വള്ള്യായി താഴത്രവത്ത് തറവാട് പുനരുദ്ധരിക്കുന്നു
പാനൂര്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള വള്ള്യായി താഴത്രവത്ത് തറവാടിനെ ജീര്‍ണാവസ്ഥയില്‍ നിന്നും ഉന്നതിയിലേക്ക് എത്തിക്കാനുള്ള പുനരുദ്ധാരണ പ്രവര്‍ത്തനം ആരംഭിച്ചു.
നിരവധി കുടുംബ അവകാശികളുള്ള തറവാടിന്റെ ഇപ്പോഴത്തെ മുതിര്‍ന്ന കാരണവന്‍മാരായ എ.വി അരവിന്ദാക്ഷന്‍ നായരുടേയും,എ.വി ബാബു നായരുടേയും നേതൃത്വത്തില്‍ തറവാടിന്റെ ഇന്നത്തെ ഇളംതലമുറക്കാരായ ഒരു പറ്റം ചെറുപ്പക്കാരാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് . എല്ലാ കുടുംബാഗങ്ങളും അകമഴിഞ്ഞ സാമ്പത്തിക സഹായ സഹകരണങ്ങള്‍ നല്‍കുന്നുണ്ട് .
വള്ള്യായിയിലെ കാവുകളിലെ ഉത്സവ മുന്നോടിയായി താഴത്രവത്ത് തറവാടിന്റെ സാന്നിധ്യം ഏറെ പ്രാധാന്യം നിറഞ്ഞതാണ്. ഈ തറവാട്ടില്‍ നിന്നും അരിയും തേങ്ങയും വള്ള്യായി മുത്തപ്പന്‍ മടപ്പുര സന്നിധിയില്‍ എത്തിയാല്‍ മാത്രമേ തിറ മഹോത്സവത്തിന് തുടക്കം കുറിക്കാറുള്ളു.
കൂടാതെ ഉമാമഹേശ്വര ക്ഷേത്ര ഊരാളന്മാര്‍ ,തെരു ഗണപതി ക്ഷേത്ര കോമരം എന്നിവയ്ക്ക് താഴത്രവത്ത് തറവാട്ടില്‍ നിന്ന് വാള്‍ എഴുന്നള്ളിച്ചുള്ള വരവ് പതിവാണ്. കൊല്ലന്റ വിട ശ്രീ പോര്‍ക്കലി ഭഗവതി ക്ഷേത്ര ഉത്സവത്തിന്റെ പ്രാരംഭത്തിലും താഴത്രവത്ത് തറവാട്ടിലെ ദീപം തെളിഞ്ഞാല്‍ മാത്രമേ അവിടെ തിറ ആരംഭിക്കുകയുള്ളൂ; പ്രശസ്തമായ തലശേരി അക്കരെ വീട് തറവാടിന്റെ താവഴിയാണ് താഴത്രവത്ത് തറവാട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."