പാസഞ്ചേഴ്സ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
നിലമ്പൂര്‍: റെയില്‍വേ സ്റ്റേഷനിലെ പുതിയ പ്ലാറ്റ്ഫോമില്‍ പി.വി. അബ്ദുല്‍ വഹാബ് എം.പിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പാസഞ്ചേഴ്സ് കാത്തിരിപ്പ് കേന്ദ്രം യാത്രക്കാര്‍ക്കായി സമര്‍പ്പിച്ചു. പി.വി. അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു.
രാമംകുത്ത് സബ്വേക്ക് ആവശ്യമായ രണ്ടേകാല്‍ കോടി രൂപ സ്വരൂപിക്കുന്നതിന്റെ ഭാഗമായി തന്റെ എം.പി ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ നല്‍കുമെന്നും രാജ്യസഭാംഗങ്ങളായ എ.കെ ആന്റണി, വയലാര്‍ രവി, പി.വി അന്‍വര്‍ എം.എല്‍.എ എന്നിവരില്‍ നിന്ന് ഫണ്ട് ലഭ്യമാക്കുന്നതിന് ആശയവിനിമയം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ നരേഷ് ലാല്‍വാനി അധ്യക്ഷനായി. അബ്ദുല്‍ വഹാബ് എം.പിയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച ഹൈമാസ് ലൈറ്റ് ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ്, റെയില്‍വേ ഡിവിഷനല്‍ എന്‍ജിനീയര്‍ എ. തിരുമാള്, ഡിവിഷനല്‍ കൊമേഴ്സ്യല്‍ മാനേജര്‍ സത്യനാരായണ ഹരി, ജില്ലാ പഞ്ചായത്ത് അംഗം ഇസ്മായില്‍ മൂത്തേടം, നഗരസഭ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മുംതാസ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. 11.62 ലക്ഷം രൂപ ഉപയോഗിച്ചാണ് 18 മീറ്റര്‍ നീളവും 5.5 മീറ്റര്‍ വീതിയും ഉള്ള ഷെല്‍ട്ടര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."