ഇരിക്കൂര്‍ പാലത്തില്‍ വെള്ളക്കെട്ട്: യാത്രാദുരിതം രൂക്ഷം
ഇരിക്കൂര്‍: മഴക്കാലമാരംഭിച്ചതോടെ ഇരിക്കൂര്‍ പാലത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിതമാവുന്നതായി പരാതി.
ആഴിപ്പുഴ മരമില്ല് ഭാഗങ്ങളില്‍ നിന്ന് കുത്തിയൊലിച്ചെത്തുന്ന മഴവെള്ളമാണ് പാലത്തില്‍ നിറയുന്നത്. പാലത്തിന്റെ ഇരു ഭാഗങ്ങളിലുമായി വെള്ളം പുഴയിലേക്കൊഴുകാന് പൈപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം ചരലും മണ്ണും നിറഞ്ഞ് അടഞ്ഞതാണ് പാലത്തില്‍ വെള്ളം കെട്ടിനിന്ന് യാത്രക്കാര്‍ക്ക് ദുരിതക്കയം തീര്‍ക്കുന്നത്. ഇതു കൂടാതെ പാലത്തിന്റെ കോണ്‍ക്രീറ്റ് പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞതും യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
പാലത്തിന്റെ ഇരു വശങ്ങളിലെയും റോഡുകള്‍ ടാറിങ് നടത്താറുണ്ടെങ്കിലും പാലം ടാര്‍ ചെയ്തിട്ട് വര്‍ഷങ്ങളായി. പാലത്തിനു സമീപം തന്നെയാണ് പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫിസെങ്കിലും കാലോചിതമായി പാലത്തിന്റെ അറ്റകുറ്റപണികള്‍ നടത്തനോ പ്രശ്നങ്ങള്‍ പരിഹരിക്കാനോ അദ്ദേഹം നടപടി എടുക്കന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."