ശ്രീധരന്‍ പിള്ള രഥയാത്രയുമായി ഇന്ന് കോഴിക്കോട്ട്; ജാമ്യമില്ലാ വകുപ്പെങ്കിലും അറസ്റ്റ് ചെയ്യാനാകാതെ പൊലിസ്
കോഴിക്കോട്: യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിനിടെ വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തെങ്കിലും അറസ്റ്റ് വൈകിയേക്കും. രഥയാത്രയുമായി ഇന്ന് ശ്രീധരന്‍ പിള്ള കോഴിക്കോട്ട് എത്തുന്നുണ്ടെങ്കിലും 13 വരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. 13നാണ് ശ്രീധരന്‍ പിള്ള നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര പത്തനംതിട്ടയില്‍ സമാപിക്കുന്നത്.
ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുംവിധം ഭരണകൂടത്തിനെതിരേ പ്രവര്‍ത്തിച്ചതിനാലാണ് ഐ.പി.സി 505 (1) ബി വകുപ്പുപ്രകാരം ശ്രീധരന്‍ പിള്ളക്കെതിരേ കസബ പൊലിസ് കേസെടുത്തത്. അതിനിടെയാണ് അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍ പിള്ള ഹൈക്കോടതിയെ സമീപിച്ചതും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതും. കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകന്‍ ഷൈബിന്‍ നന്മണ്ടയുടെ പരാതിപ്രകാരമാണ് എട്ടിന് കസബ പൊലിസ് കേസെടുത്തത്. കേസ് പിന്നീട് ടൗണ്‍ പൊലിസിന് കൈമാറി.
കേസ് രജിസ്റ്റര്‍ ചെയ്ത ദിവസം തന്നെയാണ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ എന്‍.ഡി.എയുടെ ശബരിമല സംരക്ഷണ രഥയാത്ര കാസര്‍കോട്ടെ മധൂരില്‍ നിന്ന് ആരംഭിച്ചത്. സി.പി.എം കേന്ദ്രങ്ങളിലൂടെയും മറ്റും രഥയാത്ര കടന്നുപോകുന്നതിനാല്‍ കനത്ത പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ പര്യടനം നടത്തിയ ശേഷമാണ് രഥയാത്ര ഇന്ന് കോഴിക്കോട്ട് എത്തുന്നത്. ഇന്ന് രാവിലെ 10ന് വടകരയിലാണ് ആദ്യ സ്വീകരണം. വൈകിട്ട് നാലിന് കോഴിക്കോട് കടപ്പുറത്തും സ്വീകരണം നല്‍കുന്നുണ്ട്. അതിനിടെ, കണ്ണൂര്‍ അതിര്‍ത്തിയായ കാലിക്കടവില്‍ വച്ച് രഥയാത്രക്കുനേരെ കല്ലേറുണ്ടായതായി ആരോപണമുയര്‍ന്നിരുന്നു. യുവമോര്‍ച്ചയുടെ യോഗത്തില്‍ പ്രസംഗിച്ച കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വള്ളിപുള്ളി വ്യത്യാസം വരുത്താന്‍ തയാറല്ലെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് ശ്രീധരന്‍ പിള്ള രഥയാത്ര തുടങ്ങിയത്.
ശബരിമലയില്‍ നടന്ന പ്രക്ഷോഭപരിപാടികള്‍ ബി.ജെ.പി തീരുമാനിച്ച അജന്‍ഡയുടെ ഭാഗമാണെന്നും യുവതികള്‍ പതിനെട്ടാംപടി കയറിയാല്‍ നടയടക്കുമെന്ന് തന്ത്രി പറഞ്ഞത് തന്നോട് ചോദിച്ചിട്ടാണെന്നുമായിരുന്നു ശ്രീധരന്‍ പിള്ള പ്രസംഗിച്ചത്.
ഷൈബിന് പുറമെ പൊതുപ്രവര്‍ത്തകനായ സാജന്‍ എസ്.ബി നായര്‍, ഡി.വൈ.എഫ്.ഐ നേതാവ് എല്‍.ജി ലിജീഷ് എന്നിവരും ശ്രീധരന്‍ പിള്ളക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം തേടിയ ശേഷം കോഴിക്കോട് മൂന്നാം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് ശ്രീധരന്‍ പിള്ളക്കെതിരേ പൊലിസ് കേസെടുത്തത്. അതിനാല്‍ അറസ്റ്റിനുള്ള അനുവാദവും കോടതിയില്‍ നിന്ന് വാങ്ങണം.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്
ശ്രീധരന്‍ പിള്ള ഹൈക്കോടതിയില്‍
സ്റ്റേ അനുവദിക്കണമെന്ന ആവശ്യം തള്ളി
കൊച്ചി: വിവാദ പ്രസംഗത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീധരന്‍ പിള്ള ഹൈക്കോടതിയെ സമീപിച്ചു.
കേസില്‍ സ്റ്റേ അനുവദിക്കണമെന്ന ശ്രീധരന്‍ പിള്ളയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹരജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. അറസ്റ്റ് അടക്കമുള്ള നടപടികള്‍ ചൊവ്വാഴ്ച വരെ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. നിലനില്‍ക്കാത്ത കേസാണ് തനിക്കെതിരേ ഉള്ളതെന്ന് ശ്രീധരന്‍പിള്ള ഹരജിയില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."