നികുതി രസീതി മോഷണം പോയ കേസില്‍ അന്വേഷണമാരംഭിച്ചു
തളിപ്പറമ്പ്: കുറുമാത്തൂര്‍ വില്ലേജ് ഓഫിസില്‍ നിന്നും നികുതി രസീത് മോഷണം പോയ സംഭവത്തില്‍ പൊലിസ് കേസെടുത്തു. കഴിഞ്ഞനവംബര്‍ ഒന്നിനാണ് നൂറെണ്ണം അടങ്ങുന്ന നികുതി രസീത് ബുക്ക് വില്ലേജ് ഓഫിസില്‍ കൊണ്ടുവന്നത്. കഴിഞ്ഞ അഞ്ചിനാണ് രസീതിന്റെ ഒറിജിനല്‍ ആരോ മുറിച്ചെടുത്തതായി ശ്രദ്ധയില്‍ പെട്ടത്. വില്ലേജ് ഓഫിസര്‍ പി.ഗംഗാധരന്റെ പരാതിയില്‍ തളിപ്പറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഈ ബുക്കില്‍ നിന്ന് 12 രസീത് മാത്രമേ മുറിച്ചിരുന്നുള്ളൂ. മൂന്നിനാണ് അവസാനമായി രസീത് മുറിച്ചിരുന്നത്. പന്ത്രണ്ട് വര്‍ഷം മുമ്പും ഇവിടെ നിന്ന് നികുതി രസീത് മോഷ്ടിച്ച സംഭവം ഉണ്ടായതായി പരാതിയില്‍ പറയുന്നു. കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം നില്‍ക്കുന്നതിനും ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നതിനും നികുതി വെക്കാന്‍ അര്‍ഹതയില്ലാത്ത സ്ഥലത്തിന് നികുതി മുറിച്ചതായി രേഖയുണ്ടാക്കാനും നികുതി രസീത് ഉപയോഗപ്പെുത്താന്‍ സാധിക്കും. പൊലിസ് അതീവ ഗൗരവത്തോടെയാണ് ഇക്കാര്യം അന്വേഷിക്കുന്നത്. വില്ലേജ് ഓഫിസര്‍ ഒഴികെ രണ്ട് ജീവനക്കാര്‍ മാത്രമാണ് ഓഫിസിലുണ്ടായിരുന്നത്. ജീവനക്കാരേയും ചോദ്യം ചെയ്യുമെന്ന് എസ്‌ഐ കെ.ദിനേശന്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."