ഷെൽഫിലെ വിലയല്ല ബില്ലിൽ! വൻ പൊരുത്തക്കേടെന്ന് പരാതി; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എമിറേറ്റ്‌സ് കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ

uae
  •  a day ago