HOME
DETAILS

ഇന്തോനേഷ്യ സൂപ്പര്‍ സീരീസ് പ്രീമിയര്‍ ബാഡ്മിന്റണ്‍ പ്രാണോയ്, ശ്രീകാന്ത് സെമിയില്‍

  
backup
June 16, 2017 | 11:55 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%a8%e0%b5%87%e0%b4%b7%e0%b5%8d%e0%b4%af-%e0%b4%b8%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%80%e0%b4%b0%e0%b5%80

 

ജകാര്‍ത്ത: അട്ടിമറി വിജയം സ്വന്തമാക്കി മുന്നേറുന്ന ഇന്ത്യയുടെ എച്.എസ് പ്രാണോയിയും കെ ശ്രീകാന്തും ഇന്തോനേഷ്യ സൂപ്പര്‍ സീരീസ് പ്രീമിയര്‍ ബാഡ്മിന്റണിന്റെ സെമിയിലെത്തി. പ്രീ ക്വാര്‍ട്ടറില്‍ ലോക മൂന്നാം നമ്പര്‍ താരം ലീ ചോങ് വീയെ അട്ടിമറിച്ച പ്രാണോയ് ക്വാര്‍ട്ടറിലും അട്ടിമറി തുടര്‍ന്നപ്പോള്‍ ഇത്തവണ അടിതെറ്റിയത് ഒളിംപിക്ക് ചാംപ്യന്‍ ചെന്‍ ലോങിനായിരുന്നു. ശ്രീകാന്ത് ക്വാര്‍ട്ടറില്‍ സു വി വാങിനെയാണ് കീഴടക്കിയത്.
ഒളിംപിക്ക് ചാംപ്യന്‍ ചൈനയുടെ ലിന്‍ ഡാനെതിരേ ഇഞ്ചോടിഞ്ച് പൊരുതിയാണ് പ്രാണോയ് വിജയം സ്വന്തമാക്കിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടം തുടക്കം മുതല്‍ ഒടുക്കം വരെ ആവേശം നിറഞ്ഞതായി മാറി. സ്‌കോര്‍: 21-18, 16-21, 21-19. ആദ്യ സെറ്റില്‍ വിജയം സ്വന്തമാക്കിയ പ്രാണോയ് രണ്ടാം സെറ്റ് അടിയറവച്ചെങ്കിലും നിര്‍ണായക മൂന്നാം സെറ്റില്‍ കടുത്ത പോരാട്ടം പുറത്തെടുത്താണ് പ്രാണോയി വിജയവും സെറ്റും സ്വന്തമാക്കിയത്. കളിയിലുടനീളം മികച്ച ഷോട്ടുകളും റിട്ടേണുകളുമായി ഇന്ത്യന്‍ താരം തിളങ്ങി. കരിയറില്‍ നേര്‍ക്കുനേര്‍ ഇത് നാലാം തവണയാണ് ഇരുവരും ഏറ്റുമുട്ടിയത്.
കഴിഞ്ഞ മൂന്ന് തവണയും ചെനിന് മുന്നില്‍ അടിയറവ് പറഞ്ഞ പ്രാണോയ് ഇത്തവണ പക്ഷേ മികച്ച വിജയം സ്വന്തമാക്കിയാണ് അവസാന നാലില്‍ ഇടമുറപ്പിച്ചത്.
ലോക ഒന്‍പതാം നമ്പര്‍ താരം ഡെന്‍മാര്‍കിന്റെ യാന്‍ യോര്‍ഗെന്‍സനെ അട്ടിമറിച്ച് ക്വാര്‍ട്ടറിലെത്തിയ ശ്രീകാന്തും മികവ് ആവര്‍ത്തിക്കുകയായിരുന്നു.
ചൈനീസ് തായ്‌പേയ് താരം സു വി വാങിനെ രണ്ട് സെറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ അനായാസം മറികടക്കാന്‍ ശ്രീകാന്തിന് സാധിച്ചു. സ്‌കോര്‍: 21-15, 21-14.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിരീടം നിലനിർത്താൻ മെസ്സി ഇറങ്ങുന്നു; ലോകകപ്പ് ആദ്യ പോരാട്ടത്തിൽ അർജന്റീന ഇന്ന് അൾജീരിയക്കെതിരേ!

Football
  •  7 days ago
No Image

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍ക്യാമറ നോക്കിയും H എടുക്കാം 

Kerala
  •  7 days ago
No Image

സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ നല്‍കിയത് 'പത്തുതവണ'; വെളിപ്പെടുത്തി സത്യാകി സവര്‍ക്കര്‍

Kerala
  •  7 days ago
No Image

സിയോളിലെ കണ്ണീർത്തുളികൾ ന്യൂജഴ്സിയിൽ കനലായി എരിയുമ്പോൾ!

Football
  •  7 days ago
No Image

മുഹറം 10 (ആശൂറാഅ്) ജൂണ്‍ 26ന് (വെള്ളി)

Kerala
  •  7 days ago
No Image

'അലി ഖാംനഇയുടെ അനന്തരവന്‍' ഉടന്‍ ഗുജറാത്ത് വിട്ടുപോണം; ഉത്തര്‍പ്രദേശുകാരനായ മുസ്‌ലിം തൊഴിലാളിയെ ആക്രമിച്ച് ബജ്‌റങ്ദള്‍ 

National
  •  7 days ago
No Image

യുഎഇ നികുതി വരുമാനത്തിൽ വൻ കുതിച്ചുചാട്ടം; ഖജനാവിലേക്ക് ഒഴുകിയത് 46 ബില്യൺ ദിർഹം

uae
  •  7 days ago
No Image

ലോകകപ്പിലെ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന ടീം ഞങ്ങളാണ്'; യു.എസ് വിടാൻ ഉത്തരവ് ലഭിച്ചതിന് പിന്നാലെ ഇറാൻ കോച്ച്

Football
  •  7 days ago
No Image

ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സില്‍ ഖത്തറിന് തിളക്കമാര്‍ന്ന നേട്ടം; മെന മേഖലയിലെ ഏറ്റവും സമാധാനപരമായ രാജ്യം

qatar
  •  7 days ago
No Image

നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചക്കേസിലെ പ്രതിക്കും പുനഃപരീക്ഷ എഴുതാം; അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി 

National
  •  7 days ago