HOME
DETAILS

മ്യാന്മറിലേക്കുള്ള മടക്കം; റോഹിംഗ്യകള്‍ക്ക് ഭയം

  
backup
November 09 2018 | 22:11 PM

%e0%b4%ae%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%ae%e0%b4%9f%e0%b4%95%e0%b5%8d

ധാക്ക: മ്യാന്‍മറിലേക്കു മടക്കിയയക്കുന്നതില്‍ ഉത്കണ്ഠാകുലരായി ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍. മ്യാന്‍മറില്‍ യാതൊരു സുരക്ഷയും ഉറപ്പില്ലാത്തതിനാല്‍ തങ്ങളെ മടക്കിയയക്കുന്നതില്‍ ക്യംപുകളില്‍ കഴിയുന്നവര്‍ നിരാശരാണെന്ന് സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കി.
സുരക്ഷിതത്വം തേടിയാണ് അവര്‍ ബംഗ്ലാദേശിലെത്തിയത്. നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന സഹായത്തില്‍ അവര്‍ സംതൃപ്തരാണെന്ന് ഒക്‌സ്ഫാം, വേള്‍ഡ് വിഷന്‍, സേവ് ദി ചില്‍ഡ്രന്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘനകള്‍ പറയുന്നു.
മ്യാന്മറിലെ റാഖൈനിലേക്കു റോഹിംഗ്യകള്‍ക്കു മടങ്ങാനുള്ള സുരക്ഷിത സാഹചര്യമില്ലെന്നും പ്രദേശത്തെ ബുദ്ധന്മാര്‍ പുനരധിവാസത്തിനെതിരേ പ്രതിഷേധിക്കുന്നുണ്ടെന്നും യു.എന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവരെ മടക്കിയയക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ബംഗ്ലദേശ്-മ്യാന്‍മര്‍ സര്‍ക്കാരുകള്‍ നിര്‍ത്തിയ്ക്കണമെന്നു യു.എന്‍ മനുഷ്യാവകാശ സംഘടനയുടെ മ്യാന്മര്‍ പ്രതിനിധി യോങ് ലീ കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മ്യാന്‍മറിലേക്കു മടക്കിയയക്കുമെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ബംഗ്ലാദേശിലെ നിരവധി റോഹിംഗ്യകള്‍ ബോട്ടുകള്‍ വഴി മലേഷ്യയിലേക്കു പോകാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള മത്സ്യബന്ധന ബോട്ട് തെക്കന്‍ തീരത്തുനിന്നു പിടികൂടിയെന്നു ബംഗ്ലാദേശ് തീരസംരക്ഷണ സേന അറിയിച്ചു.
ബോട്ടിലുണ്ടായിരുന്ന 33 റോഹിംഗ്യകളെയും ആറു ബംഗ്ലാദേശികളെയും പിടികൂടിയെന്നു തക്‌നാഫ് ഉപാസിലയിലെ തീരസംരക്ഷണസേന തലവന്‍ ഫോയിസുല്‍ ഇസ്‌ലാം മോണ്ടോള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഏഴു ലക്ഷത്തില്‍ കൂടുതല്‍ റോഹിംഗ്യകള്‍ ബംഗ്ലാദേശില്‍ അഭയം തേടിയിരുന്നു.
മ്യാന്‍മറില്‍ ഇവര്‍ക്കു നേരെ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്നും വിഷയത്തില്‍ സൈനിക മേധാവികള്‍ക്കെതിരേയടക്കം നടപടിയെടുക്കണമെന്നും യു.എന്‍ ആവശ്യപ്പെട്ടിരുന്നു. ഈ മാസം മധ്യത്തോടെ റോഹിംഗ്യകളുടെ പുനരധിവാസം ആരംഭിക്കാന്‍ മ്യാന്‍മറും ബംഗ്ലാദേശും ധാരണയിലെത്തിയിരുന്നു. എന്നാല്‍, പൗരത്വം, സുരക്ഷിതത്വം തുടങ്ങിയവ സംബന്ധിച്ചു തീരുമാനമെടുത്തിരുന്നില്ല.
നവംബര്‍ 15 മുതല്‍ റോഹിംഗ്യകളുടെ പുനരധിവാസം ആരംഭിക്കാനാണ് തീരുമാനിച്ചതെന്നു റാഖൈനിലെ മോങ്‌ദ്വോ നഗരത്തിലെ ഭരണാധികാരി മിന്റ് കൈയിങ് പറഞ്ഞു.


ബംഗ്ലാദേശിനെ വിമര്‍ശിച്ച് കാനഡ

ടോറന്‍ഡോ: റോഹിംഗ്യന്‍ അഭയാര്‍ഥികളെ സ്വീകരിക്കാമെന്നറിയിച്ചിട്ടും ബംഗ്ലാദേശ് മൗനം പാലിക്കുന്നെന്ന ആരോപണവുമായി കാനഡ. വിദേശകാര്യ മന്ത്രി ക്രിസ്റ്റ ഫ്രീലാന്‍ഡ് മെയില്‍ നടത്തിയ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെയാണ് നിശ്ചിത അഭയാര്‍ഥികളെ സ്വീകരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നത്. ഈ വിഷയത്തില്‍ ബംഗ്ലാദേശ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നു കാനഡ അധികൃതര്‍ അറിയിച്ചു. ഇക്കാര്യം ഉദ്യോഗസ്ഥര്‍ പരിശോധിക്കുമെന്നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന അന്നു പറഞ്ഞത്. യു.എന്‍ അഭയാര്‍ഥി എജന്‍സിയുടെ നേതൃത്വത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച തുടരുകയാണെന്നും കാനഡ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago