HOME
DETAILS

ഇന്ത്യ തടവറയാവുന്നു: എസ്.കെ.എസ്.എസ്.എഫ്

  
backup
September 29, 2019 | 5:18 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%a4%e0%b4%9f%e0%b4%b5%e0%b4%b1%e0%b4%af%e0%b4%be%e0%b4%b5%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d

 

ആലപ്പുഴ: പൗരാവകാശങ്ങള്‍ നിഷേധിച്ചും കൊന്നും കൊലവിളിച്ചും ഇന്ത്യാ മഹാരാജ്യം ഒരു തടവറയാക്കപ്പെട്ടിരിക്കുകയാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആലപ്പുഴയില്‍ സംഘടിപ്പിച്ച സൗത്ത് കേരള ട്രൈസനേറിയം മീറ്റ് അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തെ മറികടക്കാന്‍ ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും മുന്‍പില്‍ പതറാതെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മീറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഒരു മാസത്തിലധികമായി പ്രാഥമിക പൗരാവകാശം പോലും നല്‍കാതെ കശ്മിരിലെ ജനങ്ങളെ മൊത്തം ബന്ദിയാക്കിയിരിക്കുകയാണ്.
പൗരത്വ പ്രശ്‌നം ആരോപിച്ച് അസമില്‍ ജനലക്ഷങ്ങളെ തടങ്കല്‍ പാളയത്തിലേക്ക് തള്ളിവിടാന്‍ ഒരുങ്ങുന്നു. അബ്ദുന്നാസര്‍ മഅ്ദനി മുതല്‍ ആയിരക്കണക്കിന് വിചാരണത്തടവുകാരെ നിയമക്കുരുക്കില്‍പ്പെടുത്തി ജീവിതം നശിപ്പിക്കുകയാണ്. ഇതിനിടയില്‍ ആള്‍ക്കൂട്ടക്കൊലകളും വിദ്വേഷ പ്രഭാഷണങ്ങളും ഭരണകൂടത്തിന്റെ പിന്തുണയോടെ നടക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യാനന്തരം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെ നേരിടാന്‍ ബഹുസ്വരതയിലൂന്നി ജനാധിപത്യ മാര്‍ഗത്തില്‍ ശക്തമായ ജനകീയ കൂട്ടായ്മകള്‍ രൂപപ്പെടേണ്ടതുണ്ട്. ഈ സന്ദേശം സമൂഹത്തില്‍ എത്തിക്കുന്നതിനായി സംസ്ഥാന വ്യപകമായി മേഖലാ, ക്ലസ്റ്റര്‍ തലങ്ങളില്‍ പ്രചാരണ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനും എസ്.കെ.എസ്.എസ്.എഫ് തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുല്ല തങ്ങള്‍ ഐദറൂസി അധ്യക്ഷനായി. സൈന്‍ ഹാന്റ് ബുക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. സയ്യിദ് ഹദിയത്തുല്ലാഹ് തങ്ങള്‍ ഹൈദറൂസി, മുഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ സംസാരിച്ചു. അദാലത്ത്, സര്‍ഗലയം പദ്ധതി, സ്‌കില്‍ ഡവലപ്പ്‌മെന്റ് എന്നിവ റഷീദ് ഫൈസി വെള്ളായിക്കോട്, ആശീഖ് കുഴിപ്പുറം, ഒ.പി അഷ്‌റഫ് കുറ്റിക്കടവ്, പി.എം അബ്ദുല്‍ സമദ് എന്നിവര്‍ അവതരിപ്പിച്ചു.
മവാഹിബ് ആലപ്പുഴ, സല്‍മാന്‍ ഫൈസി, നവാസ് പാനൂര്‍, സലീം റഷാദി കൊല്ലം, സിയാദ് ഓച്ചിറ, അബ്ദുല്‍ ഖാദര്‍ ഹുദവി എറണാകുളം, സിയാദ് വലിയകുളം, യൂസുഫ് ദാരിമി കോട്ടയം, സുധീര്‍ മുസ്‌ലിയാര്‍, ഐ. മുഹമ്മദ് മുബാശ്, സിറാജുദ്ദീന്‍ മണ്ണഞ്ചേരി സംബന്ധിച്ചു. നിസാം കണ്ടത്തില്‍ സ്വാഗതവും മുഹമ്മദ് സ്വാദിഖ് അന്‍വരി വണ്ടാനം നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം പെണ്‍കുട്ടികളെ കൊണ്ടുവരുന്ന ഹിന്ദു യുവാക്കള്‍ക്ക് ജോലി; കടുത്ത വിദ്വേഷ പ്രസംഗവുമായി ബിജെപി മുന്‍ എംഎല്‍എ

National
  •  14 days ago
No Image

പധാനമന്ത്രി തൊഴില്‍ ദായ പദ്ധതിയുടെ പേരില്‍ 1.5 കോടി തട്ടി; യുവതി പിടിയില്‍

National
  •  14 days ago
No Image

കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ഈ വർഷം മാത്രം പണം നഷ്ടപ്പെട്ടത് 700-ലധികം പേർക്ക്

Kuwait
  •  14 days ago
No Image

പിഎം ശ്രീ പദ്ധതി പിൻവലിക്കക്കണം; ബുധനാഴ്ച്ച യുഡിഎസ്എഫിന്റെ വിദ്യാഭ്യാസ ബന്ദ്

Kerala
  •  14 days ago
No Image

കൊലപാതകക്കേസിൽ പിടിക്കപ്പെട്ട പ്രതിയുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ

Saudi-arabia
  •  14 days ago
No Image

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരകീരിച്ചു; പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശം

Kerala
  •  14 days ago
No Image

പോരാട്ടം ഇനി മറ്റൊരു ടീമിനൊപ്പം; രാജസ്ഥാനെതിരെ കളിക്കാനൊരുങ്ങി സഞ്ജുവിന്റെ വിശ്വസ്തൻ

Cricket
  •  14 days ago
No Image

വോട്ടര്‍ പട്ടിക പരിഷ്‌കരണം; പ്രതിരോധിക്കാന്‍ തമിഴ്‌നാട്; സര്‍വകക്ഷി യോഗം വിളിച്ച് സ്റ്റാലിന്‍

National
  •  14 days ago
No Image

ഇന്റർ മയാമിക്കൊപ്പം പുതിയ കരാറിൽ ഒപ്പുവെക്കാനുള്ള കാരണം അതാണ്: മെസി

Football
  •  14 days ago
No Image

പ്രവാസികൾക്കായി പുതിയ പാസ്‌പോർട്ട് പോർട്ടൽ; പുതിയ വെബ്സൈറ്റ് വഴി യുഎഇയിൽ നിന്നുതന്നെ ഇ-പാസ്‌പോർട്ടിനായി അപേക്ഷിക്കാം

uae
  •  14 days ago