HOME
DETAILS

യു.എസില്‍ നിശാക്ലബില്‍ വെടിവയ്പ്; 13 പേര്‍ കൊല്ലപ്പെട്ടു

  
backup
November 08, 2018 | 7:47 PM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b6%e0%b4%be%e0%b4%95%e0%b5%8d%e0%b4%b2%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5

 

വാഷിങ്ടണ്‍:അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിശാക്ലബിലുണ്ടായ വെടിവയ്പില്‍ പൊലിസുകാരനടക്കം 13 പേര്‍ കൊല്ലപ്പെട്ടു. അക്രമിയും കൊല്ലപ്പെട്ടുവെന്നാണ് വിവരം. നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുമുണ്ട്.
തൗസന്റ് ഓക്‌സ് എന്ന നഗരത്തില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയാണ് സംഭവം. യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ ബോര്‍ഡ്‌ലൈന്‍ ബാര്‍ ആന്‍ഡ് ഗ്രില്‍ എന്ന നിശാക്ലബില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ആക്രമണം. ഇരുനൂറോളം പേരാണ് ക്ലബിലുണ്ടായിരുന്നത്. നാവികസേനാംഗമായ ഡേവിഡ് ലോങ്ങാ (28)ണ് ആക്രമണം നടത്തിയത്. ഇതിനു പിന്നിലെ കാരണം വ്യക്തമല്ല.
ആക്രമണം നടന്ന കെട്ടിടത്തിനകത്തെ ദൃശ്യങ്ങള്‍ ഭീകരമായിരുന്നുവെന്നു കാലിഫോര്‍ണിയയിലെ വെന്റൂറ കൗണ്ടി പൊലിസ് പറഞ്ഞു. വിവരം ലഭിച്ചു മൂന്നു മിനുട്ടിനുള്ളില്‍ പൊലിസ് പ്രദേശത്തെത്തി.
റോണ്‍ ഹെലൂസ് എന്ന പൊലിസുകാരനാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കെട്ടിടത്തിനു സമീപത്ത് പട്രോളിങ് നടത്തുകയായിരുന്ന ഇദ്ദേഹം അക്രമണം നടക്കുന്നതിനിടെ ക്ലബിലേക്കു പ്രവേശിക്കുകയായിരുന്നു. അക്രമി നിരവധി തവണ റോണ്‍ ഹെലൂസിനു നേരെ വെടിയുതിര്‍ത്തിരുന്നു. ആശുപത്രിയില്‍വച്ചാണ് ഇദ്ദേഹം മരിച്ചത്.
ക്ലബിലേക്കു കറുത്ത വസ്ത്രം ധരിച്ചെത്തിയ അക്രമി നിറയൊഴിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌മോക്ക് ഗ്രനേഡ് ഉപയോഗിച്ച ഇയാള്‍, സെമി ഓട്ടോമാറ്റിക് തോക്കിലൂടെയാണ് വെടിവച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൊലപാതകത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുശോചിച്ചു. യു.എസില്‍ തുടര്‍ച്ചയായുണ്ടാകുന്ന വെടിവയ്പിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. ഫെബ്രുവരിയില്‍ ഫ്‌ളോറിഡയിലെ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ലാസ് വേഗസിലുണ്ടായ വെടിവയ്പില്‍ 58 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാസ്ബോൾ യുഗത്തിന് അന്ത്യം; ന്യൂസിലൻഡിനോടേറ്റ പരമ്പര തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലക സ്ഥാനം ഒഴിഞ്ഞ് ബ്രെൻഡൻ മക്കല്ലം

Cricket
  •  14 days ago
No Image

റഫ്ഹയുടെ മരുഭൂമിക്ക് മുകളില്‍ ആകാശ വിസ്മയം; മില്‍കി വേ അപൂര്‍വ കാഴ്ച ആസ്വദിച്ച് നക്ഷത്രപ്രേമികള്‍

Saudi-arabia
  •  14 days ago
No Image

ഇതൊരു ഫുട്ബോൾ മത്സരം മാത്രം, മറ്റൊന്നാക്കി മാറ്റരുത്; ഇംഗ്ലണ്ടുമായുള്ള രാഷ്ട്രീയ പകയുടെ ചൂട് കുറയ്ക്കാൻ ലയണൽ സ്കലോണി

Football
  •  14 days ago
No Image

ഒരു യുഗത്തിന്റെ അന്ത്യം! 1,605 ദിവസങ്ങൾക്ക് ശേഷം ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യ

Cricket
  •  14 days ago
No Image

ഞങ്ങളെ കൊള്ളയടിച്ചു, റഫറി ഇംഗ്ലണ്ടിനെ രക്ഷിച്ചു; ഫിഫ ലോകകപ്പ് ക്വാർട്ടറിന് പിന്നാലെ റഫറിക്കെതിരെ ഹാലണ്ടിന്റെ പിതാവ്

Football
  •  14 days ago
No Image

ആര് ജയിച്ചാലും അവർ ഫൈനലിൽ ഉണ്ടാകില്ല! ലോകകപ്പ് സെമിക്ക് തൊട്ടുമുമ്പ് അസാധാരണ തീരുമാനവുമായി ഫിഫ?

Football
  •  14 days ago
No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  14 days ago
No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  15 days ago
No Image

യുവതിയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; പണമെത്തിയത് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട്; മരുതോങ്കര സ്വദേശിനി കീര്‍ത്തന ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍

Kerala
  •  14 days ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  15 days ago