HOME
DETAILS

ചൈനയില്‍ ബസ് ലൈന്‍ മാറി ട്രക്കിലിടിച്ചു; 36 മരണം

  
backup
September 29 2019 | 19:09 PM

%e0%b4%9a%e0%b5%88%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf-%e0%b4%9f

 

ബെയ്ജിങ്: ചൈനയില്‍ ബസ് നിയന്ത്രണംവിട്ട് ലൈന്‍ മാറി എതിര്‍ ദിശയില്‍ വരുകയായിരുന്ന ട്രക്കിലിടിച്ച് 36 യാത്രക്കാര്‍ മരിക്കുകയും 26 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
ബസില്‍ 69 യാത്രക്കാരുണ്ടായിരുന്നു. ബസിന്റെ ടയര്‍ പൊട്ടിയതാണ് അപകടകാരണമെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി പറഞ്ഞു. ശനിയാഴ്ച രാവിലെയായിരുന്നു അപകടം.
ബാരിയറിലിടിച്ച ബസ് രണ്ട് ലൈന്‍ മറികടന്നാണ് ട്രക്കിലിടിച്ചതെന്ന് പൊലിസ് പറഞ്ഞു. ട്രാഫിക് നിയമലംഘനം പതിവായ ചൈനയില്‍ 2015ല്‍ 58,000 പേരാണ് റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."