ഗള്‍ഫ് പ്രതിസന്ധി: തുര്‍ക്കി വിദേശ കാര്യമന്ത്രി സൗദിയില്‍
ദോഹ: രണ്ടാഴ്ചയോളമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം തേടി തുര്‍ക്കി വിദേശ കാര്യമന്ത്രി മെവ്്‌ലുത് കാവുസോഗ്്‌ലു സൗദി അറേബ്യയിലെത്തി.
സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്്ദുല്‍ അസീസ് ആല്‍സൗദ് രാജാവുമായി ചര്‍ച്ച നടത്തുകയാണ് ലക്ഷ്യം. റമദാന്റെ അവസാന ദിവസങ്ങള്‍ സല്‍മാന്‍ രാജാവ് മക്കയില്‍ ചെലവഴിക്കുന്നതിനാല്‍ അവിടെയായിരിക്കും ചര്‍ച്ച.
കുവൈത്ത് വിദേശ കാര്യമന്ത്രി ശെയ്ഖ് സബാഹ് ഖാലിദ് അല്‍സബാഹുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം ജിദ്ദയിലെത്തിയത്.
നയതന്ത്ര പ്രതിന്ധി തുടരാന്‍ ഖത്തര്‍ ആഗ്രഹിക്കുന്നില്ലെന്ന് കുവൈത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരേ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളുടെ തെളിവ് ഖത്തര്‍ തേടിയതായും അദ്ദേഹം വ്യക്തമാക്കി.
പ്രശ്‌ന പരിഹാരത്തിന് തങ്ങളുടെ നിലപാട് നിഷ്പക്ഷമാണ്. എന്നാല്‍ തെറ്റു കണ്ടാല്‍ അത് ചൂണ്ടിക്കാട്ടാന്‍ മടിക്കില്ലെന്ന് കാവുസോഗ്്‌ലു പറഞ്ഞു. എന്താണ് പ്രശ്‌നം? എന്തൊക്കെയാണ് ആരോപണങ്ങള്‍? എന്താണ് അതിനുള്ള തെളിവുകള്‍? ഇക്കാര്യങ്ങള്‍ ക്രമപ്പെടുത്തിയാല്‍ മാത്രമേ പ്രശ്‌ന പരിഹാരം സാധ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു.
ഉപരോധം കൊണ്ടോ വഴിതടഞ്ഞു കൊണ്ടോ പ്രശ്‌നം പരിഹരിക്കാനാവില്ല. വിഷയം കൂടുതല്‍ വഷളാക്കാതെ മയപ്പെടുത്തിയാല്‍ മാത്രമേ കാര്യങ്ങള്‍ എളുപ്പത്തിലാവൂ. സൗദി അറേബ്യയുടെ ഭാഗം കൂടി കേട്ട ശേഷം തുടര്‍ നടപടികളുമായി മുന്നോട്ടു പോവാനാണ് തുര്‍ക്കിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."